സ്വർ‍ണം പവന് 37680 രൂപ, ആവശ്യമേറുന്നു

HIGHLIGHTS
  • ദീപാവലിയോടനുബന്ധിച്ച് സ്വർണത്തിന്റെ ആവശ്യമുയർന്നേക്കും
Gold-ornament
SHARE

സംസ്ഥാനത്ത് പവന് 37680 രൂപ എന്ന നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുകയാണ്.

നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തോടുള്ള താല്‍പ്പര്യം ഉയര്‍ന്നതും ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതും സ്വര്‍ണ്ണത്തിന്റെ ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ട്. എന്നാൽ നാളെ നടക്കുന്ന അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടാൽ രാജ്യാന്തര സ്വർണ വില ഇടിഞ്ഞേക്കാമെന്ന സൂചനകളുണ്ട്. ട്രംപിന്റെ രാജ്യാന്തര, വ്യാപാരനയങ്ങൾ രാജ്യാന്തര ബന്ധങ്ങളിലുണ്ടാക്കിയ ഉലച്ചിലുകളാണ് സ്വർണത്തിന് കോവിഡിന് മുൻപ് മുന്നേറ്റം നൽകിയിരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപ് വിജയിച്ചാൽ തന്റെ പിടിച്ചടക്കൽ നയങ്ങളുമായി മുന്നോട്ട് പോകുന്നത് സ്വർണത്തിന് മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ സെപ്‌റ്റംബര്‍ പാദത്തിലെ സ്വര്‍ണ ആവശ്യകത 86.6 ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 30 ശതമാനത്തോളം കുറവാണ്‌ ഇതെങ്കിലും ജൂണ്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനം കൂടുതലാണിത്‌. ഏപ്രില്‍-ജൂണ്‍ കാലയളവിലെ സ്വര്‍ണ്ണത്തിന്റെ ആവശ്യകത 64 ടണ്‍ മാത്രമായിരുന്നു. വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിന്റെ വിലയിരുത്തല്‍ അനുസരിച്ചാണിത്

മൂന്നാംപാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സ്വര്‍ണ്ണാഭരണത്തിന്റെ ആവശ്യകത 48 ശതമാനം കുറഞ്ഞ്‌ 53 ടണ്‍ ആയി. എന്നാൽ മുന്‍പാദത്തെ അപേക്ഷിച്ച്‌ 20 ശതമാനം കൂടുതലാണിത്‌. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത 52 ശതമാനം ഉയര്‍ന്ന്‌ 34 ടണ്‍ ആയി. സെപ്‌റ്റംബര്‍ പാദത്തില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി 8 ശതമാനം ഉയര്‍ന്ന്‌ 90.5 ടണ്‍ ആയി.

ഉത്സവകാലത്ത് രാജ്യത്തെ സ്വര്‍ണത്തിന്റെ ആവശ്യകതയുയരാറുണ്ട്‌. ദീപാവലിയോട്‌ അനുബന്ധിച്ച്‌ സ്വര്‍ണത്തിന്റെ ആവശ്യകത ഉയരുമെന്നാണ്‌ പ്രതീക്ഷ.

English Summary : Gold Price today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA