ADVERTISEMENT

അമേരിക്കൻ വിപണിയുടെ മുന്നേറ്റം ഇന്നും ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് പ്രതീക്ഷയാണ്. ഏഷ്യൻ വിപണികൾ ഒരു  മിക്സഡ്  ഓപ്പണിങ്  ഇന്ന് സ്വന്തമാക്കി. എസ്ജിഎക്സ് നിഫ്റ്റി 18350 പോയിന്റിനടുത്ത് വ്യാപാരം തുടരുന്നത് പ്രതീക്ഷയാണ്. ജോബ് ഡേറ്റക്കും, ഹോം സെയിൽസ് കണക്കുകൾക്കുമൊപ്പം ഇന്റലിന്റെയും, എടി&ടിയുടെയും റിസൾട്ടുകളും  ഇന്ന്  അമേരിക്കൻ  വിപണിക്ക്  പ്രധാനമാണ്.

നിഫ്റ്റി 

ഒക്ടോബർ 19ന് ഇന്ത്യൻ വിപണിയിൽ ആരംഭിച്ച വില്പന  സമ്മർദ്ദം  ഇന്നലെയും  തുടർന്നു.  മെറ്റൽ, ഐടി, ഫാർമ, ഓട്ടോ, എനർജി, എഫ്എംസിജി, റിയൽറ്റി സെക്ടറുകൾ ഒരു ഫ്ലാറ്റ് ഓപ്പണിങിന് ശേഷം  ഇന്ത്യൻ വിപണിയെ ഇന്നലെയും പിന്നോട്ട് വലിച്ചു. പൊതു മേഖല  ബാങ്കിങ് സെക്ടർ മാത്രമാണ് ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും നാളെയും  കൂടി വിപണിയിൽ  വില്പന  സമ്മർദ്ദം  പ്രകടമായേക്കാം. 18100 പോയിന്റിലും 17900 പോയിന്റിലും നിഫ്റ്റി  ശക്തമായ പിന്തുണ  പ്രതീക്ഷിക്കുന്നു. ഇന്നത്തെ നിഫ്റ്റിയുടെ  സപ്പോർട്ടുകൾ 18160 പോയിന്റിലും18060 പോയിന്റിലുമാണ്. 18420 പോയിന്റ് പിന്നിട്ട് കഴിഞ്ഞാൽ 18600 പോയിന്റിലാണ് വലിയ  വില്പന  സമ്മർദ്ദം  പ്രതീക്ഷിക്കുന്നത്.

ബാങ്കിങ്, ഫിനാൻസ്, ക്രൂഡ്, സ്വർണ പണയ, മിഡ് ക്യാപ് ഐടി, ഓട്ടോ, എഫ്എംസിജി, റിയൽറ്റി  സെക്ടറുകളിൽ  ഇന്ന്  വാങ്ങൽ  പ്രതീക്ഷിക്കുന്നു.  റിലയൻസ്, ഐസിഐസിഐ ബാങ്ക് , ആക്സിസ്  ബാങ്ക്, എസ്ബിഐ, ടെക്ക് മഹിന്ദ്ര, എച്ഡിഎഫ്സി, പവർ ഗ്രിഡ്, ഹിന്ദ് യൂണി ലിവർ, ഐടിസി,  ഡിഎൽഎഫ്, ടാറ്റപവർ, ഇന്ത്യൻ ഹോട്ടൽ, എൻടിപിസി, ഇന്ത്യ ബുൾ ഹൗസിങ്, ടൈറ്റാൻ, എയർടെൽ, എസിസി, മുതലായ  ഓഹരികൾ  മുന്നേറ്റം  പ്രതീക്ഷിക്കുന്നു.

ബാങ്ക്  നിഫ്റ്റി  

ഇന്നലെ  22 പോയിന്റ്  നഷ്ടത്തിൽ  39518 പോയിന്റിൽ  ഒരു  ഫ്ലാറ്റ് ക്ളോസിങ്  സ്വന്തമാക്കിയ  ബാങ്ക്  നിഫ്റ്റി  ഇന്ന്  39250 പോയിന്റിലും, 39000 പോയിന്റിലും  പിന്തുണ പ്രതീക്ഷിക്കുന്നു. 39800 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസ്. എച്ച്ഡിഎഫ് സി  ബാങ്കിന്റെ തിരിച്ചു വരവും, എസ്ബിഐയുടെയും, ഐസിഐസി ഐ ബാങ്കിന്റെയും മുന്നേറ്റവും ഇന്ന് വിപണി പ്രതീക്ഷിക്കുന്നു.

റിസൾട്ടുകൾ 

ഏഞ്ചൽ ബ്രോക്കിങ്, ടാറ്റ കമ്മ്യൂണിക്കേഷൻ, ജൂബിലന്റ് ഫുഡ്  മുതലായ  കമ്പനികൾ  ഇന്നലെ  മികച്ച  റിസൾട്ടുകൾ  പുറത്ത്  വിട്ടു. ഏഷ്യൻ പെയിന്റ്സ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ക്യാൻ ഫൈൻ ഹോംസ്, എൽഐസി ഹൗസിങ്, കണ്ടെയ്നർ  കോർപറേഷൻ, ഐഇഎക്സ്, ടിവിഎസ് മോട്ടോഴ്‌സ്, ബോറോസിൽ  റിന്യൂവബിൾസ്, ഐഡിബിഐ ബാങ്ക്, ഇന്ത്യ മാർട്ട്, ഹെറിറ്റേജ് ഫുഡ്, ലെമൺ ട്രീ  ഹോട്ടൽസ്, റാണെ എഞ്ചിൻ, ട്രൈഡന്റ്, ടാൻല, സ്റ്റെർലൈറ്റ് ടെക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബയോകോൺ, എംഫാസിസ്, 63 മൂൺസ് മുതലായ  ഓഹരികളും  ഇന്ന് റിസൾട്ടുകൾ പുറത്ത് വിടുന്നത് ശ്രദ്ധിക്കുക.

ക്രൂഡ് ഓയിൽ  

ഒക്ടോബര്‍ 15ന് അവസാനിച്ച  വാരത്തിൽ  അമേരിക്കൻ ക്രൂഡ് ഇൻവെന്ററിയിൽ  വിപണി  പ്രതീക്ഷിച്ച  വളർച്ചക്ക്  പകരം  431,000 ബാരലിന്റെ  വീഴ്ച  രേഖപ്പെടുത്തിയത് ക്രൂഡിന്  മുന്നേറ്റം നൽകി. ബ്രെന്റ്  ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ 86 ഡോളറിലേക്ക്  കയറി.

സ്വർണം  

ബോണ്ട് വരുമാനം ശക്തമായി നില കൊണ്ടപ്പോഴും ഇന്നലെ  സ്വര്‍ണത്തിൽ വാങ്ങലുണ്ടായത്  ഓഹരി വിപണിയിലെ  ചാഞ്ചാട്ടങ്ങൾ  പ്രതീക്ഷിച്ചു കൊണ്ടാണ്.1800 ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത  ലക്‌ഷ്യം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com