ADVERTISEMENT

ഇന്നും ഇന്ത്യൻ വിപണി  മുന്നേറ്റത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. അമേരിക്കൻ  വിപണിയുടെ റെക്കോർഡ് മുന്നേറ്റത്തിനൊപ്പം ഏഷ്യൻ വിപണികളുടെ ഇന്നത്തെ ഗ്യാപ് അപ്  ഓപ്പണിങും ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്. എങ്കിലും വിദേശ നിക്ഷേപകരുടെ  വിൽപ്പനസാധ്യത വിപണിക്ക് വിനയാണ്.15000 പോയിന്റിന് മുകളിൽ നിഫ്റ്റിക്ക് മുന്നേറ്റം  പ്രതീക്ഷിക്കാം.

ബോണ്ട് വരുമാനവും യുഎസ് വിപണിയും

ബോണ്ട് വരുമാനം ക്രമപ്പെട്ടത് ഇന്നലെ അമേരിക്കൻ സൂചികകൾക്ക്  മികച്ച തുടക്കം നൽകി. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പോളിസി മീറ്റിങ്ങിൽ അമേരിക്കൻ ഇക്കണോമിക്  റിക്കവറിയെക്കുറിച്ചുള്ള കൂടുതൽ പ്രതിപാദനങ്ങളും, പണപ്പെരുപ്പം ചർച്ച ചെയ്യപ്പെട്ടേക്കാമെന്നുള്ള പ്രതീക്ഷകളും ഇന്നലെ ഡൗ ജോൺസിന് മുന്നേറ്റം സമ്മാനിച്ചത്  ലോകവിപണിക്കും നേട്ടമേകും. 

നിഫ്റ്റി 

ഇന്നലെ  നിഫ്റ്റിക്ക്  15100 പോയിന്റിൽ വ്യാപാരമാരംഭിക്കാൻ സാധിക്കാതെ പോയത്  ഇന്ത്യൻ വിപണിയിൽ വൻ  ലാഭമെടുക്കലിന്  വഴി വെച്ചു. ഏഷ്യൻ വിപണികളിലെ തിരുത്തലുകളുടെ കൂടി പശ്ചാത്തലത്തിൽ 14800 പോയിന്റിന് താഴെപ്പോയ നിഫ്റ്റി ഡൗ ജോൺസ്‌ ഫ്യൂച്ചറിലെയും യൂറോപ്യൻ വിപണികളിലെയും, റിക്കവറിയുടെ അടിസ്ഥാനത്തിൽ  ഇന്നലത്തെ നഷ്ടത്തിൽ പാതി തിരിച്ചുപിടിച്ചത് ഇന്നും ഇന്ത്യൻ വിപണിക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. ഉയരുന്ന പണപ്പെരുപ്പവും, വ്യവസായികോല്പാദനത്തിലെ വീഴ്ചയും വിദേശ നിക്ഷേപരെ  ഇന്നലെ  വിൽപ്പനക്കാരാക്കിയതും ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ അടിസ്ഥാനകാരണമായി. എന്നാൽ ചെറുകിട നിക്ഷേപകരുടെ വാങ്ങലാണ് ഇന്ത്യൻ വിപണിയെ ഇന്നലെ കരകയറ്റിയത്‌. 

ഇന്നും 15100 പോയിന്റായിരിക്കും നിഫ്റ്റിയുടെ പ്രതിരോധ നില. 14900 പോയിന്റിലെ പിന്തുണ  നിഫ്റ്റിക്ക്  ഇന്ന് കൂടുതൽ ഉയരം  നൽകിയേക്കും. ഐടി, ബാങ്കിങ്, എനർജി, മെറ്റൽ മേഖലകൾക്കൊപ്പം എഫ്എംസിജി, ഇൻഫ്രാ, എയർലൈൻ, ഹോസ്പിറ്റാലിറ്റി, പൊതുമേഖല കമ്പനികളുമാകും നിക്ഷേപകർ ഇന്ന്  പരിഗണിക്കുക. ബിപിസിഎൽ, റിലയൻസ്, മഹിന്ദ്ര, ആക്സിസ് ബാങ്ക്, എംടാർ ടെക്നോളോജിസ്, ടാറ്റ പവർ, അദാനി പവർ, ഐഇഎക്സ്, എൽ&ടി, ജിൻഡാൽ സ്റ്റീൽ, അൾട്രാടെക്, ലോറസ് ലാബ്സ്  മുതലായ  ഓഹരികൾ ശ്രദ്ധിക്കുക.

കല്യാൺ  ഐപിഓ 

ഇന്നവസാനിക്കുന്ന അനുപം രാസായന്റെ ഐപിഒയ്ക്കും നാളെ അവസാനിക്കുന്ന ക്രാഫ്ട്സ്മാൻ ഓട്ടോമേഷന്റെയും ലക്ഷ്മി  ഓര്‍ഗാനിക്കിന്റെയും ഐപിഒകൾക്കൊപ്പം ഈയാഴ്ച തന്നെ  വീണ്ടും പുതിയ  മൂന്ന്  ഐപിഒകൾ കൂടി വരുന്നത് ശ്രദ്ധിക്കുക. 

·കേരളത്തിന്റെ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലറിയുടെ ഐപിഒ ഇന്നാരംഭിക്കുന്നു.  ഇന്ത്യയിലും വിദേശത്തുമായി 145ഓളം ഷോറൂമുകളും, മികച്ച വിറ്റു വരവുമുള്ള കല്യാൺ ജ്വല്ലറി നിക്ഷേപത്തിന്  അനുയോജ്യമാണ്. 8000 കോടി രൂപയുടെ പുതിയ  ഓഹരികൾ അടക്കം 1175 കോടി രൂപ സമാഹരണം ലക്ഷ്യമിടുന്ന ഐപിഓയിൽ ഓഹരിവില  നിശ്ചയിച്ചിരിക്കുന്നത് ഓഹരി ഒന്നിന് 86-87 രൂപ മാത്രമാണ്. ദീർഘകാല നിക്ഷേപകർ അവസരം  നഷ്ടപ്പെടുത്താതിരിക്കുക.

·നാസാര ടെക്‌നോളജീസിന്റെയും  സൂര്യോദയ്‌  സ്‌മോൾ  ഫൈനാൻസ്  ബാങ്കിന്റെയും  ഐപിഒ  നാളെ, മാർച്ച്  17ന്  ആരംഭിക്കുന്നു.  ഇരു ഓഹരികളും നിക്ഷേപത്തിന്  പരിഗണിക്കാം. രാകേഷ്  ജുൻജുൻവാല  പിന്തുണക്കുന്ന നാസാര ടെക്‌നോളജീസിന്റെ ഓഹരി വില 1100-1101 രൂപയുമാണ്. ·ഐപിഓയിലൂടെ 582  കോടിരൂപ സമാഹരിക്കുന്ന  സൂര്യോദയ്‌ സ്‌മോൾ  ഫൈനാൻസ് ബാങ്കിന്റെ  പ്രൈസ് ബാൻഡ്  303-305 രൂപയാണ്

എംടാർ  ടെക്നോളജീസ് ലിസ്റ്റിങ് :  ഇന്നലെ എൻഎസ്ഇയിൽ 1050 രൂപക്ക് ലിസ്റ്റ് ചെയ്യപ്പെട്ട എം ടാർ ടെക്നോളോജിസിന്റെ  ഇഷ്യു  പ്രൈസ് 575 രൂപ മാത്രമായിരുന്നു. ഓഹരിയിൽ 1000 രൂപയുടെ സ്റ്റോപ്പ് ലോസ് പരിഗണിക്കാവുന്നതാണ്.  

എണ്ണയും സ്വർണവും

ഇന്നലെ എണ്ണ വില തിരുത്തപ്പെട്ടതിന് കാരണം 70 ഡോളറിനടുത്ത്  നടക്കുന്ന  ശക്തമായ ലാഭമെടുക്കലിന് പുറമെ ബൈഡന്റെ ഫെഡറൽ നികുതി ഉയർത്തൽ സാധ്യതകളാണെന്ന് വിപണി വിലയിരുത്തുന്നു.എണ്ണ വില ഇന്ന് തിരിച്ചു വന്നേക്കാം.

രാജ്യാന്തര സ്വർണവില 1730 ഡോളറിന് ചുറ്റുവട്ടത്ത്  ക്രമപ്പെടുന്നത്  അടുത്ത  കുതിപ്പിന്  മുന്നോടിയായിട്ടാണെന്ന്  കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com