ADVERTISEMENT

ദീര്‍ഘകാല നിക്ഷേപകന്റെ ലക്ഷ്യം മികച്ച വരുമാനത്തിനൊപ്പം പ്രതികൂലമായ വിപണി സാഹചര്യങ്ങളെ പ്രതിരോധിക്കുന്ന പോര്‍ട്‌ഫോളിയോ കൈവശം വയ്‌ക്കുക കൂടിയാണ്. അതിനാല്‍, ഹ്രസ്വകാലയളവ്‌ മുതല്‍ ഇടക്കാലയളവ്‌ വരെ ഉയര്‍ന്ന വരുമാനം വാഗ്‌ദാനം ചെയ്യുന്ന ഓഹരികളെക്കാള്‍ പ്രഥമ പരിഗണന നല്‍കുന്നത്‌ മൂല്യം കൂടിയ ഓഹരികള്‍ക്ക്‌ ആയിരിക്കും.

വാല്യു നിക്ഷേപശൈലിക്ക്‌ കീഴില്‍ ദീര്‍ഘകാല സാധ്യതകളുള്ള ഓഹരി നിക്ഷേപകന്‌ തിരഞ്ഞെടുക്കാം.

ലിക്വിഡിറ്റി പിന്തുണയ്‌ക്കുന്ന റാലി ദീര്‍ഘകാലത്തേക്ക് പ്രായോഗികമല്ലെന്നും വിപുലമായ വാല്യുവേഷന്‍ ശരാശരി നിലവാരത്തിലേക്ക്‌ മടങ്ങിവരുമെന്നും വിദഗ്‌ധര്‍ വിശ്വസിക്കുന്നു. മാത്രമല്ല, ഗ്രോത്ത്‌ സ്‌റ്റോക്കുകളും വാല്യു സ്‌റ്റോക്കുകളും തമ്മിലുള്ള വാല്യുവേഷന്‍ അന്തരം കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌. ഇത്‌ മൂല്യം അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളുടെ പ്രസക്തി തെളിയിക്കുന്നു.

വിപണി ക്രമീകൃത വരുമാനത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം ‘മൂല്യം’ ആണെന്നാണ്‌ റിസര്‍ച് അഫിലിയേറ്റ്‌സ്‌ ഇൗയിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ കാണുന്നത്‌.ക്വാണ്ടിറ്റേറ്റീവ്‌ ഘടകങ്ങള്‍ ഉപയോഗിച്ചുള്ള വാല്യു സ്‌റ്റോക്കുകളുടെ പ്രകടനം വാല്യു നിക്ഷേപത്തിന്റെ പിതാവായ ബെഞ്ചമിന്‍ ഗ്രഹാമിന്റെ പ്രസിദ്ധമായ പ്രസ്താവനയെ സാധൂകരിക്കുന്നു.

അദ്ദേഹത്തിന്റെ വിശ്വാസത്തിൽ വിപണികള്‍ ഏതൊക്കെ സ്ഥാപനങ്ങളാണ്‌ ജനപ്രിയം ആയതെന്നും അല്ലാത്തതെന്നും ഒത്തുനോക്കുന്ന വോട്ടിങ്‌ മെഷീന്‍ പോലെയാണ്‌. എന്നാല്‍, ദീര്‍ഘകാലത്തില്‍ വിപണികള്‍ ഒരു കമ്പനിയുടെ മൂല്യം (substance) വിലയിരുത്തുന്ന ത്രാസ്‌ പോലെയും.

വാല്യു ഫണ്ടുകൾ ആകര്‍ഷകമായ നിക്ഷേപം

വിപണി അടുത്ത രണ്ടു വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ചയെ വളരെയധികം ആശ്രയിക്കുകയും സാമ്പത്തിക ഘടകങ്ങള്‍ നിര്‍വീര്യമായി തുടരുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍, മൂല്യം അടിസ്ഥാനമാക്കിയുള്ള ഫണ്ടുകള്‍ക്ക്‌ ഒരു ആകര്‍ഷക നിക്ഷേപ ഇടമാകാന്‍ കഴിഞ്ഞേക്കും.

മാര്‍ച്ചില്‍ വിപണിയിലെ വലിയ തിരുത്തലിനു സാക്ഷ്യം വഹിച്ച ശേഷം വാല്യു ഫണ്ടുകള്‍ വീണ്ടും ദീര്‍ഘകാല നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയിരിക്കുകയാണ്.

2020 മാര്‍ച്ചിനും ജൂലൈയ്‌ക്കും ഇടയില്‍ വാല്യു ഫണ്ടുകളിലേക്ക്‌ 377 കോടി രൂപയുടെ നിക്ഷേപം എത്തി. അതേസമയം, മാര്‍ച്ചിനു മുൻപുള്ള അഞ്ചു മാസത്തോളം ഫണ്ടില്‍ നിന്നു പിന്‍വലിച്ചത്‌ 3,162 കോടി രൂപയുടെ നിക്ഷേപമാണ്‌.

2020 ജൂലൈ അവസാനത്തോടെ വാല്യു ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 51,988 കോടി രൂപയായി. മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ഇക്വിറ്റി എയുഎമ്മിന്റെ 7 ശതമാനത്തോളം വരുമിത്‌

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി ഫണ്ട്

എയുഎം (Assets Under Management) അടിസ്ഥാനമാക്കിയ വാല്യു ഫണ്ട്‌ വിഭാഗത്തിലെ ഏറ്റവും വലിയ ഫണ്ടാണിത്‌. തൊട്ടടുത്ത എതിരാളിയെക്കാള്‍ രണ്ടര മടങ്ങോളം കൂടുതലാണ്‌ ഫണ്ടിന്റെ വലുപ്പം. കഴിഞ്ഞ ഒരു വര്‍ഷമായി 12.67% റിട്ടേണ്‍ ലഭ്യമാക്കി. അതേസമയം ബെഞ്ച്‌ മാര്‍ക്കായ നിഫ്‌റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ്‌ നേടിയ വളര്‍ച്ച 0.61 ശതമാനം മാത്രമാണ്‌. അതിന്റെ ഫലമായി 12.07 ശതമാനത്തോളം ഉയര്‍ന്ന പ്രകടനം ഉണ്ടായി. സമാനമായ ഫണ്ടുകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്‌.

2005 എപ്രില്‍ മുതല്‍ 80 ശതമാനത്തോളം സമയത്തും ഫണ്ടിന്റെ 5 വര്‍ഷത്തെ ഡെയ്‌ലി റോളിങ്‌ റിട്ടേണ്‍ 12 ശതമാനത്തിലും കൂടുതലാണ്‌.കഴിഞ്ഞ 15 വര്‍ഷങ്ങളില്‍, 5 വര്‍ഷ റോളിങ്‌ റിട്ടേണിന്റെ അടിസ്ഥാനത്തില്‍ ഫണ്ടിന്റെ എസ്‌ഐപി 18.6 ശതമാനം റിട്ടേണ്‍ നല്‍കി. നിലവില്‍, പോര്‍ട്‌ഫോളിയോ പരമ്പരാഗത പ്രതിരോധ മേഖലകളായ ഫാര്‍മ, ഊര്‍ജം, സോഫ്‌റ്റ് വെയർ, ടെലികോം എന്നിവയ്‌ക്കാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌.

വരും ദിനങ്ങളില്‍, വിപണി ബബിള്‍ സോണിനെ സമീപിക്കുമ്പോള്‍, വാല്യു ഫണ്ടുകളുടെ പ്രകടനം പ്രതീക്ഷിച്ചതിലും കുറയും. എന്നിരുന്നാലും ഒരു ദീര്‍ഘകാല നിക്ഷേപകനെ സംബന്ധിച്ച്‌, ദീര്‍ഘകാലയളവിലുള്ള ഫണ്ടിന്റെ പ്രകടനങ്ങള്‍ക്കാണ്‌ പ്രാധാന്യം.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി പോലുള്ള വാല്യു ഫണ്ടുകള്‍ക്ക്‌ ഒരു സമ്പൂര്‍ണ ദീര്‍ഘകാല വിപണി ചക്രത്തില്‍ ബെഞ്ച്‌മാര്‍ക്കിനെയും സമാനമായ മറ്റ്‌ ഫണ്ടുകളെയും അപേക്ഷിച്ച്‌ മികച്ച പ്രകടനം നടത്താനുള്ള എല്ലാ ശേഷിയും ഉണ്ടാകും.

ലേഖകൻ എച്ച്‌എസ്‌ബി അസോഷ്യേറ്റ്‌സിന്റെ മാനേജിങ്‌ പാര്‍ട്‌നറാണ്


English Summary: Details of Value Investing Funds

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com