ഇഎല്‍എസ്എസ് പദ്ധതികള്‍ക്ക് താഴ്ന്ന പ്രകടനം

HIGHLIGHTS
  • കോവിഡ് ആഘാതം വിവിധ പദ്ധതികളില്‍ പല രീതികളിലായിരുന്നു
mkt
SHARE

ഈ വര്‍ഷം ജൂണില്‍ ഇന്ത്യയിലെ ഇഎല്‍എസ്എസ് പദ്ധതികളില്‍ 59.52 ശതമാനവും അവയുടെ അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന പ്രകടനമാണു കാഴ്ച വെച്ചതെന്ന് എസ് ആന്റ് പി ഇന്‍ഡീസസ് വേഴ്സസ് ആക്ടീവ് (സ്പിവ) വിശകലനം ചൂണ്ടിക്കാട്ടുന്നു. 48.39 ശതമാനം ലാര്‍ജ് കാപ് പദ്ധതികളും 82.31 ശതമാനം കോമ്പോസിറ്റ് ബോണ്ട് പദ്ധതികളും ഇതേ രീതിയില്‍ അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു. 2020 ജൂണില്‍ അവസാനിച്ച പത്തു വര്‍ഷ കാലയളവില്‍ 67.67 ശതമാനം ലാര്‍ജ് കാപ് പദ്ധതികളും താഴ്ന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചതെന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. മഹാമാരിയെ തുടര്‍ന്നുള്ള വന്‍ കയറ്റിറക്കങ്ങള്‍ ഓഹരി വിപണിയെ ബാധിച്ചെങ്കിലും അതിന്റെ ആഘാതം വിവിധ വിഭാഗം പദ്ധതികളില്‍ വിവിധ രീതികളിലായിരുന്നുവെന്ന് എസ് ആന്റ് പി ഡോ ജോണ്‍സ് ഇന്‍ഡീസസ് ആഗോള ഗവേഷണ വിഭാഗം ഡയറക്ടര്‍ അകാശ് ജെയിന്‍ ചൂണ്ടിക്കാട്ടി.

English Summary: ELSS Schemes are not Performing well

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA