ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

rbi-1248
SHARE

ജോബ്  റിപ്പോർട്ടിൽ  പ്രതീക്ഷയർപ്പിച്ച്  മുന്നേറ്റം  നേടിയ  അമേരിക്കൻ വിപണി സ്വാധീനം ഇന്ന് ഇന്ത്യൻ വിപണിയിലും  പ്രതീക്ഷിയ്ക്കുന്നു. ഏഷ്യൻ വിപണികളും, അമേരിക്കൻ ഫ്യൂച്ചറുകളും  നേരിയ  നഷ്ടത്തിലാണ്  ആരംഭിച്ചത്.  എസ്ജിഎക്സ്  നിഫ്റ്റി  16300 പോയിന്റിന് മുകളിലാണ്  വ്യാപാരം നടക്കുന്നത്. ജൂലൈയിലെ  മികച്ച  ജോബ് റിപ്പോർട്ടും, റിപ്പബ്ലിക്കൻ പിന്തുണയില്ലാതെ  തന്നെ  ഇൻഫ്രാസ്ട്രക്ച്ചർ പ്ലാനിന്റെ ആദ്യഘട്ടം  അമേരിക്കൻ  കോൺഗ്രസ്സിൽ  പാസാക്കിയെടുക്കാമെന്ന ഡെമോക്രറ്റുകളുടെ  ആത്മവിശ്വാസവും  അമേരിക്കൻ  വിപണിക്ക്  അനുകൂലമായി. 

നിഫ്റ്റി 

ബാങ്കിങ്  ഓഹരികളിൽ  രാവിലെ  അനുഭവപ്പെട്ട  ലാഭമെടുക്കലിൽ അല്പമൊന്ന്  ചാഞ്ചാടിയെങ്കിലും  റിലയന്‍സിനും , ഐടിസിക്കും, എയർടെല്ലിനുമൊപ്പം  മെറ്റൽ, ഐടി സെക്ടറുകളുടെയും  മുന്നേറ്റം  നിഫ്റ്റിക്ക്  കുതിപ്പ്  നൽകി.   16349 പോയിന്റ്  വരെ  മുന്നേറിയ  ശേഷം  16249 പോയിന്റിൽ വ്യാപാരം  അവസാനിപ്പിച്ച  നിഫ്റ്റി ഇന്ന്  16200 പോയിന്റിലും 16120 പോയിന്റിലും  പിന്തുണ  പ്രതീക്ഷിക്കുന്നു.

ബാങ്കിങ്, ഐടി, ഇൻഫ്രാ, പവർ, ഓട്ടോ  സെക്ടറുകൾ  മുന്നേറ്റം പ്രതീക്ഷിക്കുന്നു. റിലയൻസ്, എയർടെൽ, ഐടിസി, എച്ച്ഡിഎഫ്സി  ബാങ്ക്, കൊടക്  മഹിന്ദ്ര ബാങ്ക്, സൺ ഫാർമ, പിവിആർ, സിപ്ല, എസ്ബിഐ ലൈഫ്, മാരികോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, അശോക്  ലെയ്‌ലാൻഡ്, ചോളമണ്ഡലം ഫിനാൻസ്  മുതലായ  ഓഹരികൾക്ക്  മുന്നേറ്റ  സാധ്യതയുണ്ട്.

ആർബിഐ  

ആർബിഐയുടെ  പോളിസി  പ്രഖ്യാപനങ്ങളാകും  ഇന്ന്  ഇന്ത്യൻ  വിപണിയിലെ  നിർണായക  ഘടകം.  റിപോ  നിരക്കുകളിൽ  മാറ്റം  കൊണ്ട്  വന്നേക്കില്ലെന്ന  പ്രതീക്ഷയാണ്  വിപണിക്ക്. ബാങ്കിങ്, എൻബിഎഫ്സി, ഹൗസിങ്, ഇൻഫ്രാ, ഹൗസിങ്  ഫിനാൻസ്, ഹോസ്പിറ്റാലിറ്റി സെക്ടറുകൾ ശ്രദ്ധിക്കുക.

റിസൾട്ടുകൾ 

അദാനി  പവറും, അദാനി  ട്രാൻസ്മിഷനും, സിപ്ലയും, ഹണിവെല്ലും, ക്വസ്സ് കോർപും  മികച്ച  റിസൾട്ടുകളാണ് ഇന്നലെ  പുറത്ത്  വിട്ടത്. വോൾട്ടാസ് , ടാറ്റ പവർ, സെയിൽ, ഹിൻഡാൽകോ, മഹിന്ദ്ര, ബിഇഎൽ, ബിഇ എംഎൽ,  നാൽകോ,  മുത്തൂറ്റ്  ഫിനാൻസ്, ജെകെ  ടയർ, ബെർജർ  പെയിന്റ്സ് , ഇൻഡിഗോ  പെയിന്റ്സ്, എയു  സ്‌മോൾ  ഫിനാൻസ്  ബാങ്ക്, ബാൽകൃഷ്ണ  ഇൻഡസ്ട്രീസ്, ആരതി  ഇൻഡസ്ട്രീസ്, അനുപം  രാസായൻ, അബ്ബോട്ട്, മെട്രോപോളിസ്  ഹെൽത് കെയർ, പിരമൾ  എന്റർപ്രൈസസ്, എംടാർ  ടെക്ക്, ടോറെൻറ്  പവർ , ഉജ്ജീവൻ, സീ എന്റർടൈൻമെന്റ്  മുതലായ  കമ്പനികളും  ഇന്ന്  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നു.  

സ്വർണം  

അമേരിക്കൻ  ജോബ് ഡേറ്റയും വിപണി  മുന്നേറ്റവും  ഇന്നലെ  സ്വർണത്തിൽ  നിന്നും  പണം  വീണ്ടും  വിപണിയിലേക്കൊഴുക്കിയത്  രാജ്യാന്തര സ്വർണ വില വീണ്ടും ക്രമീകരിച്ചെങ്കിലും, 1800  ഡോളറിന്  മുകളിൽ  നിൽക്കുന്നത്  അനുകൂലമാണ്. ഇന്നത്തെ  അമേരിക്കൻ  ജോബ്  റിപ്പോർട്ട്  സ്വർണത്തിനും  നിർണായകമാണ്. ബോണ്ടും  മുന്നേറ്റം  നേടുന്നത്  ശ്രദ്ധിക്കുക.

ക്രൂഡ്  ഓയിൽ 

ബൈഡന്റെ  ഇൻഫ്രാസ്ട്രക്ച്ചർ  പ്ലാൻ  എണ്ണക്കും മുന്നേറ്റം  നൽകും. അമേരിക്കൻ  ജോബ്  റിപ്പോർട്ടിൽ  പ്രതീക്ഷയർപ്പിച്ച്  ഇന്നും  ക്രൂഡ്  ഓയിൽ  മുന്നേറിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA