ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • റിലയൻസ്, ഇൻഫോസിസ്, മാരുതി, ഹീറോ, ഐഷർ, എസ്ബിഐ, പി എൻ ബി, യുണൈറ്റഡ് ബ്രൂവറീസ്, മാരികോ, എച്ച്സിഎൽ ടെക്, എച്ച്ജി ഇൻഫ്രാ, പിവിആർ, ഓഎൻജിസി, ഓയിൽ ഇന്ത്യ, ശാരദ മോട്ടോഴ്‌സ്, ആൻഡ്രു യൂൾ, സ്പെഷ്യലിറ്റി റെസ്റ്റോറന്റ്സ്, ഓർക്കിഡ് ഫാർമ , നുരേക, എച്ച്ജി ഇൻഫ്രാ, എച്ച്എഫ്സിഎൽ ഓഹരികള്‍ ശ്രദ്ധിക്കുക
share-trading
SHARE

ഇന്നലെ  അവസാന  മണിക്കൂറിൽ  അമേരിക്കൻ  വിപണി കൂപ്പ് കുത്തിയെങ്കിലും, ഇന്ന്   അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ നേട്ടത്തിൽ വ്യാപാരം നടക്കുന്നത് ഏഷ്യൻ വിപണികൾക്ക് അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി ലാഭത്തിൽ വ്യാപാരം ചെയ്യുന്നതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകുലമാണ്.

നിഫ്റ്റി 

ഇന്നലെയും രാജ്യാന്തര  വിപണി പിൻതുണയിൽ  നേട്ടത്തോടെ  തുടങ്ങിയ  ഇന്ത്യൻ വിപണി  ശക്തമായ ലാഭമെടുക്കലിൽ കൂപ്പു കുത്തി. നിഫ്റ്റി ഇരുന്നൂറോളം  പോയിന്റാണ് ഇന്നലെ നഷ്ടപ്പെടുത്തിയത്. എഫ് & ഓ ക്ലോസിങ്  ദിനമായ ഇന്ന് ഇന്ത്യൻ വിപണി ഷോർട് കവറിങ് പ്രതീക്ഷയിലാണ്.  ഓട്ടോ ഒഴികെ സകല മേഖലകളും  നഷ്ടത്തിൽ വ്യാപാരം  അവസാനിപ്പിച്ച ഇന്നലെ   മെറ്റൽ, ഐടി, ബാങ്കിങ് മേഖലകളാണ്  വിപണിയെ കൂടുതൽ പിന്നോട്ട് വലിച്ചത്.  15686 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റി  ഇന്ന് 15600 പോയിന്റിലും, 15500 പോയിന്റിലും  പിന്തുണ പ്രതീക്ഷിക്കുന്നു. 15800 പോയിന്റിലും  15900 പോയിന്റിലും  നിഫ്റ്റി  റെസിസ്റ്റൻസ്  പ്രതീക്ഷിക്കുന്നു.

ഐടി, ഓട്ടോ, ക്രൂഡ് ഓയിൽ, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, എഫഎംസിജി, പൊതു മേഖല ഓഹരികൾ  ശ്രദ്ധിക്കുക. റിലയൻസ്, ഇൻഫോസിസ്, മാരുതി, ഹീറോ, ഐഷർ, എസ്ബിഐ, പി എൻ ബി, യുണൈറ്റഡ് ബ്രൂവറീസ്, മാരികോ, എച്ച്സിഎൽ ടെക്, എച്ച്ജി ഇൻഫ്രാ, പിവിആർ, ഓഎൻജിസി, ഓയിൽ ഇന്ത്യ, ശാരദ  മോട്ടോഴ്‌സ്, ആൻഡ്രു യൂൾ, സ്പെഷ്യലിറ്റി  റെസ്റ്റോറന്റ്സ്, ഓർക്കിഡ്  ഫാർമ , നുരേക, എച്ച്ജി ഇൻഫ്രാ, എച്ച്എഫ്സിഎൽ  മുതലായ ഓഹരികളും  ശ്രദ്ധിക്കുക.

റിലയൻസ് & ഇൻഫി

റിലയൻസിന്റെ  ഇന്നത്തെ  എജിഎം ഇന്ത്യൻ  വിപണി  വളരെ പ്രതീക്ഷയോടെ കാണുന്നു.  ജിയോ മീറ്റിലൂടെ നടക്കുന്ന വാർഷിക യോഗത്തിൽ 5ജി യുടെയും, ജിയോ ഫോണിന്റെയും, ലാപ്ടോപ്പ്  അടക്കമുള്ളവയുടെയും പ്രഖ്യാപനവും, പുത്തൻ ബിസിനസ് സംരംഭങ്ങളുടെ  പ്രഖ്യാപനവും വിപണി പ്രതീക്ഷിക്കുന്നു. റിലയൻസിന്റെ  വിഭജന സൂചനകളും, ചില ബാലൻസ് ഷീറ്റ് സംഖ്യകളും പുറത്തു  വിട്ടേക്കാവുന്നത് വിപണിയെ ചൂട് പിടിപ്പിച്ചേക്കാം.

ഏപ്രിൽ  24-ന് ഡയറക്ടർ ബോർഡ്  അനുമതി നൽകിയ പ്രകാരം ഇൻഫോസിസിന്റെ  ഓഹരി  തിരികെ വാങ്ങൽ നാളെ ആരംഭിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. പരമാവധി 1750 നിരക്കിൽ 9200 കോടി ഓഹരികളാണ്  കമ്പനി  നാളെ മുതൽ അടുത്ത ആറ് മാസം കൊണ്ട് തിരികെ വാങ്ങുക.  ഓഹരി മുന്നേറ്റം  പ്രതീക്ഷിക്കുന്നു. അടുത്ത  റിസൾട് മുന്നിൽ കണ്ട് നിക്ഷേപം തുടരാം.  

റിസൾട്ടുകൾ

ഓഎൻജിസി, അശോക്  ലെയ്‌ലാൻഡ്, ബോഡൽ  കെമിക്കൽസ്, ഇകെസി, ഡീപ് ഇൻഡസ്ട്രീസ്, എസ്സാർ  ഷിപ്പിംഗ്, ഫ്യൂച്ചർ  സപ്ലൈ  ചെയിൻ, മിഥാനി,  പിടിസി  ഇന്ത്യ, സൗത്ത് ഇന്ത്യ  പേപ്പർ മിലൈസ്, വെസ്റ്റ്  കോസ്റ്റ്  പേപ്പർ  മുതലായ കമ്പനികളും  ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കും.

ക്രൂഡ് ഓയിൽ 

ലോകത്തിന്റെ  ക്രൂഡ് ഓയിൽ ആവശ്യകത വർദ്ധിക്കുന്നതും, അമേരിക്കയുടെ എണ്ണക്കരുതലിൽ 7.119 ദശലക്ഷം ബാരലുകളുടെ കുറവ് കഴിഞ്ഞ  ആഴ്ചയിൽ റിപ്പോർട്ട്  ചെയ്തതും ബ്രെന്റ്  ക്രൂഡ് വില 76  ഡോളർ കടത്തി.   

സ്വർണം  

സ്വർണ വില  1770  ഡോളർ നിരക്കിൽ ക്രമപ്പെടുന്നത്  ശ്രദ്ധിക്കുക. സ്വർണത്തിൽ അടുത്ത തിരുത്തൽ  അവസരമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA