ADVERTISEMENT

ഫെഡ് ചെയർമാൻ ജെറോം പവലും സെനറ്റ് ബാങ്കിങ് കമ്മിറ്റിയുമായുള്ള  കൂടിക്കാഴ്ചക്ക് മുന്നോടിയായി 4% വരെ തകർന്നടിഞ്ഞ നാസ്ഡാക് സൂചിക വൻ തിരിച്ചു വരവ് നടത്തിയതും, ഡൗ ജോൺസ്‌ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചതും ഇന്ന് ലോക വിപണിക്ക് അനുകൂലമാകും. ആപ്പിൾ, ടെസ്‌ല തുടങ്ങിയ ഓഹരികളുടെ തിരിച്ചു വരവ് നാസ്ഡാക്കിനെ പോസിറ്റിവ് മേഖലയിലെത്തിച്ചേക്കും.

ഡൗ ജോൺസ്‌ ഫ്യൂച്ചർ വീണ്ടും ലാഭത്തിൽ ആരംഭം കുറിച്ചത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. നിഫ്റ്റി ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിക്കുന്നത് ഒരു പക്ഷെ ലാഭമെടുക്കലിനും  കാരണമായേക്കാം. 

 നിഫ്റ്റി 

അഞ്ചു ദിവസത്തെ വീഴ്ചക്ക് ശേഷം ഇന്നലെ മുന്നേറ്റത്തോടെ ആരംഭിച്ച വിപണിയിൽ ചാഞ്ചാട്ടങ്ങളുടെ ദിവസമാണ് കടന്നു പോയത്.  നിഫ്റ്റി 32 പോയിന്റുകൾ മാത്രം മുന്നേറി 14707 പോയിന്റിലും, സെൻസെക്സ് ഏഴു പോയിന്റ് നേട്ടത്തിൽ അവസാനിപ്പിച്ചതും വിപണിക്ക് ആത്മവിശ്വാസം നൽകുന്നു. 

ബാങ്കിങ്, ഫാർമ സെക്ടറുകൾ നഷ്ടത്തിൽ അവസാനിച്ച ഇന്നലെ മെറ്റൽ, റിയൽറ്റി, എനർജി, ഇൻഫ്രാ സെക്ടറുകൾ മികച്ച മുന്നേറ്റം നേടിയത് നിക്ഷേപകർ ശ്രദ്ധിക്കുക. നാലാം പാദ ഫലപ്രഖ്യാപനം വരെ പോർട്ട്ഫോളിയോകളിൽ ഈ മേഖലകളിൽ നിന്നും കൂടുതൽ ഓഹരികൾ ഉൾപെടുത്താം.

എനർജി, പവർ, മെറ്റൽ, ഇൻഫ്രാ, മാനുഫാക്ചറിങ്, ഡിഫെൻസ്  സെക്ടറുകൾ ഇന്നും ശ്രദ്ധിക്കുക. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ്, ഓഎൻജിസി, എൽ&ടി, ടാറ്റ കൺസുമർ, ടിവിഎസ്, എയർടെൽ, ആംബർ, ഹിൻഡാൽകോ, കൊച്ചിൻ ഷിപ്യാർഡ്,  അദാനി എന്റർപ്രൈസസ്, യുണൈറ്റഡ് സ്പിരിറ്റ്സ് മുതലായ ഓഹരികൾ പരിഗണിക്കുക.

എഫ്&ഓ ക്ലോസിങ്

നാളത്തെ എഫ്&ഓ ക്ലോസിങ് ഇന്ന് വിപണിയിൽ കാറ്റ് വിതക്കുമെന്ന് കരുതുന്നു. വിപണിയിൽ നിലനിൽക്കുന്ന ‘ബെയറിഷ് മൂഡ്’ ലോങ്ങ് പൊസിഷനുകളുടെ ക്ളോസിങ്ങിന് കാരണമാകുന്നത് ഇന്ന് വിപണിക്ക് ഭീഷണിയാണ്. ദീർഘകാല നിക്ഷേപകർ മികച്ച ഓഹരികൾ സ്വന്തമാക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താൻ തയാറായിരിക്കുക.   

കോവിഡ് വ്യാപനം

കോവിഡിന്റെ അതിവ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിലും, പഞ്ചാബിലും പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു കഴിഞ്ഞത് വിപണികാണുന്നു. പുതിയ കോവിഡ് വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് വരും ദിവസങ്ങളിൽ വിപണിയുടെ ആശങ്ക വർധിപ്പിക്കും. എങ്കിലും ഇന്ത്യയുടെ കോവിഡ് കർവ് തിരിച്ചിറക്കം കാണിക്കുന്നത് വിപണിക്ക്  അനുകൂലമാണ്..

ടാറ്റ കൺസ്യൂമർ നിഫ്റ്റിയിൽ 

മാർച്ച് 31 മുതൽ പൊതുമേഖലാ സ്ഥാപനമായ ഗെയ്‌ലിന് പകരം ടാറ്റാ കൺസ്യൂമർ  നിഫ്ടിയിൽ ഇടം പിടിക്കുന്നത് വില വ്യതിയാനങ്ങളെ സ്വാധീനിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. ഗെയിൽ കൂടുതൽ സ്ഥിരത കാണിക്കും. ഇരു ഓഹരികളും നിക്ഷേപകർ  ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക. 

പ്രതിരോധ മേഖല

ആറ് അടുത്ത തലമുറ മിസൈൽ വെസ്സലുകൾ നിർമ്മിക്കാനുള്ള 10000 കോടി രൂപയുടെ കരാറിന്റെ എൽ1 ബിഡ്ഡർ ആകാനായത് കൊച്ചിൻ ഷിപ്യാർഡിന്  അനുകൂലമാണ്. രാജ്യാന്തര എയ്‌റോസ്പേസ് സ്ഥാപനമായ പാരാമൗണ്ട് ഗ്രൂപ്പുമായി സഹകരിച്ച് ഭാരത് ഫോർജ് തദ്ദേശീയമായി കവചിത വാഹനങ്ങൾ നിർമിക്കാനൊരുങ്ങുന്നതും, കമ്പനിക്ക് ആർമിയുടെ ഓർഡർ ലഭ്യമായതും അനുകൂലമാണ്. എച്എഎല്ലിന് തേജസ് വിമാനങ്ങളുടെ വില്പനകളും അനുകൂലമാകും. ഇൻഡ്യയുടെ ഡിഫെൻസ്ബജറ്റ് ലക്ഷ്യമാക്കി ദീർഘകാല നിക്ഷേപങ്ങൾക്ക് ഒരുങ്ങാവുന്നതാണ്, ഭാരത് ഡൈനമിക്സ്, മാസഗോൺ ഡോക്, മുതലായ ഓഹരികളും പരിഗണിക്കുക.  

സ്വർണം 

ഓഗസ്റ്റിലെ എക്കാലത്തെയും ഉയർന്ന വിലയിൽ നിന്നും സ്വർണം 16 ശതമാനത്തിന് മുകളിൽ തിരുത്തപെട്ട് കഴിഞ്ഞെങ്കിലും, അടുത്ത കുതിപ്പിന് ഇനിയും സമയമെടുക്കുമെന്ന് വിപണി കരുതുന്നു. ഇനിയുമുണ്ടാകാനിടയുള്ള തിരുത്തലുകൾ കൂടി പരിഗണിച്ച് സ്വർണ നിക്ഷേപം വിഭാവനം ചെയ്യുക. ബിറ്റ്കോയിനിന്റെ ഇന്നലത്തെ വൻ വീഴ്ച സ്വർണത്തിന് അനുകൂലമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com