ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

share-market-data-analysis
പ്രതീകാത്മക ചിത്രം. Image. Shutterstock
SHARE

അമേരിക്കൻ  വിപണി  ഇന്നലെയും  മികച്ച ക്ലോസിങ്  സ്വന്തമാക്കിയെങ്കിലും ഡൗ  ജോൺസിലെ  നേരിയ  തിരുത്തലും ഏഷ്യൻ  വിപണികളുടെ  നഷ്ടത്തിലുള്ള  തുടക്കവും ഇന്ന്  ഇന്ത്യൻ  വിപണിക്കും  ആശങ്കയാണ്. ചൈനയുടെ  മോശം  ഇക്കണോമിക് ഡേറ്റ ഏഷ്യൻ  വിപണിക്ക്  ക്ഷീണമാണ്. എസ് ജിഎക്സ്  നിഫ്റ്റി  16900 പോയിന്റിന്  മുകളിൽ  വ്യാപാരം  ചെയ്യുന്നു.

ജാക്സൺ ഹോൾ എഫക്ട് & ഹരിക്കെയിൻ ഐഡ 

ഫെഡ്  റിസേർവ്  ബോണ്ട്  വാങ്ങലിൽ  തൽകാലം  കുറവ്  വരുത്തിയേക്കില്ല  എന്ന  പ്രതീക്ഷ  വിപണിയിൽ  ശക്തമായത്  ഇന്നലെയും  എസ്&പി500നും, നാസ്ഡാകിനും റെക്കോർഡ്  മുന്നേറ്റം നൽകി. ടെക്ക്  ഓഹരികളിൽ  വാങ്ങൽ തുടർന്നപ്പോളും ഐഡ  കൊടുങ്കാറ്റിൽ  ക്രൂഡ്  ഓയിൽ  കമ്പനികൾക്ക്  വലിയ  നഷ്ടം  നേരിട്ടേക്കാമെന്ന ഭയം അമേരിക്കൻ  എനർജി ഓഹരികൾക്ക്  നൽകിയ  വീഴ്ചയാണ്   ഡൗ ജോൺസിന്  ഇന്നലെ  തിരുത്തലിന്  കാരണമായത്.  ബോണ്ട്  വീഴ്ചയുടെ  പശ്ചാത്തലത്തിൽ  ഇന്നലെ  ഫിനാഷ്യൽ, ബാങ്കിങ്  ഓഹരികളും  നഷ്ടം  രേഖപ്പെടുത്തി.  

നിഫ്റ്റി 

രാജ്യാന്തര  വിപണി  പിന്തുണയിൽ  ഇന്നലെ  നേട്ടത്തോടെ  ആരംഭിച്ച  ഇന്ത്യൻ  വിപണിക്ക്  റിലയൻസിന്റെയും, ബാങ്കിങ്  സെക്ടറിന്റെയും  മുന്നേറ്റം  ഒരു  സൂപ്പർ ക്ലോസിങ് തന്നെ നൽകി. ഐടി  സെക്ടറൊഴികെ  മറ്റെല്ലാ  സെക്ടറുകളും  ലാഭത്തിൽ  വ്യാപാരമവസാനിപ്പിച്ച  ഇന്നലെ  നിഫ്റ്റി  16951 പോയിന്റിൽ  തൊട്ട ശേഷം  16931 പോയിന്റിൽ  വ്യാപാരം  അവസാനിപ്പിച്ചു.  16800 , 16700  പോയിന്റുകളിലാണ്  നിഫ്റ്റിയുടെ  അടുത്ത  പ്രധാന  പിന്തുണ  മേഖലകൾ.  17000 പോയിന്റ്  കടന്നാൽ  17050 പോയിന്റിൽ  നിഫ്റ്റി  അടുത്ത  റെസിസ്റ്റൻസ്  പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, ഓട്ടോ, ഇൻഫ്രാ, സിമന്റ്, പവർ മേഖലകൾ  മുന്നേറ്റം  പ്രതീക്ഷിക്കുന്നു.  ഐടിയും ഇന്ന് റിക്കവറി  പ്രതീക്ഷിക്കുന്നു.  ഇന്നലെ  മുന്നേറിയ  മിഡ് & സ്‌മോൾ  ക്യാപ് സെക്ടറുകളും  ഇന്ന്  നേട്ടം  തുടർന്നേക്കാം.  റിലയൻസ്, എയർടെൽ, എൽ &ടി, ടൈറ്റാൻ, മുത്തൂറ്റ്  ഫിനാന്‍സ്, ഓഎൻജിസി, അശോക് ലെയ്‌ലാൻഡ്, മഹിന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,  ഇൻഫോസിസ്, പിവിആർ,  പോളി ക്യാബ്, എംസിഎക്സ്, ഡിക്‌സൺ  ടെക്നോളജീസ് മുതലായ ഓഹരികളും  മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ബാങ്ക്  നിഫ്റ്റി 

ബാങ്ക്   നിഫ്റ്റിയുടെ 720 അഥവാ  2 % മുന്നേറ്റമാണ്  ഇന്നലെ  ഇന്ത്യൻ  വിപണിയുടെ  അടിത്തറ  പാകിയത്.  36347  പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  ബാങ്ക്  നിഫ്റ്റി  36050 പോയിന്റിലും, 35800 പോയിന്റിലും പിന്തുണ  പ്രതീക്ഷിക്കുന്നു. 36600 , 36900  പോയിന്റുകളിൽ  ബാങ്ക്  നിഫ്റ്റി  റെസിസ്റ്റൻസ്  നേരിട്ടേക്കാം. എച്ച് ഡിഎഫ്സി  ബാങ്ക് ഇന്ന്  മികച്ച മുന്നേറ്റം  പ്രതീക്ഷിക്കുന്നു. 

വാഹന വില്പന 

നാളെ പുറത്ത്  വരുന്ന  വാഹന  വില്പന  കണക്കുകളിൽ പ്രതീക്ഷ വെച്ച്  ഇന്നലെ  1.7 % മുന്നേറിയ  വാഹന  ഓഹരികൾ   ഇന്നും മുന്നേറ്റം നേടിയേക്കാം. മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, അശോക്  ലെയ്‌ലാൻഡ് , ബജാജ്  ഓട്ടോ, ഹീറോ , ടിവിഎസ് മുതലായ  ഓഹരികൾ  ഇപ്പോഴും  മികച്ച  റേറ്റുകളിലാണ്. 

ഐപിഓ 

വിജയ ഡയഗ്നോസ്റ്റിക് , ആമി  ഓർഗാനിക്സ് ഓഹരികളുടെ  ഐപിഓ  സെപ്തംബർ ഒന്നിന്  ആരംഭിച്ച് സെപ്റ്റംബർ മൂന്നിന്  അവസാനിക്കുന്നു. വളരെ  വേഗം വളരുന്ന  സൗത്ത് ഇന്ത്യൻ  ലാബ്  ശ്രംഖലയാണ് വിജയ  ഡയഗ്നോസ്റ്റിക്സ്. 2004ൽ  ആരംഭിച്ച  സ്പെഷ്യൽറ്റി കെമിക്കൽ  കമ്പനിയായ ആമി ഓർഗാനിക്സ് ഫാർമസ്യുട്ടിക്കൽ കമ്പനികൾക്കായി  എപിഐകളും , അഗ്രോ  കെമിക്കൽ  കമ്പനികളുടെ  മൂലകങ്ങളും  നിർമിക്കുന്നു.   

ഡോളർ & ഗോൾഡ് 

ഡോളറും , ബോണ്ട്  യീൽഡും  കുറഞ്ഞു  നിന്നത്  ഇന്നലെ സ്വർണവും  നേരിയ  തിരുത്തൽ  നേരിട്ടു.  1800  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്ന  സ്വർണം  മികച്ച   അമേരിക്കൻ ഇക്കണോമിക് ഡേറ്റകളുടെ പിൻബലത്തിൽ  മുന്നേറിയേക്കാം. 

ക്രൂഡ്  ഓയിൽ  

ഐഡ  കൊടുങ്കാറ്റിന്റെ  പശ്ചാത്തലത്തിൽ  ക്രൂഡ്  ഓയിൽ  വീണ്ടും  തിരിച്ചു  വരവ്   നടത്തിയേക്കും. 70  ഡോളറിൽ  ക്രൂഡിന്  മികച്ച  പിന്തുണയുണ്ട്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA