ADVERTISEMENT

ഓഹരി വിപണിയിൽ തന്റേതായ നിക്ഷേപ ശൈലികൊണ്ട് മായാജാലം കാണിക്കുന്നയാളാണ് രാകേഷ് ജുൻജുൻവാല. ഇന്ത്യയിലെ വാറൻ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളോട് ഒരു പ്രത്യേക ഇഷ്ടം കൂടിയിട്ടുണ്ട് അദ്ദേഹത്തിനിപ്പോൾ. ഇന്ത്യയുടെ സ്വന്തം ബാങ്കിങ് ഭീമനോട് കൂട്ടുപിടിച്ചാൽ സംഗതി ഗംഭീരമാകുമെന്ന് ജുൻജുൻവാലയ്ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ബാങ്ക് വിഭാഗത്തിൽ ജുൻജുൻവാലയുടെ ബാസ്കറ്റിൽ ഇനി എസ്.ബി.ഐ ഓഹരികൾ നിറയും. കാരണം വേറൊന്നുമല്ല.

ബാങ്ക് ഇപ്പോൾ ഭദ്രമായ അടിത്തറയിലാണ് നിൽപ്. കിട്ടാക്കടങ്ങളുടെ മേൽ ബാങ്കിനു നല്ല നിയന്ത്രണമായി. ബാങ്കിന്റെ റീട്ടെയിൽ നിക്ഷേപരംഗത്തുമുണ്ട് വളർച്ച. സബ്സിഡിയറികളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ബാങ്കിന്റെ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് വിതരണ സംവിധാനങ്ങളോടൊപ്പം എത്താൻ ഇന്ന് ആർക്കും കഴിയില്ല എന്ന് ജുൻ ജുൻ വാല വിശ്വസിക്കുന്നു. ബാങ്കിൻ്റെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനൊയെ വാതോരാതെ പുകഴ്ത്തുകയാണ് അദ്ദേഹമിപ്പോൾ. യോനൊ യ്ക്ക് ഒപ്പമെത്താൻ ഏതെങ്കിലും ആപ്പിനു പറ്റുമോ എന്നും കക്ഷി വെല്ലുവിളിക്കുന്നു. 5000 കോടി രൂപ കടമെടുക്കാൻ ഒരാൾ വന്നാൽ എസ്ബിഐയെ അല്ലാതെ വേറെ ഏതു ബാങ്കിനെ സമീപിച്ചിലാണ് ഇത്രയും വലിയ തുക കിട്ടുക എന്നാണ് ആളുടെ ചോദ്യം. 

എന്തായാലും ഈ നിക്ഷേപമാന്ത്രികൻ വെറുതെയങ്ങ് ഇറങ്ങില്ല. ഇന്ത്യയിലെ 2021ലെ വായ്പാ വളർച്ച 7% ആണ്. അടുത്ത വർഷമാകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. ഇപ്പോ മനസിലായി കാണുമല്ലോ കക്ഷിയുടെ എസ്.ബി ഐ.യോടുള്ള ഇഷ്ടം എന്തുകൊണ്ടാണെന്ന്.

English Summary: Rakesh Jhunjhunwala and SBI Stocks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com