ADVERTISEMENT

അമേരിക്കൻ  വിപണിയുടെ  വെള്ളിയാഴ്ചത്തെ  മികച്ച  ക്ലോസിങിന് പിന്നാലെ  ഇന്ന് ഏഷ്യൻ വിപണികൾ നേട്ടത്തോടെ  തുടങ്ങിയത്  അനുകൂലമാണ്. അമേരിക്കൻ  സൂചികകൾ  നേരിയ  നഷ്ടത്തിലാണെങ്കിലും മുന്നേറ്റ പ്രതീക്ഷയിലാണ്.എസ്ജിഎക്സ് നിഫ്റ്റി 16800 പോയിന്റിന്  മുകളിൽ  വ്യാപാരം നടക്കുന്നത്  ഇന്ത്യൻ  വിപണിക്ക്  മികച്ച  തുടക്കം നൽകിയേക്കാം.

പ്രതീക്ഷക്കൊപ്പമെത്തിയ അമേരിക്കൻ   ജിഡിപി കണക്കുകളും, ഫെഡിന്റെ മാസംതോറുമുള്ള 120 ബില്യൺ ഡോളറിന്റെ  ബോണ്ട്  വാങ്ങലിൽ  എപ്പോൾ  മുതൽ  കുറവ്  വരുത്തിത്തുടങ്ങുമെന്ന്  ജെറോം പവൽ  പ്രഖ്യാപിക്കാതെ  വിട്ടതും അമേരിക്കൻ വിപണിക്ക്  അനുകൂലമാണ്.  വിപണിയുടെ  അടുത്ത  പ്രതീക്ഷ  ഇൻഫ്ര സ്ട്രക്ച്ചർ  പ്ലാനിലാണ്.  കൺസ്യൂമർ  കോൺഫിഡൻസ്, എംപ്ലോയ്‌മെന്റ്, പിഎംഐ, ട്രേഡ് ബാലൻസ്  റിപ്പോർട്ടുകളും ജോബ് ഡേറ്റക്കൊപ്പം   ഈ  ആഴ്ചയിൽ അമേരിക്കൻ  വിപണിയെ മുന്നോട്ട് തന്നെ  നയിക്കുമെന്ന  പ്രതീക്ഷയിലാണ് ലോകവിപണി.

നിഫ്റ്റി 

വെള്ളിയാഴ്ചയും തുടക്കത്തിലെ പതർച്ചക്ക്  ശേഷം  ഇന്ത്യൻ  വിപണി  റെക്കോർഡ്  മുന്നേറ്റം  നേടി. ഫാർമ, മെറ്റൽ, ഇൻഫ്രാസ്ട്രക്ച്ചർ, ഐടി മേഖലകളുടെ  മുന്നേറ്റത്തിൽ  നിഫ്റ്റി  16722 പോയിന്റെന്ന  റെക്കോർഡ്  നേടിയ  ശേഷം  16700 പോയിന്റിന്  മുകളിൽ വ്യാപാരം  അവസാനിപ്പിച്ചത്  ഇന്ന് പുതിയ കുതിപ്പിന്  കാരണമായേക്കാം. നിഫ്റ്റിയിൽ ഒരു ബ്രേക്ക് ഔട്ട് സാധ്യത നിലനിൽക്കുന്നു.  16600 , 16500 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ സപ്പോർട്ടുകൾ. നിഫ്റ്റിയുടെ  പ്രതിരോധം 16780, 16850 പോയിന്റുകളിലാണ്.

ഓട്ടോ, എഫ്എംസിജി, സിമന്റ്, ഇൻഫ്രാ, മെറ്റൽ  മേഖലകൾക്കൊപ്പം  ബാങ്കിങ്, ഐടികളും  മുന്നേറ്റ  പ്രതീക്ഷയിലാണ്. റിലയൻസ്, കോട്ടക് മഹിന്ദ്ര  ബാങ്ക്, ഹിന്ദ് യൂണി  ലിവർ, മാരുതി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി  ലൈഫ്, എച്ച്ഡിഎഫ്സി  ബാങ്ക്, മഹിന്ദ്ര, കമ്മിൻസ് ഇന്ത്യ, ട്രെന്റ്, മാക്സ് വെഞ്ച്വർ മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി  35600 പോയിന്റിന്  മുകളിൽ  കൺസോളിഡേറ്റ്  ചെയ്യുന്ന  ബാങ്ക്  നിഫ്റ്റി  അടുത്ത  കുതിപ്പ്  നടത്തിയേക്കാമെന്നതാണ്  ഈ  ആഴ്ചയിലെ  പ്രധാന  പ്രതീക്ഷ. വെള്ളിയാഴ്ച  10 പോയിന്റ്  മാത്രം  നേട്ടത്തോടെ  35627 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  ബാങ്ക്  നിഫ്റ്റിയുടെ  അടുത്ത  പിന്തുണകൾ 35400 , 35200  പോയിന്റുകളിലാണ്. 35800 , 36000  പോയിന്റുകളിലാണ്  പ്രതിരോധം.

ഇന്ത്യ  ജിഡിപി 

നാളെ പുറത്ത്  വരുന്ന ആദ്യ  പാദ  ജിഡിപി കണക്കുകളും, ധനക്കമ്മിയും, ഇൻഫ്രാ സ്ട്രക്ച്ചർ  ഔട്ട്പുട്ട് കണക്കുകളും, സെപ്റ്റംബർ ഒന്നിന്  പുറത്ത് വരാനിരിക്കുന്ന  ഓഗസ്റ്റിലെ  വാഹന  വില്പന  കണക്കുകളും, ഇന്ത്യൻ  വിപണിയുടെ  ഈ ആഴ്ചയിലെ  ഗതി  നിർണയിക്കും. പിഎംഐ കണക്കുകളും, ബാലൻസ് ഓഫ് ട്രേഡും  ഇന്ത്യൻ  വിപണിക്ക്  വളരെ  പ്രധാനമാണ്.     

ആഗസ്റ്റ് വാഹന വില്പന 

സെപ്തംബർ ഒന്നിന്  പുറത്ത്  വരുന്ന  വാഹന  വില്പന  കണക്കുകളിൽ പ്രതീക്ഷ വെച്ച്  വാഹന  ഓഹരികൾ  മുന്നേറ്റം നേടിയേക്കാം. ഓട്ടോ ഓഹരികൾ  അടുത്ത  തിരുത്തലിൽ  രണ്ടാം  പാദ ഫലപ്രഖ്യാപനം  മുന്നിൽ  കണ്ട് നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. മഹിന്ദ്ര, ടാറ്റ  മോട്ടോഴ്‌സ്, അശോക്  ലെയ്‌ലാൻഡ് , ബജാജ്  ഓട്ടോ, ഐഷർ, ഹീറോ, ടിവിഎസ് മുതലായ  ഓഹരികൾ  ഡിസ്‌കൗണ്ട്  റേറ്റുകളിലാണുള്ളത് .

സ്വർണം 

ഫെഡ്  ചെയർമാൻ ജെറോം പവലിന്റെ പ്രസംഗം  അമേരിക്കൻ  വിപണിക്കൊപ്പം  സ്വർണത്തിനും  കുതിപ്പ്  നൽകി. ബോണ്ട് വരുമാന  ചലനങ്ങൾക്കൊപ്പം, ഡോളർ  വീഴ്ചയും സ്വർണത്തിന്  അനുകൂലമായി. 1830 , 18450  ഡോളറുകളിലാണ്  സ്വർണത്തിന്റെ  അടുത്ത  ലക്ഷ്യങ്ങൾ.

ക്രൂഡ് 

അമേരിക്കൻ  ജിഡിപി  കണക്കുകളും, കുറയുന്ന  യുഎസ്  ക്രൂഡ്  ഇൻവെന്ററി  കണക്കുകളും, ജെറോം  പവലിന്റെ പ്രസംഗവും കുതിപ്പ്  നൽകിയ  ബ്രെന്റ് ക്രൂഡ്  മികച്ച  ഇക്കണോമിക് ഡേറ്റകളുടെ പിന്തുണയിൽ 75 ഡോളറിലേക്ക്  മുന്നേറിയേക്കാം. ബേസ് മെറ്റലുകളും  കുതിപ്പ്  നേടുന്നത്  ഇന്ത്യൻ മെറ്റൽ ഓഹരികൾക്കും  അനുകൂലമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com