ADVERTISEMENT

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി പുതിയ ഫണ്ട് ഓഫറുകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിയത്. 2021ല്‍ ഫണ്ട് ഹൗസുകള്‍ എന്‍എഫ്ഒ വഴി 79,008 കോടി രൂപ സമാഹരിച്ചു.  ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ധനസമാഹരണം ആണിത്. 2022ലും എൻഎഫ്ഒ വിപണി പ്രതീക്ഷയിലാണ്. 

ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് 

ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50  ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം കുറിച്ചു. പുതിയ പദ്ധതി ഓഫര്‍ ജനുവരി 21 വരെയാണ്.  5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങള്‍ ആയി നിക്ഷേപിക്കാം. നിഫ്റ്റി 100 സൂചികയില്‍ നിന്ന് നിഫ്റ്റി 50 സൂചികയില്‍ ഉള്ള കമ്പനികളെ  ഒഴിവാക്കിയതാണ് ആണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക. ഈ 50 കമ്പനികളിലെ നിക്ഷേപം ദീര്‍ഘകാല മൂലധന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നവര്‍ക്ക് ഗുണകരമാണെന്ന് കമ്പനി അറിയിച്ചു

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പാസ്സീവ് മള്‍ട്ടി അസ്സറ്റ് ഫണ്ട് ഓഫ് ഫണ്ട്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് പുതിയ പാസ്സീവ് മള്‍ട്ടി അസ്സറ്റ്  സ്‌കീം അവതരിപ്പിച്ചു. ഓഹരി, ഡെറ്റ്, സ്വര്‍ണ്ണം , ഇന്റര്‍നാഷണല്‍ പാസ്സീവ് ഫണ്ടുകള്‍, ഇടിഎഫുകള്‍ എന്നിവയിലായിരിക്കും ഫണ്ട് നിക്ഷേപം നടത്തുക. ഫണ്ടിന്റെ ചെലവ് 1 ശതമാനമായി പരിമിതപ്പെടുത്തും. പുതിയ ഫണ്ട് ഓഫര്‍ ജനുവരി 10 വരെ ലഭ്യമാകും. പാസ്സീവ് ഫണ്ടുകളിലൂടെ വ്യത്യസ്ത ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി.

നവി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ട് 

സച്ചിന്‍ ബെന്‍സാലിന്റെ നവി മ്യൂച്വല്‍ ഫണ്ടില്‍ നിന്നും രണ്ടാമത്തെ എന്‍എഫ്ഒ ജനുവരി ആദ്യആഴ്ച തുടങ്ങും. നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പ്രതിഫലിപ്പിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീം ആണിത്. എന്‍എഫ്ഒ  15 ദിവസം നീണ്ടു നില്‍ക്കും. നഷ്ടസാധ്യത ക്രമീകരിച്ചു കൊണ്ട് മികച്ച നേട്ടം ലഭ്യമാക്കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു. 

English Summary : 3 New Fund Offers are Available for Investing Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com