വിപണിയെ ആരു നയിക്കും? ഐ ടി യോ ബാങ്കിങ്ങോ?

1200-stock-market
SHARE

ട്രംപ് കൊറോണ  മുക്തനായി എന്നും, അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് അടുത്ത  ആഴ്ച്ച തീരുമാനം ആയേക്കുമെന്നും കരുതുന്ന രാജ്യാന്തര വിപണി ഈ ആഴ്ചയിലും  ഒരു മുന്നേറ്റം പ്രതീക്ഷിക്കുകയാണ്. അമേരിക്കൻ സൂചികകൾ കഴിഞ്ഞ വെള്ളിയാഴ്ച് നേട്ടത്തിലാവസാനിച്ചതും  ഇന്ന് ലോക വിപണിക്ക് അനുകൂലമാണ്. 

പ്രധാന  ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണികൾക്കും മികച്ച തുടക്കം നൽകിയേക്കാം. ഇന്ത്യൻ വിപണി ഇന്ന് റേഞ്ച്ബൗണ്ട് ആയിപോകാനുള്ള സാധ്യത ഏറെയാണ്..  

നിഫ്റ്റി

കഴിഞ്ഞ വാരം ലോക വിപണിക്കെന്ന പോലെ ഇന്ത്യൻ വിപണിക്കും നിരന്തര മുന്നേറ്റത്തിന്റെ സമയമായിരുന്നു. ടിസിഎസ്സും, ആർബിഐയും ഇന്ത്യൻ വിപണിയെ കഴിഞ്ഞ ആഴ്ച  കൈപിടിച്ച് നടത്തി.  ഐടി, ബാങ്കിങ്, ഓട്ടോ, ഫാർമ മേഖലകൾ വൻ  മുന്നേറ്റമാണ് നടത്തിയത്. 

നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പയായ 12000 പോയിന്റിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. നിഫ്റ്റി ഇന്ന്  11850 പോയിന്റിനും 11950 പോയിന്റിനുമിടയിൽ കുടുങ്ങിപ്പോയേക്കാം.  ചെറിയൊരു തിരുത്തലിന് ശേഷമാകാം ഇന്ത്യൻ വിപണിയുടെ അടുത്ത കുതിപ്പ്. നാളത്തെ സുപ്രീം കോടതിയുടെ പ്രസ്താവനകളും, അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് തീരുമാനങ്ങളും, മുൻ നിര കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളും തന്നെയായിരിക്കും ഇന്ത്യൻ വിപണിയുടെ ഈ ആഴ്ച തീരുമാനിക്കുക  ഇന്നും ഇന്ത്യൻ വിപണി ബാങ്കിങ്, ഹൗസിങ് ഫിനാൻസ്, ഐടി, ഇൻഫ്രാ, റിയൽ എസ്റ്റേറ്റ്, ഓട്ടോമേഖലകളുടെ പിൻബലത്തിൽ മുന്നേറ്റം കൊതിക്കുന്നു.  .

ബാങ്കിങ്   പ്രതീക്ഷകൾ 

ആർബിഐയുടെ അനുകൂല നയപ്രഖ്യാപനത്തിന്റെ പിന്തുണയിൽ മുന്നേറി നിൽക്കുന്ന  ബാങ്കിങ് മേഖലക്ക് മൊറൊട്ടോറിയം പലിശ നാളെ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത് ആശങ്കയാണ്. കോടതി വീണ്ടും 2കോടിക്ക് മേലുള്ള വായ്പകൾക്കും സർക്കാർ പിഴപലിശയൊടുക്കണമെന്ന് വാദിക്കുന്നത് വിപണിയുടെ തകർച്ചക്ക് കാരണമായേക്കാം. എന്നാൽ അങ്ങനെ അത്തരമൊരു വിധി പുറപ്പെടുവിക്കില്ല എന്ന് വിപണി പ്രത്യാശിക്കുന്നു. 

ആർബിഐയുടെ വലിയ ഭവനവായ്പകളോടുള്ള മൃദു സമീപനവും ഹൗസിങ്ഫിനാൻസ്, റിയാലിറ്റി ഓഹരികൾക്കു അനുകൂലമായേക്കും. എൽഐസി ഹൗസിങ് ഫിനാൻസ്, ജിഐസി ഹൗസിങ്, ക്യാൻ ഫിൻ ഹോംസ്, ഡിഎൽഎഫ് മുതലായ ഓഹരികൾ പരിഗണിക്കാം.

ഐടി ബൂം

വിപണിയുടെ കോവിഡ് വീഴ്ചക്ക് ശേഷം ഏറ്റവും കൂടുതൽ മുന്നേറ്റം നേടിയ ഇന്ത്യൻ ഐടി മേഖല ഈ വാരവും സ്വന്തമാക്കിയേക്കാം.   വിപ്രോ, ഇൻഫോസിസ്, ടാറ്റ എൽക്സി, എച്ച്സിഎൽ ടെക് , മൈൻഡ് ട്രീ എന്നിവയുടെ രണ്ടാം പാദ ഫലങ്ങൾ ഈ ആഴ്ച വരാനിരിക്കെ നിക്ഷേപകർ ആവേശത്തിലാണ്. വിപ്രോയുടെ ഓഹരി ‘’തിരികെ വാങ്ങൽ’’ പ്രഖ്യാപനം വിപണി നാളെ പ്രതീക്ഷിക്കുന്നു. ഇൻഫിയും , എച് സിഎൽ  ടെക്കും  മികച്ച പാദ ഫലങ്ങളോടെ വിപണിക്ക് താങ്ങാവുമെന്നും കരുതുന്നു.

പ്രധാന ആഭ്യന്തര ഡേറ്റകൾ 

ഓഗസ്റ്റ് മാസത്തിലെ ആഭ്യന്തര ഉത്പാദനകണക്കുകളും, സെപ്റ്റംബറിലെ പണപ്പെരുപ്പകണക്കുകളും ബുധനാഴ്ചയും, സെപ്റ്റംബറിലെ ബാലൻസ് ഓഫ് ട്രേഡ് ഡേറ്റ വ്യാഴാഴ്ചയും പുറത്തുവരും. മെച്ചപ്പെട്ട ഐഐപിഡേറ്റ വിപണി പ്രതീക്ഷിക്കുന്നു.  ഇന്നത്തെ  ജിഎസ് ടി  കൗൺസിൽ മീറ്റിങ്ങും  വിപണിക്ക് പ്രധാനമാണ്

സ്വർണം, ക്രൂഡ്

സ്വർണം രാജ്യാന്തര വിപണിയിലെ അരക്ഷിതാവസ്ഥകൾ മുതലെടുത്ത് രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളർ നിരക്ക് കണ്ട് തന്നെയാണ് മുന്നേറുന്നത്. അമേരിക്കൻ തെരെഞ്ഞെടുപ്പ് റിസൽറ്റിനടുത്ത് വെച്ച് വിപണിയിലുണ്ടായേക്കാവുന്ന ചുഴികൾ ഭയന്ന് ഫണ്ടുകൾ സ്വർണത്തിൽ അഭയം തേടാനുള്ള സാധ്യത വലുതാണ്. ക്രൂഡ് ഓയിൽ വിലയിലെ മുന്നേറ്റങ്ങൾ ബാരലിന് നാല്പത് ഡോളറിനടുത് വട്ടം ചുറ്റി തീരുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary : Stock Market Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA