ബാങ്കിങ് ഓഹരികൾ വിപണിയെ നയിക്കുമോ?

HIGHLIGHTS
  • എച് ഡി എഫ് സി ബാങ്ക്, റിലയൻസ്, ഡോക്ടർ റെഡീസ്, പിരമൽ എന്റർപ്രൈസസ്, വിപ്രോ, എയർടെൽ, വേദാന്ത, ഹിന്ദ് സിങ്ക്, എച് സി എൽ ടെക്, ടാറ്റ മോട്ടോർസ്,ഐ ഇ എക്സ്, ഗെയിൽ, സെയിൽ, ബിപിസിഎൽ മുതലായവ ശ്രദ്ധിക്കുക
bull-bear
SHARE

വാക്സിനേഷൻ വിജയവും, മികച്ച അവസാന പാദ ഫലങ്ങളും, നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും അതേ തുടർന്ന്  നടന്നേക്കാവുന്ന സ്റ്റിമുലസ് പ്രഖ്യാപനങ്ങളിലുമാണ് അമേരിക്കൻ വിപണിയുടെയും, ഒപ്പം ലോക വിപണിയുടെയും ശ്രദ്ധ. കൂടുതൽ ജനോപകാര പദ്ധതികൾ ബൈഡൻ ആദ്യ ദിനങ്ങളിൽ തന്നെ പ്രഖ്യാപിക്കാനിടയുള്ളതും വിപണിക്ക് അനുകൂലമാണ്. എന്നാൽ കുതിച്ചുയരുന്ന തൊഴിലില്ലായ്‌മകണക്കുകൾ ഉൾപ്പടെ അമേരിക്കൻ  വിപണിയിൽ അടുത്ത ഒരു ആഴ്ച സംഭവബഹുലമാകുമെന്ന് കരുതുന്നു. അതിന്റെ അലയൊലികൾ ഇന്ത്യൻ വിപണിയിലുണ്ടാക്കിയേക്കാവുന്ന ഏതു  തിരുത്തലും അവസരമാണ്.  

അമേരിക്കൻ  വിപണിക്ക്  അവധിയായ ഇന്ന് ഡൗ ജോൺസ്‌ ഫ്യൂച്ചറും ,ഏഷ്യൻ വിപണികളും  നഷ്ടത്തോടെ ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിയെയും ബാധിച്ചേക്കാമെന്ന് കരുതുന്നു. ജാപ്പനീസ്, കൊറിയൻ സൂചികകൾ ഒരു ശതമാനത്തിന് മേൽ നഷ്ടം നേരിട്ട ശേഷം തിരിച്ചു  വരവ്  നടത്തുകയാണ്. സിങ്കപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചറും നേരിയ നഷ്ടത്തോടെ വ്യാപാരം നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് നിഫ്റ്റിയിലും ഒരു മങ്ങിയ തുടക്കം പ്രതീക്ഷിക്കുന്നു. ബാങ്കിങ് ഓഹരികളിൽ നടന്നേക്കാവുന്ന വാങ്ങലിലാണ് ഇന്ന്  വിപണിയുടെ  പ്രതീക്ഷ.    

നിഫ്റ്റി 

വാക്സിനേഷനും, മികച്ച മൂന്നാം പാദഫലപ്രഖ്യാപനങ്ങളും, ബജറ്റ് പ്രതീക്ഷകളും ഇന്ത്യൻ വിപണിയെ അടുത്ത രണ്ടാഴ്ചകളിലും മുന്നോട്ട് നയിക്കും. എന്നാൽ രാജ്യാന്തര ഘടകങ്ങൾ  ഇന്ത്യൻ വിപണിക്ക് ഭീഷണിയാണ്. ഇന്ന് ബാങ്കിങ്, ഓട്ടോ, ഇൻഫ്രാ, ഫാർമ, മെറ്റൽ മേഖലകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

14300 പോയിന്റാണ് നിഫ്റ്റിയുടെ  അടുത്ത സപ്പോർട് മേഖല. 14000  പോയിന്റിലും  നിഫ്റ്റിക്ക് മികച്ച പിന്തുണയുണ്ട്. 13800 പോയിന്റിൽ  നിഫ്ടിയിൽ  മികച്ച വാങ്ങൽ നടക്കുകയും വിപണി തിരിച്ചു കയറുകയും ചെയ്യും. 14700 പോയിന്റ  നിഫ്റ്റിയുടെ പ്രധാന കടമ്പയായി മാറി. ബാങ്ക് നിഫ്റ്റി  ഈയാഴ്ച  മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

എച് ഡി എഫ് സി ബാങ്ക്, എച് ഡി എഫ് സി, എൽ & ടി ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ഡോക്ടർ റെഡീസ്, പിരമൽ എന്റർപ്രൈസസ്, വിപ്രോ, എയർടെൽ,  വേദാന്ത, ഹിന്ദ് സിങ്ക്, എച് സി എൽ ടെക്, ടാറ്റ മോട്ടോർസ്,ഐ ഇ എക്സ്,  ഗെയിൽ, സെയിൽ, ബിപിസിഎൽ  മുതലായ ഓഹരികൾ ശ്രദ്ധിക്കുക.  

മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾ

മികച്ച ഫലപ്രഖ്യാപനങ്ങൾക്കും മുന്നേറ്റത്തിനും ശേഷം ഐടി മേഖല തിരുത്തലിലേക്ക് വീണുകഴിഞ്ഞു. ഇനി ബാങ്കിങ് മേഖലയുടെ  ഊഴമാണ്. എച് ഡി എഫ് സി  ബാങ്കിന്റെ വളരെ  മികച്ച ഫലപ്രഖ്യാപനം  ഇന്ത്യൻ  വിപണിയിലേക്ക്  കൂടുതൽ  വിദേശ നിക്ഷേപം  ഒഴുകാൻ തന്നെ  കാരണമായേക്കും. 

എച് ഡി എഫ് സി ബാങ്ക് കഴിഞ്ഞ പാദത്തിൽ 14% വളർച്ചയോടെ 8758 കോടി രൂപയുടെ ലാഭം നേടിയത് വിപണിക്കനുകൂലമാണ്. ബാങ്കിന്റെ മൊത്തവരുമാനം മുൻവർഷത്തിലെ 36039 കോടിയിൽ നിന്നും 37522 കോടിയിലേക്കുയർന്നു. ബാങ്കിങ് ഓഹരികൾ ഇന്ന് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഓഹരിയിൽ ഇന്ന് ലാഭമെടുക്കൽ പ്രതീക്ഷിക്കുക. ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക് എന്നിവ  നിക്ഷേപത്തിന് പരിഗണിക്കാം.

റിലയൻസ് , അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് , ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ ബജാജ് ഹോൾഡിങ്‌സ്, മൈൻഡ് ട്രീ, സാസ്‌കൻ, സയൻറ്, എംഫസിസ്, ഐഇഎക്സ്,  എംസിഎക്സ്, ഇന്ത്യ ബുൾ റിയൽ എസ്റ്റേറ്റ്, ഏഷ്യൻ  പെയിന്റ്സ്, പോളിക്യാബ് , ഹാവെൽസ്, റാലിസ്, ട്രൈഡന്റ്, സിയറ്റ്, ജെകെ ടയർ, ബന്ധൻ ബാങ്ക് , ഡിസിബി ബാങ്ക് , ഫെഡറൽ ബാങ്ക്, സിഎസ്ബി, സൗത്ത് ഇന്ത്യൻ ബാങ്ക്,  ഇന്ത്യൻബാങ്ക് , യെസ് ബാങ്ക് ,  ഹിന്ദ്സിങ്ക്,  ബയോകോൺ, ജെഎസ്ഡബ്ലിയു സ്റ്റീൽ,  ജിൻഡാൽ സ്റ്റീൽ, കജാരിയാ, എസ്ബിഐ കാർഡ് , സെഞ്ച്വറി ടെക്സ്, എസ്ആർഎഫ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, വി മാർട്ട്, ബിർള കോർപറേഷൻ, ജെഎം ഫിനാൻഷ്യൽ , റൊസാരി ബയോടെക്  മുതലായ കമ്പനികളുമടക്കം ഇരുന്നൂറോളം കമ്പനികൾ ഈ  ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക.

ഐപിഓകൾ

ഐആർഎഫ് സിയുടെ ഐപിഓ ഇന്നാരംഭിക്കുന്നു. 25-26 രൂപ നിരക്കിൽ ഓഹരി വളരെ ആകർഷകമാണ്. വിപണിയിൽ ഓഹരിയിറക്കിയതിന് ശേഷം കമ്പനിയിൽ സർക്കാരിന്റെ 86.4% ആയി കുറയും. ഇൻഡിഗോ പെയിന്റ്‌സിന്റെ ഓഹരിവില്പന ഇരുപതിന് ആരംഭിക്കുന്നത് ശ്രദ്ധിക്കുക. 

ഗോൾഡ് & ക്രൂഡ്

രാജ്യാന്തര വിപണിയിലെ ക്രൂഡ് വില 60 ഡോളർ നിരക്കിൽ ക്രമപ്പെടുമെന്ന് കരുതുന്നു. ഇന്ത്യയുടേയും ചൈനയുടെയും ഇറക്കുമതി പൂർവസ്ഥിതിയിലാവുന്നതും, ഒപെക് നിയന്ത്രണവും, അമേരിക്കൻ റിഗ് വീഴ്ചയും എണ്ണ വില ഉയർത്തും.

അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനം സ്വർണത്തിന് തിരുത്തൽ നൽകുമെങ്കിലും , രാജ്യാന്തര വിപണിയിലെ അനിശ്ച്ചതത്വങ്ങൾ അടുത്ത വീഴ്ചക്ക് ശേഷം സ്വർണത്തിന് തിരിച്ചു വരവ് നൽകും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA