ADVERTISEMENT

അമേരിക്കൻ ജോബ് ഡേറ്റയിലുണ്ടായ പുരോഗതിയും, ഫെഡ് റിസർവിന്റെ വിശാലമായ നയങ്ങളും, കൂടുതൽ മികച്ച ഏണിങ് റിപ്പോർട്ടുകളും, സ്റ്റിമുലസ് പ്രഖ്യാപനം വരെ അമേരിക്കൻ വിപണിക്ക് പിടിച്ചു നിൽക്കാൻ സഹായകമാകുമെന്ന് കരുതുന്നു. എങ്കിലും വാക്സിനേഷൻ വാർത്തകൾക്കും മുകളിൽ കോവിഡ് വാർത്തകൾ സ്‌ഥാനം പിടിക്കുന്നതും, അമേരിക്കൻ വിപണിയിൽ റീറ്റെയ്ൽ നിക്ഷേപകരും, ഹെഡ്ജ് ഫണ്ടുകളും തമ്മിലുള്ള മത്സരം മുറുകുന്നതും വിപണിക്ക് ആശങ്കയാണ്.

വൻ മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ച ഏഷ്യൻ വിപണികളുടെ പിൻബലത്തിൽ  ഇന്ന് ഇന്ത്യൻ വിപണിയും ഗ്യാപ് അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു; ജപ്പാന്റെ  നിക്കി  സൂചിക രണ്ടു ശതമാനത്തോളവും, കോസ്‌പി സൂചിക ഒരു ശതമാനവും ആണ്  മുന്നേറിയിട്ടുള്ളത്. നിഫ്റ്റിയിൽ 100 പോയിന്റോളമെങ്കിലും ആരംഭത്തിൽ മുന്നേറ്റം  പ്രതീക്ഷിക്കാം.   

നിഫ്റ്റി 

വിദേശ നിക്ഷേപകരുടെ നിക്ഷേപ തീരുമാനങ്ങളും,  ഇന്നവതരിപ്പിക്കപ്പെടുന്ന ഈ നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ ബജറ്റും, ഈയാഴ്ചയിൽ അവതരിപ്പിക്കപ്പെടുന്ന അഞ്ഞൂറോളം കമ്പനികളുടെ റിസൾട്ടുകളും, ആർബിഐയുടെ നയപ്രഖ്യാപനവും, വാഹന വില്പനകണക്കുകളും, മികച്ച ജിഎസ് ടി സമാഹാരണക്കണക്കുകളും ഈ വാരം ഇന്ത്യൻ വിപണിയിൽ വലിയ ചലനങ്ങൾക്ക് കാരണമാകും. ഈയാഴ്ചയിൽ  ഇന്ത്യൻ വിപണിയുടെ തുടർസഞ്ചാര ഗതി തന്നെ നിശ്ചയിക്കപ്പെടുമെന്ന് കരുതുന്നു. 

കഴിഞ്ഞ 20 ആഴ്ചത്തെ ഡിഎംഎ (ഡെയിലി മൂവിങ് ആവറേജ്) ആയ 13050 നിരക്കിലായിരിക്കും നിഫ്റ്റിയുടെ ഏറ്റവും ശക്തമായ സപ്പോർട്. ഇന്ന് 13440 ലും, 13200 നിരക്കിലും നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 13850-13900 നിലയിൽ നിഫ്റ്റിയുടെ അതിശക്തമായ റെസിസ്റ്റൻസ് വിപണിക്ക് ഇന്ന് വിനയാവുകയും ചെയ്തേക്കാം. ഐസിഐസിഐ ബാങ്ക്,സിപ്ല,ടാറ്റ മോട്ടോഴ്സ്, ടെക് മഹിന്ദ്ര, ശ്രീസിമെന്റ്സ്, വേദാന്ത, ഹാപ്പയസ്റ്റ് മൈൻഡ്സ്, ആമ്പർ എന്റർപ്രൈസ്, ഡിക്സൺ, ഹാവൽസ് എന്നിവ ശ്രദ്ധിക്കുക.

ബജറ്റ് പ്രതീക്ഷകൾ 

∙കഴിഞ്ഞ തവണ പുനർനിശ്ചയിച്ച ആദ്യ നികുതി സ്ലാബിന്മേൽ ഇത്തവണ വലിയ മാറ്റങ്ങൾ വിപണി പ്രതീക്ഷിക്കുന്നില്ല. ചില ചെറിയ പരിഷ്കരണങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ.. 

∙കോർപ്പറേറ്റ് നികുതി വർധനവും, പുത്തൻ സെസുകളും സർചാർജ് വർധനവുകളും , എസ് ടി ടി-എൽടിസിജി വർധനവുമാണ് ഇന്ത്യൻ വിപണിയുടെ ഉറക്കം ഇന്നലെ കെടുത്തിയത്.  ഇതിൽ ഏതൊക്കെ വരും എന്നതായിരിക്കും ഇന്ന് ഇന്ത്യൻ വിപണിയുടെ ഗതി നിയന്ത്രിക്കുക. 

∙മെറ്റൽ, സിമെന്റ് മേഖല നിയന്ത്രണ ബില്ലുകളും, പുത്തൻ സാമ്പത്തിക സ്ഥാപനങ്ങളുടെ രൂപീകരണവും, കോംപെറ്റീഷൻ കമ്മീഷൻ ഭേദഗതികളും ബജറ്റിന്റെ പകിട്ട് കുറച്ചേക്കാം.

∙സ്വകാര്യ മേഖലയുടെ അമിത കടന്നു കയറ്റം പല തന്ത്ര പ്രധാന മേഖലകളിലും അനുവദിക്കുന്നത്  വിമർശനങ്ങൾക്ക് കാരണമായേക്കും.

∙ബാങ്കിങ്ങിലെ പുതു നയങ്ങൾ പൊതുമേഖല ബാങ്കുകൾക്കും വിനയായേക്കാം. ബാഡ് ബാങ്ക് കൺസെപ്റ്റ് ചെറു പൊതുമേഖല ബാങ്കിങ് ഓഹരികളിൽ തകർച്ചക്കും വഴിവെച്ചേക്കാമെന്നും വിപണി ഭയക്കുന്നു. 

∙കൂടുതൽ പണം ചെലവിടുന്ന അടിസ്ഥാനസൗകര്യ പദ്ധതികളുടെ പ്രഖ്യാപനങ്ങളും, റെയിൽ ഇൻഫ്രാ പ്രൊജക്ടുകളും ഇന്ത്യൻ അടിസ്ഥാന മേഖലയ്ക്കും, സിമന്റ് , ഓഹരികൾക്കും മുന്നേറ്റം ഉറപ്പാക്കിയേക്കും. 

∙കാർഷിക  മേഖലക്കായി  കൂടുതൽ പദ്ധതികൾ  പ്രഖ്യാപിക്കുന്നത്. കർഷക  സമരം  തണുപ്പിക്കുന്നതിനുതകുമെന്ന ധാരണയിൽ പ്രഖ്യാപിക്കപ്പെട്ടേക്കാവുന്ന  കാർഷിക- പദ്ധതികൾ  അഗ്രോ ടെക്, ട്രാക്ടർ , എഫ് എം സി ജി, ഫെർട്ടിലൈസർ ഓഹരികൾക്കും  അനുകൂലമായേക്കും.

∙എക്സൈസ് നികുതി വർധനവും, ഇറക്കുമതി നയങ്ങളും മാനുഫാക്ച്ചറിങ് സെക്ടറിന്  മുന്നേറ്റം നല്കികഴിഞ്ഞതിനാൽ തുടർ പ്രഖ്യാപനങ്ങളുടെ അഭാവം വിപണിയിൽ തിരുത്തൽ നൽകിയേക്കാം. 

∙വലിയ സാധ്യതയില്ലെങ്കിലും ഇൻസെന്റീവ് സ്ക്രാപ്പേജ് പോളിസി ഓട്ടോ സെക്ടറിന് പ്രതീക്ഷനൽകുന്നു. 

∙എക്സൈസ്  നികുതി വർദ്ധന ടയർ ഓഹരികൾ മുന്നേറ്റം നൽകും.

∙പവർ,ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, ടെക്സ്റ്റൈൽ സെക്ടറുകളെ ശക്തിപ്പെടുത്തുന്ന  പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്ന സൂചനകൾ പുറത്തു വന്നു കഴിഞ്ഞത് ശ്രദ്ധിക്കുക. 

ഓട്ടോ സെയിൽ ഡേറ്റ 

ഇന്ന് പുറത്തുവരുന്ന കഴിഞ്ഞ മാസത്തെ വാഹന വില്പനകണക്കുകൾ ടാറ്റ മോട്ടോഴ്സിന്റെ മികച്ച റിസൾട്ടിനും, ബജറ്റ് പരിഗണനകൾക്കുമൊപ്പം ഇന്ന് വാഹന ഓഹരികളുടെ ഗതി നിയന്ത്രിക്കും. വാഹന ഓഹരികളിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.

ഈയാഴ്ചത്തെ പ്രധാന റിസൾട്ടുകൾ 

ടാറ്റ മോട്ടോഴ്സിന്റെയും, ഐസിഐസിഐ ബാങ്കിന്റെയും മികച്ച റിസൾട്ടുകൾ ഇന്ന് വിപണിക്ക് ആത്മവിശ്വാസം പകരും.

എസ് ബി ഐ, എച് ഡി എഫ് സി ലിമിറ്റഡ്, ഹീറോ, മഹിന്ദ്ര, ഭാരതി, എയർടെൽ, അദാനി ഗ്രീൻ, അദാനി എന്റർപ്രൈസസ്, കൊറൊമാൻഡൽ, ജൂബിലന്റ് ഫുഡ്, ബ്രിട്ടാനിയ, ഫിനോലെക്സ്, ഡിക്‌സൺ, എസ്കോര്ട്സ്, രാംകോ സിമന്റ്, രാംകോ സിസ്റ്റംസ്, ബജാജ് കൺസ്യൂമർ, ടാറ്റ കോൺസുമെർ, ടാറ്റ ഇൻവെസ്റ്റ്മെന്റ്, വണ്ടർലാ, കാസ്ട്രോൾ, അപ്പോളോ ടയർ, ഇന്ത്യൻ ഹോട്ടൽ, ഡെൽറ്റ കോർപറേഷൻ, സീക്വൻറ്, പിഎൻസി ഇൻഫ്രാ, വിഗാർഡ്, ടാറ്റ പവർ, അദാനി പവർ, അദാനി ട്രാൻസ് മിഷൻസ്, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, ഐപിസിഎ ലാബ്സ്, ആർഇസി, സീ, ആൽകെം ലാബ്സ്, അഫ്‌ലെ, മുതലായ കമ്പനികളടക്കം അഞ്ഞൂറോളം കമ്പനികൾ ഈയാഴ്ച  റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com