ADVERTISEMENT

പണത്തിന് പെട്ടെന്നൊരാവശ്യം വന്നാൽ അത് പരിഹരിക്കാനായി പബ്ലിക് പ്രൊവി‍ന്റ് ഫണ്ട് നിക്ഷേപം ഉള്ളവർക്ക് കുറഞ്ഞ പലിശയ്ക്ക് ഇതിൽ നിന്നുള്ള വായ്പ ഉപയോഗപ്പെടുത്താം. ചുരുങ്ങിയ പലിശ നിരക്കില്‍ പിപിഎഫ് വായ്പകള്‍ ലഭ്യമാണിന്ന്.

വായ്പ യോഗ്യത

പി പി എഫ് വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന നിരതമാണെന്ന് ഉറപ്പ് വരുത്തണം. മരവിക്കപ്പെട്ട അക്കൗണ്ടുകളില്‍ നിന്ന് വായ്പ ലഭ്യമല്ല. ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വിഹിതം അടയ്ക്കാത്തതിനാലോ മറ്റ് പല കാരണങ്ങളാലോ ഇങ്ങനെ സംഭവിക്കാം. വിഹിതം അടവ് തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് ആറു വര്‍ഷം വരെ ഇങ്ങനെ വായ്പ എടുക്കാം.

പലിശ

നിലവില്‍ പി പി എഫ് വായ്പകളുടെ പലിശ നിരക്ക് ഒരു ശതമാനമാണ്. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു. ഒരു ശതമാനം എന്ന് ഇവിടെ സൂചിപ്പിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. പിപിഎഫ് നിക്ഷേപത്തിന് നിലവില്‍ നല്‍കുന്ന നിരക്കിനോടൊപ്പം ഒരു ശതമാനം കൂടി ചേര്‍ത്തുള്ള പലിശയാണ് നല്‍കേണ്ടത്.  നിലവില്‍ പി പി എഫ് നിക്ഷേപങ്ങള്‍ക്ക് ലഭ്യമായ പലിശ നിരക്ക് 7.1 ശതമാനമാണ്. നിക്ഷേപത്തിന് നഷ്ടപ്പെടുന്നതും വായ്പയ്ക്ക് നല്‍കേണ്ടതുമായ പലിശ കൂട്ടുമ്പോള്‍ വായ്പ ചെലവ് ഇവിടെ 8.1 ശതമാനമാകും. അതായത് 8.1 ശതമാനം പലിശയ്ക്ക് ഈ വായ്പകള്‍ ലഭ്യമാകും. വ്യക്തിഗതവായ്പകളേക്കാളെല്ലാം ആദായകരമാണ് ഇത്.

money-count

നേട്ടങ്ങളിവയാണ്

∙സുരക്ഷിതവും ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടുള്ളതുമായ നിക്ഷേപങ്ങളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്.

∙കൂടിയ പലിശ നിരക്കും സുരക്ഷയും ഒപ്പം നികുതിയിളവും ഇതിനെ ആകര്‍ഷകമാക്കുന്നു.

∙ചെറുകിട നിക്ഷേപം സമ്പാദ്യമായി സമാഹരിക്കുകയാണ് ലക്ഷ്യം.

∙ഉറപ്പുള്ള റിട്ടേണ്‍ പി പി എഫ് നിക്ഷേപങ്ങളുടെ പ്രത്യേകതയാണ്.

∙15 വര്‍ഷത്തേക്കാണ് ഇവിടെ നിക്ഷേപം.

∙ഇന്ത്യന്‍ പൗരനായ ഏതൊരാള്‍ക്കും സ്വന്തം പേരിലോ മൈനറുടെ പേരിലോ പി പി എഫ് നിക്ഷേപം നടത്താം.

∙പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ ഇതില്‍ നിക്ഷേപമാകാം.

∙100 രൂപയുണ്ടെങ്കില്‍ പി പി എഫ് അക്കൗണ്ട് തുടങ്ങാം.

∙ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം.

∙പരമാവധി ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെയാകാം.ഇതിന് ആദായ നികുതി പരിരക്ഷയും ലഭിക്കും.

English Summary : Details of Public Provident Fund Investment and Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com