വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തുന്നു; ഓഹരികളില്‍ 975 കോടിയുടെ നിക്ഷേപം

HIGHLIGHTS
  • ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമായതോടെ വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തുന്നു
share-market-data-analysis
പ്രതീകാത്മക ചിത്രം. Image. Shutterstock
SHARE

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു. ആഗസ്റ്റ്‌ മാസം ആദ്യ ആഴ്‌ചയില്‍ ഓഹരികളില്‍ 975 കോടി രൂപയുടെ അറ്റ നിക്ഷേപം ആണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്‌പിഐ) നടത്തിയത്‌. ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമായതോടെയാണ്‌ വിദേശ നിക്ഷേപകര്‍ ഓഹരികളിലേക്ക്‌ മടങ്ങിയെത്തിയത്‌.

ഡെപ്പോസിറ്ററികളില്‍ നിന്നും ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 1210 കോടിയുടെ നിക്ഷേപമാണ്‌ എഫ്‌പിഐ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌. ഓഹരിവിപണിയില്‍ 975 കോടി രൂപയുടെ നിക്ഷേപവും ഡെറ്റ്‌ വിപണിയില്‍ 235 കോടി രൂപയുടെ നിക്ഷേപവും നടത്തി.

ജൂലൈയില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും അകന്നു നിന്ന വിദേശ നിക്ഷേപകര്‍ ആഗസ്‌റ്റ്‌ മാസം തുടക്കത്തില്‍ ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയിരിക്കുന്നത്‌. ജൂലൈയില്‍ മൊത്തം 11,308 കോടി രൂപയുടെ നിക്ഷേപം എഫ്‌പിഐ പിന്‍വലിച്ചിരുന്നു.

English Summary : Foreign Investors are Coming Back to India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA