ക്രിപ്റ്റോകറൻസിക്ക് ഇന്ത്യയിൽ പച്ചക്കൊടി ?

bitcoin
SHARE

ക്രിപ്റ്റോകറൻസിക്ക് ഇന്ത്യയിൽ പച്ചക്കൊടി ഉയരുന്നുവോ? ക്രിപ്റ്റോകറൻസി നിക്ഷേപത്തിൽ ലോകത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെങ്കിലും, ഇപ്പോഴും നിയമപരമായി ക്രിപ്റ്റോകറൻസികളെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല, എന്നാൽ നിരോധനവുമില്ല എന്നതാണ് അവസ്ഥ. എന്നാൽ ഈ നയത്തിന് മാറ്റം വരുവാൻ പോവുകയാണെന്ന സൂചനകൾ ധനമന്ത്രി നിർമല സിതാറാം കഴിഞ്ഞ ദിവസം നൽകി. 

ക്രിപ്റ്റോകറൻസി ബിൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. വിപ്ലവകരമായ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ ബിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ കറൻസികളുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്രസർക്കാർ ഒരു പാനൽ രൂപീകരിച്ചിരുന്നു. ആ പാനൽ ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്നാണ് ശുപാർശ  ചെയ്തിരുന്നത്. 2018 ൽ റിസർവ് ബാങ്കും ക്രിപ്റ്റോകറൻസികളെ നിരോധിക്കണമെന്ന നിലപാടെടുത്തു. 

എന്നാൽ 2020 ൽ സുപ്രീംകോടതി റിസർവ് ബാങ്കിന്റെ ഈ നിരോധനത്തിന് നിയമസാധുതയില്ലെന്നു വിധി പ്രഖ്യാപിച്ചിരുന്നു. 2021 മെയ് മാസത്തിൽ റിസർവ് ബാങ്ക് ഇന്ത്യക്കു സ്വന്തമായ ഒരു ക്രിപ്റ്റോകറൻസി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചു സൂചനകൾ നൽകിയിട്ടുണ്ട്. ക്രിപ്റ്റോകറൻസി ബിൽ നിലവിൽ വന്നാൽ റിസർവ് ബാങ്കിന്, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന ആശയത്തെ പ്രവർത്തികമാക്കുവാനാണ് വഴിയൊരുങ്ങുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA