വണ്ടർഫുൾ നിക്ഷേപകനാകണോ? അറിയാം, ഈ സുവർണ നിയമങ്ങൾ!!

HIGHLIGHTS
  • ലോകത്തിലെ അതിസമ്പന്നനായ വാറൻ ബുഫറ്റിന്റെ സുവർണ നിക്ഷേപ തന്ത്രങ്ങൾ
warren-Buffet
വാറൻ ബുഫറ്റ്
SHARE

ലോകസമ്പന്നരിൽ പതിറ്റാണ്ടുകളായി മുൻനിര സ്ഥാനത്തുള്ള വാറൻ ബുഫറ്റ് ഓഹരിനിക്ഷേപം വഴിയാണ് തന്റെ സമ്പത്ത് സൃഷ്ടിച്ചത്. അതിനു സഹായിച്ച തന്ത്രങ്ങൾ അദ്ദേഹം ലോകമെമ്പാടുമുള്ള നിക്ഷേപകർക്കായി പങ്കുവച്ചിട്ടുണ്ട്. ആ സുവർണ നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടെണ്ണമാണ്. തികച്ചും ലളിതമായ, മനസ്സുവച്ചാൽ ആർക്കും പ്രാവർത്തികമാക്കാവുന്നവ. ഓഹരിയിൽ നല്ല നേട്ടം ഉറപ്പിക്കാൻ നിക്ഷേപഗുരുവിന്റെ ഈ തന്ത്രങ്ങൾ നിങ്ങൾക്കും സഹായകമാകും.

റൂൾ വൺ– ഓഹരിയിൽ ഒരിക്കലും പണം നഷ്ടപ്പെടുത്തരുത്. 

റൂൾ ടു– ഒരിക്കലും റൂൾ വൺ മറക്കരുത്. 

അതായത്, ഓഹരിയെ ചൂതാട്ടമായി കാണരുത്. അൽപം പണം നഷ്ടപ്പെട്ടാലും സാരമില്ലെന്ന ചിന്തയോടെ കടന്നുവരരുത്. ബുഫറ്റിന്റെ മറ്റു ചില നിർദേശങ്ങൾ കൂടി അറിയുന്നതു നല്ലതാണ്.

∙ ക്ഷമയാണ് നിക്ഷേപകനു വേണ്ട അടിസ്ഥാന ഗുണം. എടുത്തുചാട്ടം ഒരിക്കലും പാടില്ല. പേടിക്കരുത്, പേടിച്ചാൽ താഴ്ന്ന വിലയ്ക്ക് വിൽ‌ക്കും. ആർത്തി പാടില്ല. ആർത്തി തോന്നിയാൽ അർഹമായതിലും ഉയർന്ന വിലയ്ക്ക് വാങ്ങും. 

∙ വിപണി വികാരങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവർക്കാണ് യഥാർഥ നേട്ടം കിട്ടുക. ആൾക്കൂട്ടത്തിനു പിന്നാലെ പോകരുത്. എല്ലാവരും വിൽക്കുമ്പോൾ നിങ്ങൾ വാങ്ങുക, എല്ലാവരും വാങ്ങാൻ പരക്കം പായുമ്പോൾ നിങ്ങൾ വിറ്റു ലാഭമെടുക്കുക. 

∙ വിപണിയിൽ നല്ല സമയവും മോശം സമയവും നോക്കി പോകരുത്. നിങ്ങളുടെ ലക്ഷ്യം നിശ്ചയിക്കുക. അതനുസരിച്ചു മാത്രം പ്രവർത്തിക്കുക.

∙ ഒരു ഓഹരിയിൽ നിക്ഷേപിക്കുക എന്നാൽ ആ ബിസിനസിന്റെ ഒരുഭാഗം നിങ്ങൾ വാങ്ങുന്നു എന്നാണ്. കമ്പനി സ്ഥിരമായി മികച്ച പ്രവർത്തനം നടത്തുന്നുണ്ടോ? വ്യവസായ മേഖലയിൽ നല്ല ആധിപത്യം ഉണ്ടോ? ഉയർന്ന, സ്ഥിരതയുള്ള വളർച്ച നേടുന്നുണ്ടോ? വരുമാനത്തിലും ലാഭത്തിലും ഭാവി വളർച്ച സാധ്യതയുണ്ടോ? അർഹിക്കുന്നതിലും താഴ്ന്ന വിലയിൽ ലഭ്യമാണോ എന്നതെല്ലാം വിലയിരുത്തി വേണം ഓഹരി വാങ്ങാൻ. 

∙ ഒരു നിശ്ചിത വിലയ്ക്ക് ഒരു ഓഹരി എന്തുകൊണ്ട് വാങ്ങാൻ തീരുമാനിച്ചു എന്നതിനു കൃത്യമായ ഉത്തരം നൽകാനാകില്ലെങ്കിൽ ഒരിക്കലും ആ ഓഹരി വാങ്ങരുത്. 

∙ അടുത്ത 10 വർഷത്തേക്ക് കൈവശം വയ്ക്കാവുന്നതാണെന്ന ഉറപ്പില്ലെങ്കിൽ ആ ഓഹരി 10 മിനിറ്റ് കൈവശം വയ്ക്കരുത്. 

∙ ഒരു വണ്ടർ ഫുൾ കമ്പനി ന്യായമായ വിലയ്ക്കു വാങ്ങുന്നതിലും ഏറെ നല്ലതാണ് മികച്ചൊരു കമ്പനി വണ്ടർ ഫുൾ വിലയ്ക്കു വാങ്ങുന്നത്.

English Summary : Know the Golden Investment Rules of Warren Buffet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA