ഡിസംബര്‍ 31 നകം റിട്ടേണ്‍ നല്‍കിയില്ലെങ്കിൽ വലിയ പിഴ കൊടുക്കേണ്ടി വരും

HIGHLIGHTS
  • ആനുകൂല്യങ്ങൾ നഷ്ടമാകും
Tax-return
SHARE

കോവിഡ് 19 നെ തുടര്‍ന്നുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 2019-20 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടിയിരിക്കുകയാണ്. പുതിയ നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 31ന് മുമ്പ് ഇത് നൽകണം. മൂന്നാം തവണയാണ് ഇത് നീട്ടി നല്‍കുന്നത്. ഇനിയും റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തവര്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ  നടപടികള്‍ സ്വീകരിച്ചാല്‍ വലിയ പിഴയില്‍ നിന്ന് രക്ഷപ്പെടാം. പിഴ ഒഴിവാക്കാമെന്ന് മാത്രമല്ല നികുതി ആനുകൂല്യം നഷ്ടമാകാതെ നിലനിര്‍ത്താനുമാകും.

പിഴ ഒഴിവാക്കാം

2017-18 മുതല്‍ വൈകിയുള്ള  റിട്ടേണിന് അധിക ഫീസ് ഈടാക്കുന്നുണ്ട്. പരമാവധി 10,000 രൂപ വരെ പിഴയീടാക്കാം. എന്നാല്‍ വരുമാനം 5,00,000 രൂപയില്‍ താഴെയാണെങ്കില്‍ ഇത് 1000 രൂപയാണ്. ഇതിനൊപ്പം മാസം ഒരു ശതമാനം എന്ന കണക്കില്‍ പലിശയും നല്‍കണം. കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് നിലവില്‍ വകുപ്പ് അറിയിപ്പ് നല്‍കാറുണ്ട്.

English Summary : Submit Income Tax Return Before December 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA