ADVERTISEMENT

ഉത്സവ സീസണ്‍ പ്രമാണിച്ച് പ്രമുഖ ബാങ്കുകളെല്ലാം വായ്പ വിതരണത്തിന് വലിയ ആനുകുല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്കുകളെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ വായ്പകള്‍ക്ക് പലിശയിലും പ്രോസസിംഗ് ഫീസിലുമെല്ലാം ഇളവ്് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

1,000ത്തിന് ഇ എം ഐ 36 രൂപ

കോവിഡ് കാലത്തെ പണ ദൗര്‍ലഭ്യം കണക്കിലെടുത്ത്് ഇ എം ഐ യില്‍ കുറവ് വരുത്തിയിരിക്കുകയാണ് ബാങ്ക്. ഐ സി ഐ സി ബാങ്കിലൂടെ വായ്പയില്‍ ഇരു ചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,000 രൂപയ്ക്ക് 36 രൂപ എന്ന കണക്കിലാണ് ഇ എം ഐ ഈടാക്കുക. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രോസസിംഗ് ഫീസ് 999 രൂപ. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വലിയ പലിശയില്ലാതെ അത്യാവശ്യക്കാര്‍ക്ക് ഇരു ചക്രവാഹനം ഈ സ്‌കീമിലൂടെ സ്വന്തമാക്കാം.

ഇതു കൂടാതെ മറ്റ് ഉപഭോക്തൃ സാധനങ്ങള്‍ക്കും ആഢംബര ഉത്പന്നങ്ങള്‍ക്കും ആനുകൂല്യങ്ങളുണ്ട്. ഐസിഐസി ഐ കാര്‍ഡുപയോഗിച്ചോ വായ്പയിലോ ഇവ വാങ്ങുമ്പോള്‍ കാഷ് ബാക്ക്, വിവിധ തരത്തിലുള്ള ഡിസ്‌കൗണ്ട്, കുറഞ്ഞ ഇ എം ഐ എന്നിവയും വാഗ്ദാനമുണ്ട്.  ഓഫറുകളില്‍ പലതും പ്രാബല്യത്തിലായി.

ഭവന വായ്പ

ഭവന വായ്പ റിപ്പോ അധിഷ്ഠിത നിരക്കായ 6.9 ശതമാനം പലിശയിൽ വായ്പ അനുവദിക്കും. പ്രോസസിംഗ് ഫീസ് ഇവിടെ 3000 രൂപയാക്കി കുറച്ചിട്ടുണ്ട്. വാഹന വായ്പകളിൽ ലക്ഷം രൂപയ്ക്ക് ഇ എം ഐ 1,554 ആയിരിക്കും. 84 മാസമാണ് കാലാവധി. അഥവാ ഏഴ് വര്‍ഷം.

സ്്ത്രീ ഉപഭോക്താക്കള്‍ക്ക് 1999 രൂപയാണ് പ്രോസസിംഗ് ചാര്‍ജ് ഈടാക്കുക. ഉടന്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്ക് പലിശ നിരക്ക് 10.5 ശതമാനമാണ് പലിശ നിരക്ക്. 3,999 രൂപ പ്രോസസിംഗ് ഫീസിനത്തില്‍ നല്‍കണം.

കിഴിവ്

ഐ സി ഐ സി ഐ ബാങ്കിന്റെ ക്രെഡിറ്റ്/ ഡെബിറ്റ്/ ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇ കൊമേഴ്‌സ് സൈറ്റില്‍ 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കും. ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ക്ക 20 ശതമാനം കാഷ് ബാക്ക് ഓഫറുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com