അമേരിക്കൻ ബോണ്ട് വരുമാനവും കോവിഡും വിപണിയ്ക്ക് ഭീഷണിയാകും

HIGHLIGHTS
  • ഐഇഎക്സ്, എയർടെൽ, ടാറ്റ പവർ, അദാനി പവർ, ഹാവെൽസ്, ഡിക്‌സൺ, ആംബർ ഐടിസി, ഹിന്ദ് യൂണി ലിവർ, ഗെയിൽ, ദീപക് നൈട്രൈറ്റ്, ഹാത് വേ കേബിൾസ് മുതലായവ ശ്രദ്ധിക്കു
covid
Photo credit : Lightspring / Shutterstock.com
SHARE

മോശം രാജ്യാന്തര വിപണി സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഒരു നെഗറ്റീവ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ  വിപണിയിലെ വീഴ്ചയുടെ ചുവടു പിടിച്ച് ഏഷ്യൻ വിപണികളെല്ലാം  ഇന്ന് നഷ്ടത്തോടെയാണ്  വ്യാപാരം ആരംഭിച്ചത്.  ഡൗ ജോൺസ്‌ ഫ്യൂച്ചറിലെ ഇന്നത്തെ  പോസിറ്റീവ് തുടക്കം  ഇന്ത്യൻ വിപണിക്കും നെഗറ്റീവ് തുടക്കത്തിന് ശേഷം  മുന്നേറ്റസാധ്യത  കാണിക്കുന്നു. ദീർഘ കാല നിക്ഷേപകർക്ക്  നല്ല  ഓഹരികൾ അവസാന  പാദ ഫലപ്രഖ്യാപനം  മുന്നിൽ കണ്ട്  സ്വന്തമാക്കി  തുടങ്ങാവുന്നതാണ്..

മുൻ ദിവസം ഒതുങ്ങി നിന്ന അമേരിക്കൻ ബോണ്ട് വരുമാനം ഇന്നലെ  വീണ്ടും   മുന്നേറ്റം  തുടർന്നത് സൂചികകളുടെ തകർച്ചയ്ക്കിടയാക്കി. അമേരിക്കൻ  ഉത്തേജക പദ്ധതി പ്രകാരമുള്ള  പണം ജനങ്ങളിലെത്തിത്തുടങ്ങുന്നത് പണപ്പെരുപ്പം വീണ്ടും ഉയർത്തുമെന്നതാണ് ബോണ്ട് വരുമാന വർധനവിന്റെ അടിസ്ഥാനം. യൂറോപ്പിലെ  കോവിഡിന്റെ രണ്ടാം വ്യാപനവും  പാരീസ്  ലോക്ക് ഡൗണിലേക്ക് പോയതും  വീഴ്ചയുടെ ആഘാതം  കൂട്ടി. 

നിഫ്റ്റി 

വിദേശ   ഫണ്ടുകൾ  1258കോടി രൂപയുടെ അധിക  നിക്ഷേപം  നടത്തിയെങ്കിലും  ചെറുകിട നിക്ഷേപകർ വിൽക്കാൻ തിരക്ക് കൂട്ടിയതോടെ വിപണിയുടെ രാവിലത്തെ നേട്ടങ്ങളെല്ലാം ഉച്ചക്ക്  ശേഷം  ഇല്ലാതായി. നിഫ്റ്റിയിലെ 14900  പോയിന്റിലെ  കടമ്പ  കടക്കാനാകാതെ  വന്നത് വില്പനക്ക്  വഴി വെച്ചു. കോവിഡ്  വ്യാപന  വാർത്തകളും ലാഭമെടുക്കലിന്   ആക്കം  കൂട്ടി. ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ , ഫാർമ സെക്ടറുകളിലെ വില്പന നിഫ്റ്റിയെ 14500 പോയിന്റിനും സെൻസെക്സിനെ 50000 പോയിന്റിനും  താഴെയെത്തിച്ചു.

നിഫ്റ്റിയുടെ 14440 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14270 പോയിന്റിലാണ് അടുത്ത  പ്രധാന സപ്പോർട്ട്.  അടുത്ത  ആഴ്ചയിലെ എഫ്&ഓ ക്ളോസിങിന് മുൻപായി നിഫ്റ്റി 14400 പോയിന്റിലും താഴെയെത്തിയേക്കാവുന്നത്  ദീർഘ കാല നിക്ഷേപകർക്ക് അവസരമാണ്. ഐടി, ഓട്ടോ, പവർ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാ, പൊതുമേഖല, എഫ്എംസിജി ഓഹരികൾ ശ്രദ്ധിക്കുക. ബാങ്കിങ്, ധനകാര്യ മേഖലകളിലും വാങ്ങൽ പ്രകടമായേക്കാം. ഐഇഎക്സ്, എയർടെൽ, ടാറ്റ പവർ, അദാനി പവർ, ഹാവെൽസ്, ഡിക്‌സൺ, ആംബർ  ഐടിസി,  ഹിന്ദ് യൂണി ലിവർ, ഗെയിൽ, ദീപക് നൈട്രൈറ്റ്, ഹാത് വേ കേബിൾസ് മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക. 

സ്‌ക്രാപ്പേജ് പോളിസി 

വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി ഇന്ത്യൻ  വാഹന വിപണിക്ക് പുതിയ ഊർജ്ജം  നൽകും. പോളിസി അടുത്ത്  തന്നെ നിയമമായി മാറുന്നത് വാഹന  ഓഹരികളിൽ മുന്നേറ്റത്തിന് കാരണമായേക്കാം. എം&എമ്മിന് സിഎൽഎസ്എ 1150 രൂപ ലക്‌ഷ്യം കാണുന്നത്  ശ്രദ്ധിക്കുക. 

അക്‌സഞ്ചർ റിസൾട്ട് & ഐടി സെക്ടർ

അമേരിക്കൻ ഐടി ഭീമനായ ആക്സ്സഞ്ചറിന്റെ  മികച്ച റിസൾട്ട്  ഇന്ത്യൻ  ഐ ടി സെക്ടറിന്  മുന്നേറ്റം  നൽകിയേക്കും. കമ്പനിയുടെ  മികച്ച  ഓർഡർ  ബുക്കും മാർജ്ജിനും, അടുത്ത വർഷത്തേക്കുള്ള  വളർച്ച  സൂചികയിലെ  മുന്നേറ്റവും  ഇന്ത്യൻ  ഐ ടി ഭീമന്മാർക്കും  മികച്ച  സാധ്യത  നൽകുന്നു. ഇൻഫോസിസ് , എച്ച് സി എൽ  ടെക് , ടി സി എസ് , മൈൻഡ് ട്രീ മുതലായ ഓഹരികൾ അടുത്ത തിരുത്തലിൽ  പരിഗണിക്കുക.

എണ്ണ  വില 

രാജ്യാന്തര ക്രൂഡ് വില ഇന്നലെ കൂപ്പുകുത്തി. വാക്സിനേഷനിലെ  പ്രശ്നങ്ങളും ,  കോവിഡ്   വ്യാപനവും , ഡോളറിന്റെ  മുന്നേറ്റവും , അമേരിക്കൻ  എണ്ണ  ശേഖരത്തിലുണ്ടായ  വർധനവും  എണ്ണയുടെ  വീഴ്ചക്ക്   വഴി വെച്ചത്  ഇന്ത്യക്ക്  അനുകൂലമാണ്. ഓ എൻ ജി സി യുടെ  ഓഹരിക്ക് തിരിച്ചടി  പ്രതീക്ഷിക്കാം.

സ്വർണവും ഇന്നലെ വീണു. സ്വർണവില  1700 ഡോളറിനും 1800 ഡോളറിനുമിടയിൽ ക്രമപെട്ടേക്കാം

ഓഹരി വിദഗ്ധനായലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA