ADVERTISEMENT

ഓൺലൈനായും ഓഫ് ലൈനായും തട്ടിപ്പുകൾ പലതരത്തിൽ പെരുകുകയാണിപ്പോൾ. അരനിമിഷത്തെ അശ്രദ്ധ മതി, മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങൾ അടിച്ചുമാറ്റാൻ സാധിക്കും എന്ന സ്ഥിതിയാണിപ്പോൾ. അതുകൊണ്ടു തന്നെ ഇടപാടുകൾ നടത്തുമ്പോൾ ചതിയിൽ പെടാതിരിക്കാൻ പരമാവധി കരുതലെടുക്കണം. 

∙പല മൊബൈൽ സേവനദാതാക്കളും, 'സേഫ് പേ മോഡ്' എന്ന സൗകര്യം തരുന്നുണ്ട്. ഉപഭോക്താവിന്റെ സമ്മതം ലഭിച്ചതിനുശേഷം മാത്രമേ 3 സ്റ്റെപ്പുകളിലൂടെ പണം കൈമാറാൻ കഴിയുകയുള്ളു. കുട്ടികൾ ഫോൺ ഉപയോഗിച്ചാൽ പോലും ഈ സൗകര്യം ഉണ്ടെങ്കിൽ അറിയാതെ പണം അക്കൗണ്ടിൽ നിന്നും പോവുകയില്ല. 

∙അപരിചിതരുടെ ഫോണിൽ നിന്നും വരുന്ന വിളികൾ എടുക്കാതിരിക്കുക. പിൻ ആരുമായും പങ്കുവെക്കേണ്ട ആവശ്യമില്ല. 

∙ഇന്റർനെറ്റ് ബാങ്കിങിനും, മൊബൈൽ ബാങ്കിങിനും മാത്രമായി കുറച്ചു പണം മാത്രമുള്ള ഒരു ബാങ്ക് അക്കൗണ്ടും ബാക്കി പണം സൂക്ഷിക്കുവാൻ വേറൊരു ബാങ്ക് അക്കൗണ്ടും കരുതുക. 

∙കംപ്യൂട്ടറുകളിലും മൊബൈലിലും എപ്പോഴും സുരക്ഷാ സോഫ്ട്‍വെയറുകൾ ഉപയോഗിക്കുക. പോപ്പ് അപ്പ് സ്‌ക്രീനുകളിൽ അമർത്താതിരിക്കുക. 

∙സ്വകാര്യ വിവരങ്ങൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്. 

∙വിശ്വാസ്യതയുള്ള വെബ്സൈറ്റുകളിൽനിന്നു മാത്രം സാധനങ്ങൾ വാങ്ങുക. 

∙ആപ്പുകൾ സുരക്ഷിത സൈറ്റുകളിൽനിന്നുമാത്രം ഡൗൺലോഡ് ചെയ്യുക. 

∙കാർഡ് വിവരങ്ങൾ കൊടുക്കുമ്പോൾ പൂർണമായും ജാഗരൂകരായിരിക്കണം. 

∙'റിമോട്ട് ആക്സസ്സ്' വേണമെന്ന് പറയുന്ന സേവനങ്ങൾ പൂർണമായും ഒഴിവാക്കുക.

∙ചാറ്റുബോട്ടുകളെ ആവശ്യമില്ലാതെ ആശ്രയിക്കാതിരിക്കുക.  

∙ആവശ്യമുള്ള അറ്റാച്ച്മെന്റുകൾ മാത്രം തുറക്കുക.  

∙എന്തെങ്കിലും അബദ്ധം പറ്റിപോയാൽ തന്നെ ആകുലപ്പെടാതെ കാർഡ് ബ്ലോക്കുചെയ്യുവാൻ എത്രയും പെട്ടെന്നു ബാങ്കുമായി ബന്ധപ്പെടുക.കേന്ദ്ര ഗവൺമെന്റിന്റെ ഒരു ദേശീയ പോർട്ട(www.cybercrime.gov.in)ലും ഹെൽപ്പ് ലൈൻ നമ്പരുമുണ്ടെങ്കിലും ഓൺലൈൻ ചതിക്കുഴികളിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ലഭിക്കുവാനുള്ള നിയമങ്ങൾ ഇന്ത്യയിൽ ഇപ്പോഴും പൂർണമായും വികസിച്ചിട്ടില്ല. അതു കൊണ്ടുതന്നെ ഇടപാട് നടത്തുമ്പോൾ എപ്പോഴും ജാഗരൂകരായിരിക്കണം.

English Summary : Keep These Things in Mind Before Doing Online Financial Transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com