ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • റിലയൻസ്, എച്ച് ഡിഎഫ്സി ഗ്രൂപ് ഓഹരികൾ, ബജാജ് ഫിനാൻസ്, എക്‌സാരോ ടൈൽസ്, ക്രിസ്‌ന ഡയഗ്നോസ്റ്റിക്സ്, സൺ ഫാർമ, ലുപിൻ, ഐസിഐസിഐ ബാങ്ക്, കോറോമണ്ഡൽ, ഐഇഎക്സ്, പവർ ഗ്രിഡ്, മാരിക്കോ എന്നിവ ശ്രദ്ധിക്കുക
share (2)
SHARE

മോശം തുടക്കത്തിന് ശേഷം മുന്നേറ്റം നേടിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നേരിയ നഷ്ടത്തിലാണ്  വ്യാപാരം  ആരംഭിച്ചിരിക്കുന്നത്. അമേരിയ്ക്കൻ സൂചിക ഫ്യൂച്ചറുകളും നെഗറ്റീവ് തുടക്കം നേടിയപ്പോൾ, എസ്ജിഎക്സ്  നിഫ്റ്റി 16550 പോയിന്റിടുത്ത് വ്യാപാരം തുടരുന്നു.  

യുഎസ് ഫെഡ് റിസേർവ് 

ചൈനയുടെ  മോശം  ഇൻഡസ്ട്രിയൽ  ഡേറ്റയും, ചൈനയിൽ  പടരുന്ന  ഡെൽറ്റയും അമേരിക്കൻ  വിപണിക്ക്  ഇന്നലെ  വീഴ്ച നൽകിയെങ്കിലും ടെക്  മുന്നേറ്റപിന്തുണയിൽ  സൂചികകൾ  ഇന്നലെയും റെക്കോർഡ്  മുന്നേറ്റം  കുറിച്ചു. ടെസ്‌ലയുടെയും, മോഡെർണയുടെയും വീഴ്ചയും നിർണായകമായി.  ഇന്ന്  ഫെഡ് റിസേർവ്  ചെയർമാന്റെ പുതിയ പ്രഖ്യാപനങ്ങള്‍ വിപണിയുടെ  ഗതി  നിയന്ത്രിക്കും. നാളെ അവതരിപ്പിക്കുന്ന കഴിഞ്ഞ  ഫെഡ്  മീറ്റിങ്ങിലെ റിപ്പോർട്ട്  കാത്തിരിക്കുകയാണ്  വിപണി. അമേരിക്കൻ  സൂചികകളുടെ ഇന്നലത്തെ ക്രമാനുഗത റിക്കവറി  ഇന്ന്  ഏഷ്യൻ, യൂറോപ്യൻ സൂചികകൾക്ക് അനുകൂലമാണ്.

നിഫ്റ്റി 

രാജ്യാന്തര  ഘടകങ്ങളുടെ  സ്വാധീനത്തിൽ  ഇന്നലെ  ഒരു  പതിഞ്ഞ  തുടക്കം  നേടിയ  ഇന്ത്യൻ വിപണി  വീണ്ടും  റെക്കോർഡ്  മുന്നേറ്റം  നേടിയെങ്കിലും മിക്ക മേഖലകളും  തിരുത്തൽ  നേരിട്ടു. ടാറ്റ സ്റ്റീലും, റിലയൻസും, ബജാജ് ഫിനാൻസും  ചേർന്നാണ്  ഇന്നലെ  നിഫ്റ്റിക്ക്  മുന്നേറ്റം  നൽകിയത്. 16480 , 16400 പോയിന്റുകളിൽ  നിഫ്റ്റി  ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 16600, 16650  പോയിന്റുകളിൽ  ഇന്നും  നിഫ്റ്റി  ശക്തമായ  റെസിസ്റ്റൻസ്  പ്രതീക്ഷിക്കുന്നു.

ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി, ഓട്ടോ, ഇൻഫ്രാ, എഫ്എം സി ജി  മേഖലകൾ  ശ്രദ്ധിക്കുക.  റിലയൻസ്, എച്ച് ഡിഎഫ്സി ഗ്രൂപ് ഓഹരികൾ, ബജാജ്  ഫിനാൻസ്, എക്‌സാരോ  ടൈൽസ്, ക്രിസ്‌ന ഡയഗ്നോസ്റ്റിക്സ്, സൺ ഫാർമ,  ലുപിൻ, ഐസിഐസിഐ  ബാങ്ക്, കോറോമണ്ഡൽ, ഐഇഎക്സ്, പവർ ഗ്രിഡ്, മാരിക്കോ, മുതലായ  ഓഹരികൾക്കും മുന്നേറ്റ സാധ്യതയുണ്ട്. 

ബാങ്ക്  നിഫ്റ്റി 

ഇന്നലെ  74 പോയിന്റ്  മാത്രം നഷ്ടത്തിൽ  36000  പോയിന്റിന് മുകളിൽ പിടിച്ചു നിന്ന ബാങ്ക് നിഫ്റ്റിയുടെ പ്രകടനമാണ്  ഇന്ത്യൻ  വിപണിയുടെ  റെക്കോർഡ്  മുന്നേറ്റത്തിനാധാരം. ഇന്നും ബാങ്ക്  നിഫ്റ്റിക്ക്  36000  പോയിന്റിന്  മുകളിൽ പിടിച്ചു  നിൽക്കാനായാൽ വിപണിക്ക്  മുന്നേറ്റ  സാധ്യതയുണ്ട്.

വിപണിയിലെ ലാഭമെടുക്കൽ  സാധ്യത 

നിഫ്റ്റി 16600 കടക്കാനാകാതെ  പോയാൽ ഒരു തിരുത്തൽ നേരിട്ടേക്കാം. മുന്നേറ്റം  നേടി വന്ന ഐടിയിലെ  തിരുത്തലും, ഇന്നലത്തെ  മോശം  ലിസ്റ്റിങുകളും  ശ്രദ്ധിക്കുക. 16180  പോയിന്റിലാണ്  നിഫ്റ്റിയുടെ  ഡീപ് സപ്പോർട്ട്. 

സ്വർണം

ഫെഡ് ചെയർമാന്റെ പ്രഖ്യാപനത്തിന്റെയും, നാളത്തെ  ഫെഡ് റിപ്പോർട്ടിന്റെയും  സാഹചര്യത്തിൽ  സ്വർണം  ഇന്ന്  ക്രമപ്പെട്ടേക്കാം.  ലാഭമെടുക്കലിനും  സാധ്യതയേറെയാണ്. 

ക്രൂഡ് ഓയിൽ  

ചൈനീസ്  ഡാറ്റകളുടെയും, ഡെൽറ്റ  വ്യാപനത്തിന്റെയും  സാഹചര്യത്തിൽ  വീണ  ബ്രെന്റ്  ക്രൂഡ് ഓയിൽ  നാളെ പുറത്തു  വരാനിരിക്കുന്ന  അമേരിക്കൻ  ക്രൂഡ് ഇൻവെന്ററി  കണക്കുകളിന്മേലുള്ള  പ്രതീക്ഷയിൽ  മുന്നേറ്റം  കുറിച്ചേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA