ADVERTISEMENT

തെരെഞ്ഞെടുപ്പ് തലേന്ന് സൂചികകൾ വ്യക്തമായ മുന്നേറ്റം നേടിയത് അമേരിക്കൻ നിക്ഷേപകൻ  തെരെഞ്ഞെടുപ്പ് ഫലത്തെ ഭയപ്പെടുന്നില്ലെന്നതിന്റെ ലക്ഷണമായി വിപണി കരുതുന്നു. ഫലം ആർക്കനുകൂലമായാലും  വിപണി ഇന്ന് തന്നെ  വീഴാനിടയില്ലയെന്നും പ്രത്യാശിക്കുന്നു. എന്നാൽ, വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വിപണിക്ക് അനുകൂലമല്ലതാനും. ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനു മുന്നേറ്റം പ്രവചിക്കപെടുമ്പോൾ തന്നെ ട്രംപിന് വോട്ട് ചെയ്യില്ല എന്ന് പറയുന്ന അമേരിക്കൻ മധ്യവർഗത്തിന്റെ വോട്ട് ട്രംപിന്  രണ്ടാമൂഴം ഒരുക്കുമെന്ന വാദവും ശക്തമാണ്. ട്രംപിന്റെ രണ്ടാം സ്ഥാന ലബ്‌ധി വിപണിയിൽ ദീപാവലിയൊരുക്കിയേക്കാം.ഇന്നലെ യൂറോപ്യൻ സൂചികകളും അമേരിക്കൻ സൂചികകളും വൻകുതിപ്പ് നേടിയത് ലോക വിപണിക്ക് അനുകൂലമാണ്. ഏഷ്യൻ സൂചികകളും മുന്നേറുകയാണിന്ന്. ഇന്ത്യൻ സൂചികകളും ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് മുന്നേറുമെന്ന് കരുതുന്നു.    

നിഫ്റ്റി

അംബാനിക്ക് 700കോടി ഡോളറിന്റെ നഷ്ടം വരുത്തിക്കൊണ്ട് റിലയൻസ് ഓഹരി 8.69 ശതമാനം ഇടിഞ്ഞ  ഇന്നലെ ബാങ്കിങ് , ഫിനാൻഷ്യൽ ഓഹരികൾ നിഫ്റ്റിയെ അക്ഷരാർത്ഥത്തിൽ താങ്ങി നിർത്തുകയായിരുന്നു. ബാങ്ക് നിഫ്റ്റി 4.2 ശതമാനവും, റിയാലിറ്റി മേഖല 3.2 ശതമാനവും മുന്നേറ്റം നേടിയപ്പോൾ ഐടി , ഫാർമ, എനർജി, ഇൻഫ്രാ മേഖലകൾ വീഴ്ച നേരിട്ടു. ഇന്ന് ഫാർമ, ഫിനാൻഷ്യൽ, റിയൽറ്റി, വാഹന ഓഹരികൾ വിപണിക്ക് തുണയായേക്കും. 11560 പോയിന്റിന്റെ പിന്തുണ നഷ്ടപ്പെട്ടാൽ നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണ 11,440 പോയിന്റിലാണ്. 11710 പോയിന്റിലെ കടമ്പ കടന്നാൽ പിന്നെ 11900 തന്നെയാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.

20,000 പോയിന്റിൽ നിന്നും 25,000 പോയിന്റിലേക്ക്  എത്താൻ ബാങ്ക് നിഫ്റ്റിക്ക് അഞ്ചിൽ പരം  മാസങ്ങൾ വേണ്ടി വന്നെങ്കിലും 30,000 പോയിന്റിലേക്കുള്ള യാത്രക്ക് വളരെ സമയം വേണ്ടി വരില്ലെന്നതിന്റെ സൂചനയാണ് ഇന്നലത്തെ വൻ കുതിപ്പ്. ഐസിസി ബാങ്ക് , ഇൻഡസ് ഇൻഡ്  ബാങ്ക് , ആക്സിസ് എന്നീ  ബാങ്കുകൾ കോട്ടക് മഹിന്ദ്ര ബാങ്കിനൊപ്പം ബാങ്ക് നിഫ്റ്റിയെ അടുത്ത തലത്തിലേക്ക് ഉയർത്തും.

ഇന്ത്യ പിഎംഐ 

ഇന്ത്യയുടെ പർച്ചെയ്‌സ് മാനേജേഴ്സ്  ഇൻഡക്സ് ഒക്ടോബറിൽ 58.9 എന്ന 2008 ശേഷമുള്ള റെക്കോർഡ് നേട്ടത്തോടെ മുന്നേറിയത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അനുകൂലമാണ്. സെപ്റ്റംബറിലെ പിഎംഐ 56.8 ആയിരുന്നു. പുതിയ ഇറക്കുമതി നയങ്ങൾ രാജ്യത്തിന്റെ ജിഡിപി വളർച്ച നിരക്ക് വർധിപ്പിക്കുമെന്ന് കരുതുന്നു. ഉപഭോക്തൃ  ഉല്പാദന മേഖല  വളരുകയാണ്.  

റിലയൻസ്

റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിലും, അറ്റാദായത്തിലും വൻ പുരോഗതി പ്രത്യാശിച്ചിരുന്ന വിപണിക്ക് കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാനത്തിൽ വന്ന 1.16 കോടിയുടെയും, അറ്റാദായത്തിലെ 6.6ശതമാനത്തിന്റെയും ഇടിവ് ഉൾക്കൊള്ളാനായില്ല. വിപണിയുടെ സമ്മർദ്ദവും, ഫ്യൂച്ചർ ഗ്രൂപുമായുള്ള കച്ചവടം അനിശ്ചിതത്വത്തിലായതും, കമ്പനി ആരോഗ്യത്തെകുറിച്ചുള്ള ഊഹാപോഹങ്ങളും,  അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മാക്വറിയുടെ ഓഹരിയിലെ ഡിസ്‌കൗണ്ട് ലക്ഷ്യവും ഓഹരിക്ക്  8.69 ശതമാനത്തിന്റെ തിരുത്തൽ നൽകി.1800 രൂപയിലെ പിന്തുണ നഷ്ടപ്പെട്ടാൽ ഓഹരി ഇനിയും ആകർഷകമായ  നിലയിലെത്തുമെന്നും വിപണി കരുതുന്നു. ദീർഘകാല നിക്ഷേപകർക്കിത് അവസരമാണ്. 

വാഹന വില്പന കണക്കുകൾ 

ടിവിഎസ് മോട്ടോഴ്സ് മുൻ വർഷത്തിൽ നിന്നും 22 ശതമാനം വില്പന വർധന നേടിയപ്പോൾ ബജാജ് ഓട്ടോ മുൻ വർഷത്തിൽ നിന്നും 18 ശതമാനത്തോളം മുന്നേറ്റത്തോടെ 4.7 ലക്ഷം ബൈക്കുകളുടെ റെക്കോർഡ് വില്പന സ്വന്തമാക്കിയെങ്കിലും ഓഹരി വിപണിയിൽ രണ്ടു ശതമാനം നഷ്ടം രേഖപ്പെടുത്തി. ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കാം. അശോക് ലെയ്‌ലാൻഡ് 1ശതമാനം വില്പന വർദ്ധനവോടെ 9,989 വാണിജ്യ വാഹനങ്ങളുടെ വില്പന നടത്തി. 

പാദ ഫലങ്ങൾ

എച്ച്ഡിഎഫ് സി ലിമിറ്റഡിന്റെ രണ്ടാം പാദ അറ്റാദായം മുൻ വർഷത്തിൽ നിന്നും 27.5ശതമാനം കുറഞ്ഞെങ്കിലും ഭവന വായ്പ കമ്പനിയുടെ ഇതേ കാലയളവിലെ  പലിശ വരുമാനം 21ശതമാനം മുന്നേറി 3647 രൂപയായതും, വായ്പ വിതരണം 10 ശതമാനം മുന്നേറിയതും ശുഭ സൂചനയാണ്. അഞ്ചു ശതമാനത്തിന്റെ വ്യക്തമായ മുന്നേറ്റം നേടിയ ഓഹരി അടുത്ത ഇറക്കത്തിൽ 2600/- രൂപ ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തിന് പരിഗണിക്കാം.

300 കോടി രൂപയുടെ കോവിഡ് കരുതൽ ധനം മാറ്റിവെച്ച  ശേഷവും ബന്ധൻ ബാങ്കിന്റെ അറ്റാദായം മുൻ വർഷത്തിൽ നിന്നും   മാത്രം കുറഞ്ഞു 920 കോടി രൂപയിലവസാനിച്ചത് ഓഹരിക്ക് ഇന്നലെ വിപണി മുന്നേറ്റം നൽകി. ബാങ്കിന്റെ പലിശ വരുമാനം 26 ശതമാനം വളർച്ച നേടി. 

അദാനി പോർട്സ്, മുത്തൂറ്റ് ഫൈനാൻസ്, സൺ ഫാർമ, അജന്ത ഫാർമ, അലെംബിക്, ഡാബർ ,രാംകോ സിസ്റ്റംസ്, പിവിആർ, ജിയോജിത്, അദാനി ഗ്യാസ്, ജെഎസ് ഡബ്ലിയു എനർജി, ദീപക് ഫെർട്ടിലൈസേഴ്‌സ് മുതലായ ഓഹരികളും ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com