ADVERTISEMENT

ഐസിഐസിഐ മ്യൂചല്‍ ഫണ്ടിന്റെ പ്രൂഡന്‍ഷ്യല്‍ ഫ്‌ളക്‌സി കാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ ജൂലൈ 12-ന് അവസാനിക്കും.  ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് മേഖലകളില്‍ വിപണിയുടെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് എത്രത്തോളം നിക്ഷേപമാകാമെന്ന് ഫണ്ട് മാനേജര്‍മാര്‍ തീരുമാനിക്കുന്നതാണ് ഫ്‌ളെക്‌സി കാപ് പദ്ധതികളുടെ സവിശേഷത. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ഇവ പ്രയോജനപ്പെടുത്താനാവുക. കുറഞ്ഞത് അഞ്ചു വര്‍ഷ കാലാവധിയില്‍ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം.

ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഫ്ളെക്സികാപുകള്‍ എന്നാണ് ആംഫിയുടെ സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 84 ലക്ഷം ഫോളിയോകളിലായി 1.59 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന 25 ഫ്ളെക്സികാപ് പദ്ധതികളാണുള്ളത്.

ലേഖകൻ മ്യൂചല്‍ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്

English Summary: ICICI Flexi Cap Fund will Close on July 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com