ഈ മാസം ഐപിഒയുമായി ഒമ്പത്‌ കമ്പനികള്‍: ലക്ഷ്യം 12,500 കോടി

HIGHLIGHTS
  • അമി ഓര്‍ഗാനിക്‌സും വിജയഡയഗ്നോസ്‌റ്റിക്‌സും ഇന്നു മുതൽ
calculation1
SHARE

സെപ്‌റ്റംബറിലും ഐപിഒ പ്രവാഹം ശക്തമായി തുടരും. ഒമ്പത്‌ കമ്പനികളാണ്‌ സെപ്‌റ്റംബറില്‍ ഐപിഒ വിപണിയിലേക്ക്‌ എത്താന്‍ കാത്തിരിക്കുന്നത്‌ .

ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ എഎംസിയ്‌ക്ക്‌ പുറമെ ഉത്‌കര്‍ഷ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌, വിജയ ഡയഗ്നോസ്‌റ്റിക്‌സ്‌, സെന്‍സെറ എന്‍ജിനീയറിങ്‌, അമി ഓര്‍ഗാനിക്‌സ്‌, പെന്ന സിമന്റ്‌, ശ്രീ ബജ്രംഗ്‌ പവര്‍ & ഇസ്‌പാറ്റ്‌, ആരോഹന്‍ ഫിനാന്‍ഷ്യല്‍, പരാസ്‌ ഡിഫന്‍സ്‌ എന്നീ കമ്പനികളും സെപ്‌റ്റംബറില്‍ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കെത്തും മൊത്തം 12,500 കോടി രൂപയുടെ ധനസമാഹരണമാണ്‌ ലക്ഷ്യമിടുന്നത്‌.

രുചി സോയയുടെ 4,500 കോടി രൂപയുടെ ഫോളോ ഓണ്‍ ഓഫറിങും സെപ്‌റ്റംബറില്‍ പ്രതീക്ഷിക്കുന്നുണ്ട്‌.

വിജയ ഡയഗ്നോസ്‌റ്റിക്‌ സെന്റർ & അമി ഓര്‍ഗാനിക്‌സ്

സെപ്‌റ്റംബര്‍ ആദ്യം ഐപിഒയ്‌ക്ക്‌ എത്തുന്നത്‌ അമി ഓര്‍ഗാനിക്‌സും വിജയഡയഗ്നോസ്‌റ്റിക്‌ സെന്ററും ആണ്‌. ഈ കമ്പനികളുടെ ഐപിഒ ഇന്നു തുടങ്ങി 3ന്‌ അവസാനിക്കും. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ മൊത്തം 2,465 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനികള്‍ ലക്ഷ്യമിടുന്നത്‌.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയഗ്നോസ്‌റ്റിക്‌ ശൃംഖലകളില്‍ ഒന്നായ വിജയ ഡയഗ്നോസ്‌റ്റിക്‌ സെന്ററിന്റെ ഐപിഒയ്‌്‌ക്ക്‌ നിശ്ചയിച്ചിരിക്കുന്ന പ്രൈസ്‌ ബാന്‍ഡ്‌ ഓഹരി ഒന്നിന്‌ 522 -531 രൂപയാണ്‌ .

സ്‌പെഷ്യാലിറ്റി കെമിക്കല്‍ നിര്‍മാതാകക്കളായ അമി ഓര്‍ഗാനിക്‌സ്‌ ഐപിഒയ്‌ക്ക്‌ നിശ്ചയിച്ചിരിക്കുന്ന പ്രൈസ്‌ബാന്‍ഡ്‌ പ്രതി ഓഹരി 603-610 രൂപയാണ്‌.

ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ അസ്സറ്റ്‌ മാനേജ്‌മെന്റ്‌

സെപ്‌റ്റംബര്‍ അവസാന ആഴ്‌ചകളിലായിരിക്കും ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ അസ്സറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ ഐപിഒ തുടങ്ങുന്നത്‌. 3,000 കോടി രൂപയാണ്‌ സമാഹരണ ലക്ഷ്യം.

ഓഗസ്‌റ്റ്‌ ആദ്യ രണ്ടാഴ്‌ചകളില്‍ എട്ട്‌ കമ്പനികള്‍ 18,244 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. 2017 നവംബറിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഐപിഒ സമാഹരണമായിരുന്നു ഇത്‌. ഇതില്‍ നുവോകോ വിസ്‌റ്റാസ്‌ കോര്‍പ്പിന്റെയും കെംപ്ലാസ്റ്റ്‌ സന്‍മാറിന്റെയും ഒഴികെ മറ്റ്‌ ആറ്‌ ഓഫറുകള്‍ക്കും നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.

അതേസമയം ആഗസ്റ്റില്‍ ലിസ്റ്റ്‌ ചെയ്‌ത 12 ഐപികളില്‍ 7 എണ്ണം നിലവില്‍ അവയുടെ ഓഫര്‍ വിലയേക്കാള്‍ താഴ്‌ന്നാണ്‌ വ്യാപാരം നടത്തുന്നത്‌.

English Summary : Rush of IPO in Share Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA