ADVERTISEMENT

അടുത്ത വർഷം അമേരിക്കയിൽ ‘ഫുൾ എംപ്ലോയ്‌മെന്റ്’’ ഉറപ്പ് വരുത്തുമെന്ന  അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്റെ പ്രസ്താവന  ഇന്നലെ  അമേരിക്കൻ വിപണിക്ക് ഒരു മികച്ച ഗ്യാപ് അപ് ഓപ്പണിങ് നൽകി. തുടർച്ചയായ ആറാം ദിവസവും മുന്നേറിയ അമേരിക്കൻ സൂചികകൾക്ക് മികച്ച  ഏർണിങ് സീസണും  അനുകൂല ഘടകമാണ്. അമേരിക്കൻ  ഉത്തേജക  പാക്കേജ്  പാസായിക്കഴിഞ്ഞ  പ്രതീതിയാണ്  വിപണിയിലെങ്കിലും, റിപ്പബ്ലിക്കൻ അഭിപ്രായ വ്യത്യാസങ്ങൾ ഇനിയും തുടരുന്നത് പാക്കേജ് ഒന്നോ രണ്ടോ ആഴ്ച കൂടി വൈകുന്നതിന്  കാരണമായേക്കാമെന്നതും വിപണിക്ക് പ്രശ്നമാണ്.  

രാവിലെ ഏഷ്യൻ വിപണികളെല്ലാം മികച്ച മുന്നേറ്റം കാഴ്ച വെക്കുന്നത് ഇന്ത്യൻ വിപണിക്കും ഇന്ന് മുന്നേറ്റം നൽകും. നിഫ്റ്റി നേട്ടത്തോടെ വ്യാപാരം ആരംഭിക്കും.  

നിഫ്റ്റി 

ഇന്ത്യൻ വിപണിയിലെ അനുകൂല ഘടകങ്ങളുടെ അലയൊലികൾ ഇനിയും അവസാനിക്കുന്നില്ല. ലോക വിപണിയുടെ പിന്തുണയോടെ ഇന്നലെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ വീണ്ടും റെക്കോർഡ് നേട്ടം സ്വന്തമാക്കി. നിഫ്റ്റി 15159 വരെ മുന്നേറിയ ശേഷം 15100 പോയിന്റിന്  മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് വിപണിക്ക് മുന്നേറ്റ സൂചന നൽകുന്നു. 

സെൻസെക്സ് ആറു ദിവസം കൊണ്ട് 5000 പോയിന്റ് മുന്നേറ്റം നേടി. പൊതു മേഖല ബാങ്കിങ് സൂചിക റെക്കോർഡ് മുന്നേറ്റം അവസാനിപ്പിച്ച  ഇന്നലെ  എഫ്എംസിജിയും നഷ്ടം രേഖപ്പെടുത്തി. മെറ്റൽ, ഓട്ടോ, ഇൻഫ്രാ, റിയൽറ്റി  മേഖലകൾ ഇന്നലെയും മുന്നേറ്റം തുടർന്നു.

ഇൻഫ്രാ, സിമന്റ്, പൊതു മേഖല, ഓട്ടോ, മെറ്റൽ മേഖലകൾ ഇന്നും ശ്രദ്ധിക്കുക. ബാങ്കിങ്ങും, ഐടിയും ഫാർമക്കൊപ്പം സ്ഥിര വളർച്ചയുമായി വിപണിക്ക് പിന്തുണയേകുമെന്ന് കരുതുന്നു. ഭാരത് ഇലക്ട്രോണിക്സ്,ബിഇഎംഎൽ, സിപ്ല, എച്ച് സിഎൽ ടെക്ക്, റിലയൻസ്, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, മാരുതി, ഐ സിഐസിഐ ബാങ്ക്, എബിക്സ്, എൻഎഡിസി, ബിപിസിഎൽ, ടോറന്റ് ഫാർമ, ജിൻഡാൽ സ്റ്റെയിൻലെസ്സ്, സൺ ടിവി മുതലായ  ഓഹരികൾ ശ്രദ്ധിക്കുക.

പൊതു മേഖല വിൽപ്പന

ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 300 ൽ നിന്നും രണ്ടു ഡസനിലേക്ക് കുറക്കുന്ന പ്രക്രിയയാണ് രണ്ടു കൊല്ലം കൊണ്ട് വിപണി കാണാൻ പോകുന്നത്. ഓരോ വിജയകരമായ വിൽപ്പനയും മറ്റ് പൊതുമേഖല  ഓഹരികളിൽ മുന്നേറ്റ പ്രഭാവം നല്കിയേക്കുമെന്നത് നിക്ഷേപകർ പരിഗണിക്കുക. തന്ത്ര പ്രധാനമല്ലാത്ത അടിസ്ഥാന സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് തുടങ്ങിയ പൊതു  മേഖല സ്ഥാപനങ്ങളെല്ലാം വിൽക്കപെടുമെന്ന് കരുതുന്നു. 

പൊതു മേഖല ബാങ്കുകളുടെ വില്പന വിശേഷങ്ങൾ ആർബിഐ അടുത്ത് തന്നെ   പുറത്തു വിട്ടേക്കാമെന്ന് വിപണി കരുതുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, മുതലായ ഓഹരികൾ ശ്രദ്ധിക്കുക.  

എൽഐസി അടക്കമുള്ള  പൊതുമേഖല വിൽപ്പന ഇന്ത്യൻ വിപണിയുടെ വ്യാപ്തി വർദ്ധിപ്പിക്കും. എക്‌സ്ചേഞ്ച് ഓഹരികളും  മുന്നേറ്റം നേടും. 

ടയർ സെക്ടർ

കാർബൺ ബ്ലാക്കിന്റെ എക്സ്സൈസ് ഡ്യൂട്ടി വർദ്ധിപ്പിക്കുകയും, കാപ്രോലാക്റ്റത്തിന്റെ  തീരുവ കുറക്കുകയും ചെയ്ത ബജറ്റ് നടപടി തദ്ദേശീയ ടയറുകളുടെ വില കുറക്കുകയും, ഇറക്കുമതി ടയറുകളുടെ വില ഉയർത്തുകയും ചെയ്യുന്നത് ഇന്ത്യൻ ടയർ സെക്ടറിന് വലിയ മൂല്യ വർധനവാണ് നൽകുക. ഉയരുന്ന വാഹന  വില്പനയും ടയർ സെക്ടറിന് നല്ലകാലം ഉറപ്പു നൽകുന്നു.  

റിസൾട്ടുകൾ

ജിൻഡാൽ സ്റ്റൈൻലെസ്സ്, ഗാലക്‌സി സർഫക്റ്റാന്റ്‌സ്, എൻഎംഡിസി,  ബിപിസിഎൽ , സൺ ടിവി മുതലായ കമ്പനികൾ ഇന്നലെ മികച്ച ഫലപ്രഖ്യാപനങ്ങൾ നടത്തിയത് ശ്രദ്ധിക്കുക. 

ടാറ്റ സ്റ്റീൽ, മുത്തൂറ്റ്  ഫിനാൻസ്, മാക്സ് ഫിനാൻഷ്യൽ, അദാനി പോർട്സ്, ടോറന്റ് പവർ,  ബിഎഎസ്എഫ്, ബെർജർ പെയിന്റ്, ബർഗർ കിംഗ്, ഷാലെറ്റ് ഹോട്ടൽ, ഫ്യൂച്ചർ റീറ്റെയ്ൽ, റെയ്മണ്ട്, എച്ച്ഇജി, ഹെയ്‌ഡൽ ബെർഗ്, അബ്ബോട്ട്, എംജിഎൽ  മുതലായ കമ്പനികളും ഇന്ന് മൂന്നാം പാദഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക.

സ്വർണം, എണ്ണ

രാജ്യാന്തര  വിപണിയിൽ ഔൺസിന് 1950 ഡോളർ  നിരക്കിൽ നിന്നും സ്വർണ വില 1800  ഡോളറിലേക്ക് വീണ ശേഷം സ്വർണം ഇന്നലെ നടത്തിയ തിരിച്ചു വരവ് വിശ്വസിച്ച് സ്വർണം നിക്ഷേപം നടത്തുന്നവർ സ്റ്റോപ്പ് ലോസ് കൃത്യമായും പാലിക്കുക. സ്റ്റിമുലസ് പാക്കേജിന് മുൻപ് ഒരു മുന്നേറ്റം സ്വർണം  പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഫണ്ടുകൾ പെട്ടെന്നു തന്നെ ലാഭമെടുത്തേക്കാം. 

ബ്രെന്റ് ക്രൂഡ്  വില  ബാരലിന് 60 ഡോളർ പിന്നിട്ടു കഴിഞ്ഞു. അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപനം  എണ്ണ വില ബാരലിന് 65 ഡോളർ നിരക്കിലേക്ക് ഉയർത്തിയേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com