ADVERTISEMENT

അമേരിക്കൻ ബോണ്ട് വിപണിയിലെ തിരയിളക്കം അവസാനിച്ച ഇന്നലെ ഡൗ ജോൺസ്‌  സൂചിക കഴിഞ്ഞ നാലു മാസത്തെ ഏറ്റവും വലിയ മുന്നേറ്റം സ്വന്തമാക്കി. സ്റ്റിമുലസ്  പ്രതീക്ഷകൾ അമേരിക്കൻ വിപണിയെ ശക്തമാക്കിയതിനൊപ്പം, മെച്ചപ്പെട്ട അമേരിക്കൻ വ്യവസായികോല്പാദന കണക്കുകളും, കോവിഡ് വാക്സിനേഷൻ മുന്നേറ്റവും ഇന്നലെ വിപണിക്ക് മികച്ച പിന്തുണ നൽകി. ഡൗ ജോൺസ്‌ 1.95%വും, നാസ്ഡാക് സൂചിക 3.01%വും മുന്നേറ്റമാണ് ഇന്നലെ സ്വന്തമാക്കിയത്. യൂറോപ്യൻ സൂചികകളും ഇന്നലെ ഏഷ്യൻ സൂചികകൾക്ക് പിന്നാലെ മികച്ച  മുന്നേറ്റം സ്വന്തമാക്കി  ഇന്ത്യൻ വിപണിക്ക് ഇന്നൊരു പതിഞ്ഞ തുടക്കമായിരിക്കുമെങ്കിലും അമേരിക്കൻ വിപണിയിലെ മുന്നേറ്റ സാധ്യതകൾ അവസരമേകിയേക്കും.

നിഫ്റ്റി 

ജിഡിപി കണക്കുകളും, സ്റ്റിമുലസ് പാക്കേജ് വാർത്തകളും നൽകിയ പിന്തുണക്കൊപ്പം നിഫ്റ്റി ഇന്നലെ ഒന്നര ശതമാനം മുന്നേറ്റം നേടി. പൊതു മേഖല ബാങ്കുകളൊഴികെ മറ്റെല്ലാ മേഖലകളും മുന്നേറിയ ഇന്നലെ ടെലികോം ഓഹരികളിലും പ്രകടമായ തിരുത്തൽ സംഭവിച്ചു. ഓട്ടോ, എനർജി, സ്വകാര്യ  ബാങ്കിങ് മേഖലകളുടെ മുന്നേറ്റമാണ് വിപണിക്കനുകൂലമായത്.

ഇന്ന് നിഫ്റ്റിക്ക് 14700 പോയിന്റിൽ പിന്തുണ ശക്തമാകുന്നത് ഇന്ത്യൻ വിപണിക്കനുകൂലമാകും. 15100 പോയിന്റിലാണ് നിഫ്റ്റിയുടെ  അതിശക്തമായ റെസിസ്റ്റൻസ്. ഉയർന്ന വിലകളിൽ ഓഹരികളിൽ ലാഭമെടുക്കലിന് നിക്ഷേപകർ തുനിയുന്നത് ഇന്ന്  വിപണിക്ക് ക്ഷീണമായേക്കും.

ഓട്ടോ, മെറ്റൽ, ഇൻഫ്രാ, സിമന്റ്, ബാങ്കിങ് മേഖലകൾ ഇന്നും ശ്രദ്ധിക്കുക. മാരുതി, ഐഷർ മോട്ടോർസ്, ടി വി എസ്, ഇൻഫോസിസ്, റിലയൻസ്, എസ്ബിഐ, ഡിഎൽഎഫ്, ഗോദ്‌റെജ്‌  പ്രോപ്പർട്ടീസ്, ഒബ്‌റോയ് റിയാലിറ്റി, ശ്രീ സിമന്റ്, എ സി സി, പവർ ഗ്രിഡ്, ടാറ്റ പവർ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.ഇന്നലെ വാഹന വില്പന സംഖ്യകളിൽ അത്ഭുതങ്ങളൊന്നുമില്ലെങ്കിലും, ഭേദപ്പെട്ട സംഖ്യകളിലെത്താൻ കമ്പനികൾക്കായത് അനുകൂലമാണ്. 

ജിയോ 1999 

ജിയോയുടെ പുതിയ 1999 ഹാൻഡ്സെറ്റ് പ്ലാൻ എയർടെല്ലിനും, ഐഡിയക്കും ഇന്നലെ വലിയ തിരുത്തൽ നൽകി. പുതിയ 4ജി, 5ജി സ്പെക്ട്രം ലേലമടക്കമുള്ള പുതിയ സംഭവ വികാസങ്ങൾ  ടെലികോം മേഖലയുടെ ഗതി തന്നെ മാറ്റിയേക്കും.  

ജിയോ ഹാൻഡ്സെറ്റ് നിർമാണത്തിന്റെ കരാർ പ്രതീക്ഷിക്കുന്ന ഡിക്‌സൺ ടെക്നോളജീസ് ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 5ജി  ആഗമനത്തിന്റെ പശ്ചാത്തലത്തിൽ ടെലികോം ഓഹരികളെക്കാൾ ആകർഷകം ടെലികോം അനുബന്ധ ഓഹരികളാണ്.

സിമന്റ് വില വർദ്ധന 

ബാഗൊന്നിന്  30-40 രൂപ നിരക്കിൽ വില വർദ്ധിപ്പിച്ചത്  സിമന്റ് ഓഹരികൾക്ക് പുതിയ ഉയരങ്ങൾ നൽകിയേക്കും. കഴിഞ്ഞ മാസത്തെ സിമന്റ് ഉത്പാദനം മുൻ വർഷത്തിൽ നിന്നും കുറവാണെങ്കിലും വരും മാസങ്ങളിൽ ബജറ്റ് പ്രഖ്യാപിത-ആവശ്യകത മുന്നിൽക്കണ്ട് സിമന്റ് കമ്പനികൾ ഉത്പാദനം വർദ്ധിപ്പിച്ചു തുടങ്ങിയത് ശ്രദ്ധിക്കുക. അൾട്രാ ടെക്, എസിസി, ഡാൽമിയ ഭാരത്, ശ്രീ സിമന്റ്, ബിർള കോർപറേഷൻ, അംബുജ സിമെന്റ്, ഇന്ത്യ സിമെൻറ്, രാംകോ മുതലായ ഓഹരികളിൽ നിന്നും ദീർഘകാല നിക്ഷേപത്തിന് തിരഞ്ഞെടുക്കുക. 

സ്വർണം 

കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പോയ സ്വർണം സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപന സഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 1600 ഡോളറിനും താഴെ പോയേക്കാമെന്ന് കരുതുന്നു. സ്റ്റിമുലസ് പ്രഖ്യാപന ശേഷം സ്വർണം വൻതിരിച്ചു വരവും സ്വന്തമാക്കിയേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com