മികച്ച റേറ്റിങും 8% വരെ പലിശയും മുത്തൂറ്റ് ഫിനാന്‍സ് എൻസിഡിയിൽ ഇപ്പോൾ നിക്ഷേപിക്കാം

HIGHLIGHTS
  • ഉയർന്ന സുരക്ഷ പ്രതീക്ഷിക്കാവുന്ന ക്രിസില്‍ എഎ/പോസിറ്റീവ്, ഐസിആര്‍എ എഎ സ്റ്റേബിള്‍ റേറ്റിങ്ങുകളാണ് ഈ എൻസിഡികൾക്കുള്ളത്.
money-growth-1
SHARE

കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിങ് ഇതരധനകാര്യമായ സ്ഥാപനമായ മുത്തൂറ്റ് മുത്തൂറ്റ് ഫിനാന്‍സ് കടപത്രം അഥവാ എൻസിഡി വഴി രണ്ടായിരം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുന്നു. സെക്വേർഡ് എന്‍സിഡികളാണ് ലഭ്യമാക്കുന്നത്. നവംബര്‍ 20 വരെ അപേക്ഷിക്കാം. പബ്ലിക് ഇഷ്യൂവിന്റെ  23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യും.

ക്രിസില്‍ എഎ/പോസിറ്റീവ് റേറ്റിങും ഐസിആര്‍എ എഎ സ്റ്റേബിള്‍ റേറ്റിങ്ങുമാണ് ഈ എൻസിഡികളുടെ പ്രധാന ആകർഷക ഘടകം. 7.15 മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകള്‍ ഉള്ള ആറു വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് ഇഷ്യുവില്‍ ലഭ്യമായിട്ടുള്ളത്. പലിശ ഇനിയും താഴുമെന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഇഷ്യു ഉയര്‍ന്ന വരുമാനം നൽകുന്ന സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപാവസരമാണെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇഷ്യു വഴി ലഭിക്കുന്ന പണം പ്രാഥമികമായി ഉപയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA