ADVERTISEMENT

മിസിസ് ബെക്‌ടേഴ്‌സ് ഫൂഡ് സ്‌പെഷാലിറ്റീസിന്റെ പ്രാഥമിക ഓഹരി വില്‍പന ഇന്നു തുടങ്ങി ഡിസംബര്‍ 17ന് അവസാനിക്കും. 540 കോടി രൂപയുടെ ഐപിഒയില്‍ 286-288 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരി ഉടമകളുടെ നിലവിലുള്ള 500 കോടി രൂപയുടെ ഓഹരികളും 40.54 കോടി രൂപയുടെ പുതിയ ഓഹരികളും ഉള്‍പ്പെടുന്നതാണ് വില്‍പന. 

ബിസ്‌ക്കറ്റ്, ബ്രഡ്‌, ബണ്‍ തുടങ്ങിയവ നിര്‍മിച്ച് വിപണനം നടത്തുന്ന കമ്പനിയാണ് മിസിസ് ബെക്‌ടേഴ്‌സ് ഫൂഡ്. മിസിസ് ബെക്‌ടേഴ്‌സ് ക്രീമിയ, ഇംഗ്ലീഷ് ഓവന്‍ തുടങ്ങിയ ബ്രാന്റുകളിലാണ് ബിസ്‌ക്കറ്റുകളും ബ്രഡും വിപണനം ചെയ്യുന്നത്. രജ്പൂര ശാലയില്‍ ബിസ്‌ക്കറ്റുകള്‍ക്കായി പുതിയ നിര്‍മാണ സൗകര്യം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ഉപയോഗിക്കുക.

English Summary : Mrs. Bectors going for IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com