ശക്തി ഫിനാന്‍സ് എന്‍സിഡികളില്‍ 10,000 രൂപ മുതല്‍ നിക്ഷേപിക്കാം

HIGHLIGHTS
  • ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക
Sakthi-5
SHARE

പ്രീ ഓണ്‍ഡ് വാണിജ്യ വാഹനങ്ങള്‍ക്കുള്ള വായ്പാ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തി ഫിനാന്‍സ് 100 കോടി രൂപയുടെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) വിതരണം ആരംഭിച്ചു. അധികമായി ലഭിക്കുന്ന 100 കോടി രൂപയുടെ അപേക്ഷകള്‍ കൂടി കൈവശം വെക്കാനുള്ള അവകാശത്തോടെ ആകെ 200 കോടി രൂപയുടെ എന്‍സിഡികളാണ് ലഭ്യമാകുന്നത്. ആയിരം രൂപ മുഖവിലയുള്ള എന്‍സിഡി കുറഞ്ഞത് പത്ത് എണ്ണം (10,000 രൂപ) അപേക്ഷിക്കാം. സെക്യേര്‍ഡ്, അണ്‍സെക്യേര്‍ഡ് വിഭാഗങ്ങളില്‍ പെട്ട 26 മുതല്‍ 61 മാസം വരെ കാലാവധിയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. 

സുരക്ഷിത വായ്പകള്‍

റിസര്‍വ് ബാങ്കില്‍ രജിസ്‌ട്രേഷനുള്ള ശക്തി ഫിനാന്‍സ് 1955-ലാണ് സ്ഥാപിതമായത്. നിക്ഷേപം സ്വീകരിക്കുവാന്‍ അവകാശമുള്ള നിക്ഷേപ, വായ്പാ കമ്പനിയാണിത്. പ്രീ ഓണ്‍ഡ് വാണിജ്യ വാഹനങ്ങളുടെ വായ്പകളിലാണ് ശക്തി ഫിനാന്‍സ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിര്‍മാണ ഉപകരണങ്ങള്‍, വിവിധോദ്ദേശ വാഹനങ്ങള്‍, കാര്‍, ജീപ്, മറ്റ് യന്ത്രങ്ങള്‍ തുടങ്ങിയവയ്ക്കും വായ്പകള്‍ നല്‍കുന്നുണ്ട്.  വായ്പ നല്‍കുന്ന ആസ്തികളിലുള്ള ലീന്‍ വഴി വായ്പകള്‍ സുരക്ഷിതമാക്കിയിട്ടുമുണ്ട്. 

മികച്ച നിരക്ക്

ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലുമുള്ള ചെറുകിട, ഇടത്തരം വാഹന ഓപറേറ്റര്‍മാരാണ് ശക്തി ഫിനാന്‍സിന്റെ മുഖ്യ ഉപഭോക്താക്കള്‍.  മികച്ച നിരക്കില്‍ വേഗത്തില്‍ വായ്പകള്‍ ലഭിക്കുന്നതാണ് ഇവര്‍ക്ക് പ്രിയങ്കരം. ശക്തി ഫിനാന്‍സ് ഈ അവസരം കണ്ടെത്തുകയും പ്രാദേശിക പണമിടപാടുകാര്‍ക്കും ഔപചാരിക ബാങ്കിങ് മേഖലയ്ക്കും ഇടയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് മികച്ച നിരക്കില്‍ ലളിതമായി വേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്തു.  

കാറ്റാടി മില്ലുകൾ

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിലായി 49 ശാഖകളാണ് ശക്തി ഫിനാന്‍സിനുള്ളത്. തമിഴ്‌നാട്ടിലും ഗുജറാത്തിലുമായി ആകെ 5,150 കിലോവാട്ട് ശേഷിയുള്ള 17 കാറ്റാടി മില്ലുകളും കമ്പനിക്കുണ്ട്. ഇവ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തമിഴ്‌നാട് വൈദ്യുത ബോര്‍ഡിനും ഗുജറാത്ത് ഊര്‍ജ വികാസ് നിഗത്തിനും വില്‍ക്കുകയാണ്. 

Sakthi-finance-3

എട്ടു വിഭാഗത്തിലെ നിക്ഷേപങ്ങള്‍

കമ്പനിയുടെ എന്‍സിഡികളുടെ ഇപ്പോള്‍ നടക്കുന്ന അഞ്ചാമത് ഇഷ്യൂവില്‍ എട്ടു വിഭാഗത്തിലുള്ള നിക്ഷേപങ്ങള്‍ക്കാണ് അവസരം. 26. 39, 49, 61 മാസ കാലാവധികളുള്ള പദ്ധതികളില്‍ ഓരോ മാസവും പലിശ ലഭിക്കുന്ന രീതിയും കാലാവധിയെത്തുമ്പോള്‍ മുതലും പലിശയും ഒരുമിച്ചു ലഭിക്കുന്ന രീതിയും തെരഞ്ഞെടുക്കാം. വിവിധ നിക്ഷേപ പദ്ധതികളില്‍ 9.50 ശതമാനം മുതല്‍ 13.64 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കാം. 

യുപിഐ നിക്ഷേപവുമാകാം

ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. കുറഞ്ഞ തുകയായ 10,000 രൂപയ്ക്കു ശേഷം ആയിരം രൂപയുടെ മടങ്ങുകളായും അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ യുപിഐ രീതിയില്‍ നടത്താം. ബിഎസ്ഇ ഡയറക്ട് ആപ് വഴിയും രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്‍സിഡികള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡിങിനായി ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ഐസിആര്‍എയുടെ ബിബിബി (സ്‌റ്റേബിള്‍) റേറ്റിങാണ് ഈ എന്‍സിഡികള്‍ക്കുള്ളത്. നിക്ഷേപം നടത്തുന്നതിനു മുന്‍പായി www.sakthifinance.com എന്ന വെബ്‌സൈറ്റിലുള്ള പ്രോസ്പക്ടസ് വായിച്ചു നോക്കേണ്ടതാണ്.

കൂടുതലറിയാൻ ക്ലിക്ക് ചെയ്യുക

English Summary : Sakthi Finance NCD Started

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS