ADVERTISEMENT

ബിറ്റ് കോയിൻ പ്രേമികൾ നാളുകളായി കാത്തിരുന്ന ഫ്യൂച്ചേഴ്സ് അടിസ്ഥാനമാക്കിയുള്ള ബിറ്റ് കോയിൻ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ ടി എഫ്) ആഘോഷങ്ങളോടെ അമേരിക്കയിൽ വ്യാപാരം തുടങ്ങി. ന്യൂയോർക് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ഇത് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോകറൻസി യുഗത്തിലെ ഒരു ചരിത്ര മുഹൂർത്തതിനാണ് അമേരിക്കയിലെ  ബിറ്റ് കോയിൻ ഇ ടി എഫിന്റെ വരവോടെ തുടക്കമായത്. ബിറ്റോ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ആദ്യ ദിവസത്തെ വ്യാപാരത്തിൽ തന്നെ 4.9 ശതമാനം ഉയർച്ചയുണ്ടായി. 

വില വീണ്ടും ഉയരങ്ങളിലേക്ക്

ഇ ടി എഫ് കൂടെ വന്നതോടെ ബിറ്റ് കോയിൻ വില വീണ്ടും ഉഷാറായി ഉയരങ്ങൾ താണ്ടുവാൻ തുടങ്ങി.  ക്രിപ്റ്റോ ഇ ടി എഫുകൾ കാനഡയിലും യൂറോപ്പിലും മുൻപേ തന്നെ സാന്നിധ്യമറിയിച്ചിരുന്നു.ഡിജിറ്റൽ ആസ്തികളോടുള്ള ആളുകളുടെ താൽപ്പര്യം വർദ്ധിച്ചുവരുന്നതിനാൽ ഈ മേഖലയിലേക്കുള്ള നിക്ഷേപത്തിന്റെ കുത്തൊഴുക്ക് ഇനിയും കൂടുമെന്നാണ് സൂചന.

English Summary : Bitcoin ETF Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com