ലോകവിപണിയെ അനിശ്ചിതത്വത്തിൽ നിർത്താൻ ട്രംപ് വീണ്ടും വരുമോ?

HIGHLIGHTS
  • വ്യക്തമായ ഭൂരിപക്ഷമുള്ളൊരു പ്രസിഡന്റ് എന്നതും പ്രധാനമാണ്.
FILES-COMBO-US-VOTE-BIDEN-TRUMP
SHARE

ജോ ബൈഡൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അമേരിക്കൻ വിപണി ഇന്നലെയും മികച്ച മുന്നേറ്റം നടത്തിയത്. അമേരിക്കൻ വിപണിക്ക് നല്ലത്  ട്രംപ് തന്നെയാണ് എന്ന് കരുതുമ്പോഴും ബൈഡൻ വിജയിക്കുമെന്ന വാർത്ത വിപണിയെ കുതിപ്പിക്കുന്നത് വിപണിക്ക് തെരെഞ്ഞെടുപ്പ് ഫലം മുന്നേറ്റം മാത്രമേ നൽകൂ എന്ന ധാരണയാണ്. എതിർപ്പില്ലാത്ത ഉത്തേജക പാക്കേജ് ആണ് അമേരിക്കൻ ജനതയുടെയും, ലോക വിപണിയുടെയും സ്വപ്നം. 

യൂറോപ്യൻ  വിപണികൾ ഇന്നലെയും രണ്ട് ശതമാനത്തിന് മേൽ മുന്നേറ്റം നേടിയപ്പോൾ, ഡൗ ജോൺസ്‌ 2.06 ശതമാനവും, എസ്&പി500 1.78 ശതമാനവും മുന്നേറിയത് ലോക വിപണിക്ക് അനുകൂലമാണ്. അമേരിക്കയിലെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ ട്രംപ് പിന്നിൽ നിൽകുമ്പോൾ ഏഷ്യൻ വിപണികളിലെ തുടക്കം സമ്മിശ്രമാണ്. ഇന്ത്യൻ വിപണിയിലും അമേരിക്കൻ വോട്ടെണ്ണലിന്റെ സ്വാധീനം ഇന്ന് മുഴുവൻ പ്രകടമാകും. നിഫ്റ്റി  നേട്ടത്തോടെ ആരംഭിച്ചേക്കാം.   

നിഫ്റ്റി 

ഐസിഐസിഐ ബാങ്കിനും, എസ്ബിഐക്കും, ഹിൻഡാൽകോയ്ക്കും, പവർഗ്രിഡിനുമൊപ്പം എച്ച് ഡിഎഫ് സി കളുടെ മുന്നേറ്റമാണ്  നിഫ്റ്റിക്ക് തുണയായത്. ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് നിഫ്റ്റി 790 പോയിന്റിന്റെ മുന്നേറ്റം സ്വന്തമാക്കി. ബാങ്കുകളുടെ മുന്നേറ്റം തുടരുന്നത്, ബാങ്ക് നിഫ്റ്റിക്ക്  30000 എന്ന ലക്‌ഷ്യം പെട്ടെന്ന് പ്രാപ്യമാക്കുമെന്നും കരുതുന്നു. 

ഇന്ത്യൻ  വ്യാപാരക്കമ്മി

സെപ്റ്റംബറിൽ വളർച്ച നേടിയ ഇന്ത്യയുടെ കയറ്റുമതി ഒക്ടോബറിൽ 5.4ശതമാനം നഷ്ടം നേരിട്ടെങ്കിലും ഇറക്കുമതിയും തത്തുല്യമായി കുറഞ്ഞത് ഇന്ത്യയുടെ വ്യാപാരകമ്മി സെപ്റ്റംബറിലെ 1176 കോടി ഡോളറിൽ നിന്നും 878 കോടി ഡോളറിലേക്ക് കുറഞ്ഞു. ചരക്കുനീക്കം മന്ദീഭവിച്ചതാണ് ഇറക്കുമതിയും കയറ്റുമതിയും കുറയുന്നതിനിടയാക്കിയത്. ഇന്ത്യൻ കയറ്റുമതി രംഗം  അതിവേഗ വളർച്ചക്കൊരുങ്ങുകയാണ്. 

പാദഫലങ്ങൾ 

ഡാബർ ഇന്ത്യയുടെ രണ്ടാംപാദ ലാഭത്തിൽ 19 .6 % മുന്നേറ്റം നേടി. ഓഹരിയുടെ അടുത്ത പാദഫലങ്ങൾ ഇനിയും ഉയർന്നേക്കാം.ഐഐഎഫ്എൽ ഫൈനാൻസ് മികച്ച റിസൽടാണ് പുറത്തുവിട്ടത്. സൺ ഫാർമ,രാംകോ ഇൻഡസ്ട്രീസ്, കാഡില മുതലായ കമ്പനികൾ മികച്ച പാദഫലങ്ങൾപ്രഖ്യാപിച്ചപ്പോൾ, മുത്തൂറ്റ് ഫിനാൻസും, ഗോദ്‌റേജ് പ്രോപ്പർടീസും നിരാശപെടുത്തിയത് റിയാലിറ്റി മേഖലക്കും, എൻബിഎഫ് സി മേഖലക്കും ക്ഷീണമാണ്. മുത്തൂറ്റ് വരുമാനത്തിൽ മികച്ച വളർച്ച നേടിയെങ്കിലും അറ്റാദായം 2.5% മാത്രം വളർച്ച നേടിയത് വിനയായി. എസ്ബിഐ, അദാനി ഗ്രീൻ, അദാനി എന്റർപ്രൈസസ്, അപ്പോളോ ടയർ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഹോട്ടൽ, ജെകെ ലക്ഷ്മി സിമന്റ്, ജൂബിലന്റ് ഫുഡ്, പിഡിലൈറ്റ്  ഇൻഡസ്ട്രീസ്,എസ്ആർഫ്, തേർമാക്സ്,  കെഇസി , ലുപിൻ , ജ്യോതിലാബ്സ് കമ്പനികളും ഇന്ന് പാദഫലപ്രഖ്യാപനം നടത്തുന്നു. 

സ്വർണം/എണ്ണ

സ്വർണവും ക്രൂഡും അമേരിക്കൻ തെരെഞ്ഞെടുപ്പ് ദിനത്തിൽ മുന്നേറ്റപാതയിലാണ്. അമേരിക്കൻ ജിഡിപി വളർച്ചയാണ് വീണുകൊണ്ടിരുന്ന ക്രൂഡിന് തിരിച്ചുവരവ് നൽകിയത്. ജോ ബൈഡനേക്കാൾ എണ്ണവിപണിക്കും, സ്വർണത്തിനും  ഗുണകരമാവുക ട്രംപാണെന്നും വിപണി കരുതുന്നു.  

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA