ADVERTISEMENT

ആറ്റു നോറ്റ് കാത്തു സൂക്ഷിക്കുന്ന പി എഫ് അക്കൗണ്ടുകളില്‍ നിന്നും നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ട്വിറ്റര്‍ സന്ദേശം വഴിയാണ് ഇ പി എഫ് ഒ അംഗങ്ങള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളിലും ഡിജിറ്റല്‍ പേയ്‌മെന്റുകളിലും ഇത്തരം കബളിപ്പിക്കലുകള്‍ വ്യാപകമായിരുന്നുവെങ്കിലും പി എഫ് അക്കൗണ്ട് പോലുളളവ സുരക്ഷിതമാണെന്നാണ് കരുതിയിരുന്നത്.

ആധാര്‍ നമ്പര്‍, പാന്‍, യു എ എന്‍, ബാങ്ക് അക്കൗണ്ട്, കൂടാതെ ഫോണിലൂടെയോ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയോ ലഭിക്കുന്ന ഒടിപി എന്നിവ യാതൊരു കാരണവശാലും കൈമാറരുതെന്നാണ് ഇപിഎഫ് ഒ മുന്നറിയിപ്പ്. ഇത്തരം വിവരങ്ങള്‍ ഇ പി എഫ് ഒ ആരോടും ആവശ്യപ്പെടാറില്ലെന്നും അതുകൊണ്ട് ശ്രദ്ധ വേണമെന്നും അംഗങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി പണം ഡിപ്പോസിറ്റ് ചെയ്യാന്‍ ഇ പി എഫ് ഒ ആവശ്യപ്പെടാറില്ല. ഇത്തരം ആവശ്യങ്ങളോടെ എത്തുന്ന സന്ദേശങ്ങള്‍ എല്ലാം അവഗണിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

English Summary : EPFO Warns Against Provident Fund Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com