ADVERTISEMENT

ഫെഡ് ചെയർമാൻ ജെറോം പവലിന്റെ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രസ്‌താവനയെ പോലും അവഗണിച്ചു കൊണ്ട് ടെക് ഓഹരികളുടെ പിൻബലത്തിൽ നാസ്ഡാക് സൂചിക പ്രതീക്ഷക്കൊത്ത് ഉയർന്നത് ഇന്ത്യൻ വിപണിക്ക് ഇന്ന് പുതിയ ദിശാബോധം നൽകിയേക്കും. തുടർച്ചയായ നാല് ദിവസത്തെ വീഴ്ചക്ക് ശേഷമാണ് അമേരിക്കൻ വിപണി ഇന്നലെ തിരികെ വന്നത്.

ഏഷ്യൻ വിപണികൾക്ക് ഇടകലർന്ന തുടക്കമാണ് ഇന്ന് ലഭ്യമായത്. ജപ്പാന്റെ ഗ്യാപ് ഡൗൺ ഓപ്പണിങ് ഇന്ത്യൻ വിപണിയും കണക്കിലെടുത്തേക്കും. സിങ്കപ്പൂർ നിഫ്റ്റി പോസറ്റീവായി നീങ്ങുന്നത് ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്. എന്നാൽ ട്രംപിന്റെ കോവിഡ് പാക്കേജിന്റെ അനിശ്ചിതത്വം അമേരിക്കൻ വിപണിയെ വരും ദിവസങ്ങളിലും വട്ടം കറക്കിയേക്കാമെന്നത് ആഗോള വിപണിയുടെ ആശങ്കയാണ്

ഇന്ത്യയിൽ വീഴ്ചയുടെ നാലാം ദിനം 

രണ്ട് മാസങ്ങൾക്കിടയിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിക്കൊണ്ട് തുടർച്ചയായ നാലാം ദിനവും ഇന്ത്യൻ സൂചികകൾ വീണു. നിക്ഷേപകർ ഐടി, ഫാർമ ഓഹരികളിൽ വല്ലാതെ വിശ്വാസം വെച്ചത് കൊണ്ട് ഇവ ലാഭത്തിൽ വ്യാപാരമവസാനിപ്പിച്ചു. മീഡിയ , റിയാലിറ്റി, ഓട്ടോ, ബാങ്കിങ് , എനർജി , ഇൻഫ്രാ , മെറ്റൽ സെക്ടറുകൾ കൂടുതൽ നഷ്ടം കുറിച്ചു. സെൻസെക്സ് ശതമാനവും , നിഫ്റ്റി 0.9 ശതമാനവും, ബാങ്ക് നിഫ്റ്റി 1 .1 ശതമാനവും നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 11111 എന്ന മാജിക്കൽ ഫിഗറിനടുത്ത് നിഫ്റ്റിക്ക് വലിയ പിന്തുണയുണ്ട്. നിഫ്റ്റിയുടെ 200  ദിന മൂവിങ് ആവറേജ് ആയ 10800 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത ഏറ്റവും ഉറച്ച സപ്പോർട്ട് പോയിന്റ്. രാജ്യാന്തര വിപണി പിന്തുണയിൽ ഇന്ന് നിഫ്റ്റി മുന്നേറ്റം കൊതിക്കുന്നു. ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാം. 

ഇന്ത്യ– ചൈന സംയുക്ത സൈനിക പ്രസ്‌താവന 

മെയ് മാസത്തിൽ അതിർത്തിയിൽ തുടങ്ങിയ സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട് അതിർത്തിയിലേക്കുള്ള തുടർ സേന വിന്യാസങ്ങൾ നിറുത്തിവയ്ക്കുന്നു എന്ന ഇന്ത്യ- ചൈന സംയുക്ത സൈനിക പ്രസ്താവന വിപണിക്ക് വളരെ അനുകൂലമാണ്.  താല്കാലികമായിട്ടാണെങ്കിലും ഇന്ത്യൻ വിപണി യുദ്ധഭീതിയിൽ നിന്നും രക്ഷപ്പെടുകയാണ്. ഡിഫെൻസ് ഓഹരികൾ താഴെ വന്നേക്കാം.

 50 ഡോളർ മൊബൈൽ ഫോൺ 

റിലയൻസ് തദ്ദേശീയമായി 50  ഡോളറിന്റെ സ്മാർട്ട് ഫോൺ ഇറക്കാൻ ലക്ഷ്യമിടുന്ന വാർത്ത ഇന്ത്യൻ മൊബൈൽ ഉത്പാദക കമ്പനികൾക്ക് അനുകൂലമാണ്. ഡിക്‌സൺ ടെക്നോളജീസ് അതിദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

ഐ പി ഓ 

സിഎഎംഎസ് , കെംകോൺ ,ഏയ്ഞ്ചൽ ബ്രോക്കിങ് എന്നീ മൂന്ന് മികച്ച ഐപിഓകളാണ് ഇപ്പോൾ  വിപണിയിൽ നടക്കുന്നത്.മൂന്ന് ഓഹരികളും ദീർഘ കല നിക്ഷേപത്തിന് പരിഗണിക്കാം.

ഗോൾഡ് & ക്രൂഡ് 

സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1900 ഡോളർ നിരക്കിൽ ക്രമീകരിക്കപ്പെടുകയാണ്. ഓഹരി വിപണിയുടെ തുടർ മുന്നേറ്റങ്ങൾ സ്വർണത്തിന് അനുകൂലമാവുകയില്ല.എണ്ണ വിലയിലും ഇന്നലെ വർദ്ധനവ് രേഖപ്പെടുത്തി.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com