എം സി എക്‌സില്‍ പ്രകൃതിദത്ത റബറിന്റെ അവധി വ്യാപാരം ആരംഭിച്ചു

HIGHLIGHTS
  • ആര്‍ എസ് എസ് 4 ഗുണനിലവാരമുള്ള പ്രകൃതിദത്ത റബറിന്റെ വില്‍പനയാണ് നടക്കുക
rubber-plantation
SHARE

മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം സി എക്‌സ്) പ്രകൃതിദത്ത റബറിന്റെ  അവധി വ്യാപാരം ആരംഭിച്ചു. അവധി വ്യാപാരം ആരംഭിച്ചത് റബര്‍ കര്‍ഷകര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍. ഇറക്കുമതിക്കാര്‍, ടയര്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകും. 

2021 ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള  റബര്‍ അവധി വ്യാപാര കരാര്‍ എം സി എക്‌സില്‍ ലഭ്യമാണ്. റിബ്ബ്ഡ് സ്‌മോക്ക്ഡ് ഷീറ്റ് 4( ആര്‍ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബറിന്റെ വില്‍പനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തി ദിനത്തില്‍ അവധി വ്യാപാര കരാറിന്റെ സെറ്റില്‍മെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള ലോട്ടുകള്‍ക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം.

English Summary : Natural Rubber Future Trading Started in MCX

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA