ADVERTISEMENT

വെള്ളിയാഴ്ച നഷ്ടത്തോടെ അവസാനിപ്പിച്ച അമേരിക്കൻ വിപണിയുടെയും, ഇന്ന് തുടക്കം മോശമാക്കിയ ഏഷ്യൻ വിപണികളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിങ്ങിനാണ് സാധ്യത. എങ്കിലും ചില മേഖലകളുടെ പിന്‍ബലത്തിൽ വിപണി  തിരിച്ചു വരുമെന്ന് കരുതുന്നു.ഫാർമ, ഐടി, ഓട്ടോ, ഇൻഫ്രാ,കൺസ്യൂമർ ഡ്യൂറബിൾസ് , ഇലക്ട്രോണിക്‌സ്, മാനുഫാക്‌ചറിംഗ് , ഏവിയേഷൻ, ലിഷർ, ഹോസ്പിറ്റാലിറ്റി സെക്ടറുകൾ ഇന്ന് ശ്രദ്ധിക്കുക. ഇൻഫോസിസ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ലുപിൻ ലാബ്സ്, ഇൻഡിഗോ, ടാറ്റ കൺസ്യുമർ,ഡിക്‌സൺ ടെക്നോളോജിസ്  മുതലായ ഓഹരികളും ശ്രദ്ധിക്കുക.

റീട്ടെയ്ൽ നിക്ഷേപകരുടെ പിന്തുണ

നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ആറും മിഡ്ക്യാപ് സൂചിക 3.8% വീതവും മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ച നേടിയത്. സ്‌മോൾ , മീഡിയം ഓഹരികളിലെ മുന്നേറ്റം റീട്ടെയ്ൽ നിക്ഷേപകരുടെ മാത്രം പിന്തുണയിലാണെന്നും, ഫണ്ടുകൾ സെബിയുടെ സർക്കുലർ പിൻവലിക്കാനുള്ള സാധ്യതകൾ ആരായുകയാണെന്നതും ഓർമിക്കുക. സ്‌മോൾ, മീഡിയം മേഖലകളിലടക്കം ലാഭമെടുക്കാനും,മികച്ച ഓഹരികളിൽ മാത്രം നിക്ഷേപിക്കാനും മറക്കാതിരിക്കാം. ഫാർമ, ഐടി, ഇൻഫ്രാ, ഓട്ടോ സെക്ടറുകൾ ഈ  ആഴ്ചയും മുന്നേറ്റം തുടർന്നേക്കാം. എങ്കിലും ചാഞ്ചാട്ടം തുടരുന്ന അമേരിക്കൻ സൂചികകളും, വീഴ്ച തുടർകഥയാക്കുന്ന അമേരിക്കൻ ടെക് ഭീമന്മാരും, ലോകവിപണിയിലെ തുടരുന്ന ലാഭമുറപ്പിക്കലും, ഉയരുന്ന എണ്ണവിലയും, ആഭ്യന്തര ഫണ്ടുകളുടെ തുടരുന്ന വില്പനയും വിപണിക്ക് ആശങ്ക തന്നെയാണ്. 

ഇന്ത്യ ജിഡിപി & ലോക്ക്ഡൗൺ

നടപ്പുസാമ്പത്തിക വർഷത്തിൽ കടുത്ത വളർച്ച ശോഷണം നേരിടുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തിക വർഷത്തിൽ 19% മുതൽ 21% വരെ വളർച്ച നേടുമെന്ന ധനമന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നത് വിപണിക്കനുകൂലമാണ്.  ഉയരുന്ന കോവിഡ് കണക്കുകൾക്കിടയിലും ഇന്ന് മുതൽ കൂടുതൽ മേഖലകൾ ലോക്കഡൗണിൽ നിന്നും ഒഴിവാക്കുന്നതും വിപണിക്കനുകൂലമാണ്. വ്യോമയാന, ഹോസ്പിറ്റാലിറ്റി സെക്ടറുകൾ വരും മാസങ്ങളിൽ മുന്നേറ്റം നേടും.

ഇന്ത്യൻ അവസരങ്ങൾ

അമേരിക്കൻ വിപണിയിൽ  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ കിട്ടിയ ലാഭം ബുക്ക് ചെയ്യുന്ന തിരക്കിലാണ്. സ്വർണവും, കറൻസിയും, ബോണ്ടുകളുമാണ് അടുത്ത നിക്ഷേപസങ്കേതം. എന്നാൽ ഇന്ത്യൻ ഓഹരികളിലെ മുന്നേറ്റം വസ്തുതാപരമാണെന്നതും, സ്മോൾ - മിഡ് ക്യാപ് റാലി തുടങ്ങിയിട്ടെ ഉള്ളു എന്നതും,  വരാനിരിക്കുന്ന പൊതുമേഖല വില്പനയും ഇന്ത്യൻ വിപണിക്ക് അനുകൂല ഘടകങ്ങളാണ്. ഇന്ത്യൻ ബാങ്കിങ്ങ്, ഫിനാൻഷ്യൽ മേഖലകളിലെ വീഴ്ച ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്. ഇനി വിപണിയിൽ അമേരിക്കൻ തെരഞ്ഞെടുപ്പ് ചുഴിയിൽ നിന്നും  ദീർഘകാല നിക്ഷേപകർക്ക്  വലിയ നേട്ടം ഉറപ്പിക്കാനാകും.

ടെലിവിഷൻ സെറ്റുകളുടെ മുഖ്യഘടകമായ ഓപ്പൺ സെൽ പാനലുകൾക്കുള്ള ഇറക്കുമതി തീരുവ 5% കൂടി വർദ്ധിപ്പിച്ചത്. ആഭ്യന്തര ഇലക്ട്രോണിക്‌സ് നിർമാതാക്കൾക്ക് അനുകൂലമാണ്. ഡിക്‌സൺ ടെക്നോളജീസ്, ഹാവെൽസ്, ആംബർ ഇൻഡസ്ട്രീസ്, വി ഗാർഡ് മുതലായ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് തെരഞ്ഞെടുക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com