സുരക്ഷ ആഗ്രഹിക്കുന്നവർ ഈ നിക്ഷേപങ്ങൾ എന്തിനു വേണ്ടെന്നു വെക്കണം?

HIGHLIGHTS
  • പിപിഎഫിൽ ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം
  • വിപിഎഫ് ശമ്പള വരുമാനക്കാർക്കു മാത്രം
invest
SHARE

സുരക്ഷിതമായി നിക്ഷേപിക്കാൻ ഏതാണ് നല്ലത് എന്ന നോക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്കു മുൻപിൽ രണ്ട് ചോയ്സ് ഉണ്ട്. പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്), വിപിഎഫ് (വൊളന്ററി പ്രോവിഡന്റ് ഫണ്ട്). രണ്ടു നിക്ഷേപങ്ങളും. സർക്കാർ നിയന്ത്രിതമായതിനാൽ പൂർണമായും സുരക്ഷിതമാണ്. എന്നാൽ ഇവയിൽ ഏതാണ് മികച്ചത് എന്നു പരിശോധിക്കാം.

എന്താണ് പിപിഎഫ്?

പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ആർക്കു വേണമെങ്കിലും നിക്ഷേപം തുടങ്ങാം. അസംഘടിത മേഖലയിലുള്ളവർ, സ്വയം തൊഴിൽ കണ്ടെത്തുന്നവർ തുടങ്ങിയവർക്കെല്ലാം പിപിഎഫിൽ നിക്ഷേപിക്കാം. ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഒരു വർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും വർഷത്തിൽ നിക്ഷേപിച്ചിരിക്കണം. 80സി പ്രകാരം നികുതി കിഴിവ് ലഭിക്കും. സാമ്പത്തിക വർഷം അവസാനമാണ് പലിശ കണക്കാക്കുന്നത്. 

എന്താണ് വിപിഎഫ്?

പിഎഫിൽ നിക്ഷേപിക്കുന്നതു കൂടാതെ അധിക നിക്ഷേപം ആഗ്രഹിക്കുന്ന ശമ്പള വരുമാനക്കാർക്കുള്ളതാണ്  വൊളന്ററി പ്രോവിഡന്റ് ഫണ്ട്. അതായത് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിൽ അംഗമായിട്ടുള്ളവർക്ക് വിപിഎഫിലും ചേരാം. മാസശമ്പള വരുമാനക്കാർക്കു മാത്രമേ വിപിഎഫിൽ നിക്ഷേപിക്കാനാകൂ. പിഎഫിലെ അതേ പലിശ നിരക്കുതന്നെയാണ് ഇതിലും. 80സി പ്രകാരം നികുതി കിഴിവ് ലഭിക്കും.

എന്താണ് വ്യത്യാസം?

പിപിഎഫും വിപിഎഫും തമ്മിലുള്ള വ്യത്യാസം പട്ടിക നോക്കി മനസ്സിലാക്കാം

table-ppf-vpf

English Summary: Know More about two Secure Investment Options Like PPF and VPF

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA