ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേയ്ഞ്ചുകളിലൊന്നായ ബിനാൻസിനോട് എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ബ്രിട്ടനിലെ ധനകാര്യ റഗുലേറ്ററായ ഫിനാൻഷ്യൽ കണ്ടക്ട് അതോരിറ്റി (എഫ്സിഎ) ആവശ്യപ്പെട്ടു. പണമിടപാട് ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതിനെത്തുടർന്നാണ്  നടപടി. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കൂടുതലായി ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുവാൻ തുടങ്ങിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു  ഇടപാടുകൾ നിർത്തിവെക്കാൻ എഫ്സിഎ ആവശ്യപ്പെട്ടത്.

ഏപ്രിൽ വരെയുള്ള വ്യാപാര കണക്കുകൾ അനുസരിച്ചു ബിനാൻസ്, പതിനായിരക്കണക്കിന് ഡോളർ മൂല്യമുള്ള ഇടപാടുകൾ അതിന്റെ നെറ്റ്‌വർക്കുകളിലൂടെനടത്തിയെന്ന് വിവരങ്ങൾ  നൽകുന്ന ഏജൻസിയായ ക്രിപ്റ്റോ കമ്പയർ പറയുന്നു. 2017 ൽ പ്രവർത്തനങ്ങൾ തുടങ്ങിയ ബിനാൻസ്  ചൈനയും, ജപ്പാനും, മാൾട്ടയും കേന്ദ്രീകരിച്ചായിരുന്നു  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. എന്നാൽ ഒരു കൃത്യമായ ആസ്ഥാനമില്ലാത്ത വികേന്ദ്രീകൃത സംഘടനയാണെന്നാണ് അവർ  ഇപ്പോൾ പറയുന്നത്. കഴിഞ്ഞ മാസങ്ങളിൽ 'ഓഹരി ടോക്കണുകൾ' ബിനാന്‍സ് വിതരണം ചെയ്യുവാൻ തുടങ്ങിയിരുന്നു.

ബ്രിട്ടനിലെ ഉപഭോക്താക്കൾക്ക് ബിനാന്‍സ് വഴി രാജ്യത്തിന് പുറത്തു ക്രിപ്റ്റോകറൻസി  വിനിമയം നടത്തുന്നതിന് നിരോധനം ഇല്ല. സർക്കാരുകളുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേയ്ഞ്ചുകളെ ഏതു സമയത്തും സർക്കാരുകൾ നിരോധിക്കുമെന്ന മുന്നറിയിപ്പാണ് ക്രിപ്റ്റോ കറൻസി ഉപഭോക്താക്കൾക്കു ഈ നിരോധനത്തിലൂടെ കിട്ടുന്നത്. ലോകമെമ്പാടും ഡിജിറ്റൽ ശാഖകളുള്ള ബിനാൻസിനെപ്പോലുള്ള ഒരു എക്സ്ചേയ്ഞ്ചിനെതിരെയുള്ള  നീക്കം ക്രിപ്റ്റോകറൻസി ലോകത്തെ ഇനിയും ഉലക്കുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

English Summary : Britai Banned Cryptocurrency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com