കോവിഡ് റിക്കവറി വിപണിക്ക് അനുഗ്രഹമാകുമോ?

HIGHLIGHTS
  • ഡിഎൽഎഫ്, ഒബ്‌റോയ് റിയാൽറ്റി, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരിക്കോ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, എം& എം, ടിസിഎസ് , ഐആർസിടിസി, എച്ച്എഎൽ മുതലായ ഓഹരികൾ പരിഗണിക്കാം
Covid-Vaccine-1
SHARE

ജോബ് ലെസ്സ് ക്ലെയിമിലുണ്ടായ വർദ്ധനവ് അമേരിക്കൻ വിപണിക്ക് മോശമായെങ്കിലും സ്റ്റിമുലസ് പാക്കേജിൻമേൽ തുടരുന്ന ചർച്ചകളുടെ പിൻബലത്തിൽ വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഇസിബിയുടെ സ്റ്റിമുലസ് പ്രഖ്യാപനം യൂറോപ്യൻ വിപണികൾക്ക് തിരിച്ചു വരവ് നൽകി. സ്റ്റിമുലസ്  പ്രതീക്ഷയിൽ  ഏഷ്യൻ വിപണികൾ അഭൂതപൂർവമായ  നേട്ടത്തോടെ  വ്യാപാരം  ആരംഭിച്ചതും ഇന്ത്യൻ  വിപണിക്ക് അനുകൂലമാണ്. സിംഗപ്പൂർ , കൊറിയൻ  വിപണികൾ  യഥാക്രമം  രണ്ടും ഒന്നും ശതമാനം  മുന്നേറ്റം രാവിലെ തന്നെ നേടി.  നിഫ്റ്റി ഇന്ന് വലിയ മുന്നേറ്റത്തോടെ വ്യാപാരം ആരംഭിക്കുമെന്ന്  കരുതുന്നു.

നിഫ്റ്റി

എഴ് സെഷനുകളിലെ മുന്നേറ്റമാവസാനിപ്പിച്ചു കൊണ്ട് ഇന്നലെ രാജ്യാന്തര വിപണിക്കൊപ്പം ഇന്ത്യൻവിപണിയും കരടികളുടെ പിടിയിലമർന്നു. കാത്തിരുന്ന തിരുത്തൽ കരഗതമായെന്ന ചിന്തയിൽ ലാഭമെടുക്കൽ  തുടർന്ന  റീടെയിൽ നിക്ഷേപകരുടെ വില്പനയിൽ 13400 നടുത്തേക്ക് വീണ നിഫ്റ്റി വിദേശ നിക്ഷേപകരുടെ പിന്തുണയിൽ തിരിച്ചു കയറിയത് ഇന്ന് വിപണിക്ക് അനുകൂലമാകും. 13400 പോയിന്റിൽ നിഫ്റ്റിക്ക് ഇന്നും പിന്തുണ ലഭ്യമാകും. വിദേശ ഫണ്ടുകളുടെ വാങ്ങലിനും മുകളിൽ ഇന്ത്യൻ ഫണ്ടുകൾ വില്പന നടത്തിയതാണ് ഇന്നലെ നിഫ്റ്റിയെ 13500 പോയിന്റിന് താഴെയെത്തിച്ചത്.  

ഇന്നലെ മുന്നേറ്റം നേടിയ എഫ്എംസിജി, റിയൽറ്റി, മെറ്റൽ സെക്ടറിനൊപ്പം ഓട്ടോ, ഐടി എന്നിവയും ഇന്ന് ശ്രദ്ധിക്കാം. റിലയൻസ്, ഡിഎൽഎഫ്, ഒബ്‌റോയ് റിയൽറ്റി, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരിക്കോ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, എം&എം, ടിസിഎസ് , ഐആർസിടിസി, എച്ച്എഎൽ  മുതലായ ഓഹരികൾ പരിഗണിക്കാം. യുപിഎൽ, അൾട്രാ ടെക്ക് ഓഹരികൾ ഇൻട്രാ ഡേയ്ക്ക് പരിഗണിക്കാം.

ഇന്ത്യ  റേറ്റിംഗ് 

കോവിഡ്  റിക്കവറിയുടെ പശ്ചാത്തലത്തിൽ  രാജ്യാന്തര  ഏജൻസികളെലാം ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയത്  ഇന്ത്യൻ വിപണിക്കും  അനുകൂലമാണ്. എന്നാൽ മറ്റ് എമേർജിങ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഉയർന്ന പിഇ റേഷ്യോ ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ തോത്കുറയാൻ കാരണമായേക്കുമെന്ന് കരുതുന്നു. 

ഐആർസിടിസി

ഐആർസിടിസിയുടെ ഓഎഫ്എസ് ഇന്നലെ അടിസ്ഥാന വിലക്ക് മുകളിൽ 1.98 ഇരട്ടി ഓവർ സബ്‌സ്‌ക്രൈബ്ഡ് ആയി. ഇന്ന് റീടെയിൽ നിക്ഷേപകർക്ക് ബിഡ് ചെയ്യാനവസരം ലഭിക്കും. ഓഹരിദീർഘകാല നിക്ഷേപത്തിന് ഭാരത് ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ്, ഭാരത് ഫോർജ്, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയ ഓഹരികൾക്കൊപ്പം പരിഗണിക്കാം.

ടിസിഎസ്

ടിസിഎസ്സിന്റെ ഓഹരി മടക്കിവാങ്ങൽ ഡിസംബർ 18ന് ആരംഭിച്ച് ജനുവരി ഒന്നിന് അവസാനിക്കുന്നു. 3000 രൂപ പ്രകാരം 1.42% ഓഹരികൾ 16000 കോടി രൂപക്ക് തിരികെ വാങ്ങൽ നടത്തുന്നത് വിപണിയിൽ  ഓഹരിക്ക് വില മുന്നേറ്റം നൽകും. നടപ്പു വിലയിൽ ഓഹരി ഇപ്പോഴും ആകർഷകമാണ്.  

ഐപിഓ

ബർഗർ കിങ്ങിന്റെ 157 ഇരട്ടി ഓവർ സബ്‌സ്‌ക്രൈബ്ഡ് ആയ ഐപിഓക്ക് പിന്നാലെ മക്‌ഡൊണാൾഡും, പിസ ഹട്ടുമടക്കം ഇന്ത്യയിലെ പ്രധാന ക്വിക് സർവീസ് റെസ്റോറന്റുകൾക്ക് ‘’ ബൺ’’ വിതരണം ചെയ്യുന്ന മിസിസ് ബെക്ടഴ്സ് ഫുഡ് സ്പെഷ്യലിറ്റി ലിമിറ്റഡിന്റെ ഐപിഓ വരുന്നു. ഡിസംബർ 15ന് ആരംഭിക്കുന്ന ഐപിഓയിലൂടെ 286-288 രൂപ വില നിലവാരത്തിൽ 540 കോടി രൂപ സമാഹരിക്കുന്നു. ബിസ്‌കറ്റ് ബ്രാൻഡായ ക്രെമിക്കയും, ബേക്കറി ബ്രാൻഡായ ഇംഗ്ലീഷ് ഓവനും കമ്പനിയുടേതാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

എണ്ണവില

ബ്രെൻറ് ക്രൂഡ് ബാരലിന് 50ഡോളർ കടന്നു. എണ്ണവില ക്രിസ്മസിനോടടുപ്പിച്ച് ബാരലിന് 55ഡോളറിന് മുകളിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാന സാമ്പത്തിക ശക്തികളുടെ മെച്ചപ്പെട്ട വ്യവസായികോല്പാദനകണക്കുകൾ പുറത്തു വരാനുള്ളത് ക്രൂഡ് ഓയിലിന് പ്രതീക്ഷയാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA