ADVERTISEMENT

ഫെഡ്റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനങ്ങളെ തുടർന്ന്  ആരംഭിച്ച ലാഭമെടുക്കൽ ഏഷ്യൻ വിപണിക്കൊപ്പം ഇന്ത്യൻ  വിപണിയിലും യൂറോപ്പിലുമൊക്കെ തുടരുകയാണ്. ഇന്ന് ഏഷ്യൻ സൂചികകൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എന്നാൽ സിങ്കപ്പൂർ നിഫ്റ്റി മാത്രം ഇന്നും വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയത് ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്. ഇന്ത്യൻ  വിപണിയിൽ  ഇന്നും പതിഞ്ഞ തുടക്കം പ്രതീക്ഷിക്കാം  

നിഫ്റ്റി  ഇന്നലെ 

നിഫ്റ്റി  ഇന്നലെ  ആദ്യമണിക്കൂറിൽ തിരിച്ചുവരവിനൊരുങ്ങിയെങ്കിലും, ബാങ്കിങ്  അടക്കമുള്ള  മേഖലകളിലെ കനത്ത വിൽപ്പന  വിനയായി. യൂറോപ്യൻ വിപണികളുടെ വൻ വീഴ്ച അവസാനമണിക്കൂറിലെ തിരിച്ചുവരവ് സാധ്യതയും  ഇല്ലാതാക്കി. കൂടാതെ  ആഭ്യന്തര,വിദേശഫണ്ടുകള്‍ ഒരുമിച്ച് വിൽപ്പനക്കാരായതും ഇന്നലെ വിപണിയുടെ വീഴ്ചയുടെ ആക്കം കൂട്ടി. ഐടി, ഫാർമ, മീഡിയ  മേഖലകൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ബാങ്കിങ്, റിയാലിറ്റി, മെറ്റൽ മേഖലകളാണ് ഇന്നലെ കൂടുതൽ നഷ്ടം നേരിട്ടത്. റിലയൻസും, എച്ച് ഡി എഫ് സി  ബാങ്കടക്കമുള്ള  മുൻനിര ബാങ്കുകളും ടി സി എസും വീണു.  

നിഫ്റ്റി ഇന്ന് 

നിഫ്റ്റി 11500-ന് മുകളിൽ വ്യാപാരമവസാനിപ്പിച്ചത് വിപണിക്കനുകൂലമാണ്,11430 എന്ന 20 ദിന മൂവിങ്ങ് ആവറേജ് നിരക്കിൽ  നിഫ്റ്റിക്ക് ശക്തമായ പിന്തുണയുണ്ട്. നിഫ്റ്റി 11400 നും താഴെ പോയാൽ സൂചിക 11250നും 11600 നും  ഇടയിൽ  ക്രമപ്പെടാനാണ്  സാധ്യത. അത് ചെറു, ഇടത്തരം ഓഹരികൾക്ക് അനുകൂലമാണ്. ഇന്ന് ബാങ്കിങ്, ഓട്ടോ, ഇൻഫ്രാ,എൻബിഎഫ്സി മേഖലകൾ ഐടി, ഫാർമ മേഖലകൾക്കൊപ്പം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. റിലയൻസും, എച്ച് ഡി എഫ് സി  ബാങ്കും, ടിസിഎസും ഇന്ന്  ഡോ. റെഡ്‌ഡീസ്‌ ലാബിനൊപ്പം  മുന്നേറ്റം നേടിയേക്കാം. എയർടെൽ, ജൂബിലന്റ് ഫുഡ്, ഐടിസി, ടാറ്റ കൺസ്യൂമർ, മതേഴ്സൺ സുമി, ഇൻഡിഗോ, എം&എം ഫൈനാൻസ്, മഹിന്ദ്ര, എൽ&ടി മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ഡോ. റെഡ്‌ഡീസ്‌  ലാബ്സ് 

റെഡ്‌ഡീസ്‌ ലാബ്സ് ബ്രിസ്റ്റൾ മേയേഴ്‌സുമായുണ്ടായിരുന്ന പേറ്റൻറ് തർക്കങ്ങൾ ധാരണയാക്കിയത് അനുകൂലമാണ് . ചില കാൻസർ മരുന്നുകളുടെ അമേരിക്കൻ വിപണന വിഹിതം കമ്പനിക്ക് ലഭ്യമാകുന്നത് ഓഹരിക്ക് ഇന്നും വിപണിയിൽ മുന്നേറ്റ സാധ്യത ഒരുക്കും. ഓഹരിവില പുതിയ ഉയരങ്ങൾ താണ്ടുന്നത് ഫാർമ മേഖലയ്ക്കും മുന്നേറ്റ സാധ്യതയാണ്. ലോറസ് ലാബ്സ്, ഗ്രാന്യൂൾസ്, നാറ്റ്കോ ഫാർമ, ലുപിൻ, ബയോകോൺ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ഹാപ്പിയസ്റ്റ് ഐപിഓകൾ

151  ഇരട്ടി ആവശ്യക്കാർ  എന്ന പുതിയ  റെക്കോർഡിട്ട ഐപിഒ ക്ക്  ശേഷം വൻ നേട്ടത്തോടെ  ആദ്യദിന വ്യാപാരമവസാനിപ്പിച്ച  ഹാപ്പിയസ്റ്റ്  മൈൻഡ്  ഒരു മികച്ച നിക്ഷേപമായിരിക്കും. ഓഹരി അടുത്ത ഇറക്കത്തിൽ പരിഗണിക്കുക.  

മ്യുച്വൽ ഫണ്ട് കമ്പനികളുടെ ടെക്നോളജി പാർട്ണറായ,12 -13% വാർഷികവരുമാന വളർച്ച അടുത്ത അഞ്ച് വർഷത്തേക്ക്  പ്രതീക്ഷിക്കുന്ന കമ്പ്യൂട്ടർ ഏജ് മാനേജ്മെൻറ് സർവീസസിന്റെ ഐപിഓ തിങ്കളാഴ്ച ആരംഭിക്കും. ഓഹരിയുടെ അടിസ്ഥാനവില 1229-1230 രൂപയാണ്. ദീർഘ കാല നിക്ഷേപകർ ഐപിഓ പരിഗണിക്കുക

ക്രൂഡ് & ഗോൾഡ്  

ഓപെകിന്റെ ഉൽപാദനനിയന്ത്രണം ഇന്നലെയും എണ്ണവില ഉയർച്ചക്ക് കാരണമായി. ക്രൂഡ് വില ബാരലിന് 45 ഡോളർ വരെ ഉയരുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക്  ഭീഷണിയല്ല. വിപണി പ്രതീക്ഷക്ക് വിപരീതമായി സ്വർണം ഇന്നലെ ഓഹരിവിപണിക്കൊപ്പം നഷ്ടം നേരിട്ടു. ഔൺസിന് 1930 നിരക്കിൽ സ്വർണ്ണത്തിന് ശക്തമായ പിന്തുണയുണ്ട്. എന്നാലതിന് താഴെ സ്വർണത്തിന് 1700 ഡോളർ വരെ“ഫ്രീഫാൾ”സാധ്യതയേറെയാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Take Care in the Market Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com