ADVERTISEMENT

ലോഹത്തിന്റെ പരിശുദ്ധി, ഗുണമേന്മ, നിക്ഷേപത്തില്‍ നിന്നുള്ള പണലഭ്യത എന്നിവയെ കുറിച്ച് ആശങ്കപ്പെടാതെ നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സില്‍വര്‍ ഇടിഎഫുകള്‍. ഇന്ത്യന്‍ വിപണിയില്‍ വ്യാപാരം നടത്താന്‍ അനുതി ലഭിച്ചതോടെ കൂടുതല്‍ സില്‍വര്‍ ഇടിഎഫുകളുമായി അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ എത്തി തുടങ്ങിയിരിക്കുകയാണ്.രാജ്യത്തെ ആദ്യ സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്)  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചതിന് പിന്നാലെ ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടും നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടും സില്‍വര്‍ ഇടിഎഫുമായി എത്തിയിട്ടുണ്ട്. ഇതിന് പുറമെ എച്ച്ഡിഎഫ്‌സി, മിറെ, ഡിഎസ്പി തുടങ്ങിയ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികളും സില്‍വര്‍ ഇടിഎഫ് അവതരിപ്പിക്കാന്‍ കാത്തിരിക്കുകയാണ്. വരും ദിനങ്ങളില്‍ വിവിധ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ സില്‍വര്‍ ഇടിഎഫുകള്‍ തിരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. 

ആദിത്യ ബിര്‍ള സണ്‍ലൈഫ് സില്‍വര്‍ ഇടിഎഫ്

ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ സില്‍വര്‍ ഇടിഎഫ് അടുത്തദിവസം തുടങ്ങും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ ആസ്തി വിഭാഗത്തില്‍ നിക്ഷേിക്കുന്നതിന് അവസരം നല്‍കുന്നതിനായി സില്‍വര്‍ ഇടിഎഫിന് ഒപ്പം സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടും കമ്പനി  അവതരിപ്പിക്കുന്നുണ്ട്. രണ്ട് സ്‌കീമുകളുടെയും എന്‍എഫ്ഒ ജനുവരി 13 മുതൽ 27 വരെയാണ്. സില്‍വര്‍ ഇടിഎഫിന്റെ എന്‍എഫ്ഒ കാലയളവില്‍ നിക്ഷേപിക്കാനാവശ്യമായ കുറഞ്ഞ തുക 500 രൂപയാണ്.  സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് എഫണ്ടിന്റെ എന്‍എഫ്ഒ കാലയളവില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപ തുക 100 രൂപയായിരിക്കും. 

നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ്

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടും  സില്‍വര്‍ ഇടിഎഫ് അവതരിപ്പിക്കുന്നു. ഭൗതിക രൂപത്തിലുള്ള വെള്ളിയിലും അനുബന്ധ ഉപകരണങ്ങളിലുമായിരിക്കും സില്‍വര്‍ ഇടിഎഫ് നിക്ഷേപിക്കുക.സില്‍വര്‍ ഇടിഎഫിന് പുറമെ സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫിന്റെ യൂണിറ്റുകളിലായിരിക്കും സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപം നടത്തുക. 

രണ്ട് ഫണ്ടുകളുടെയും പുതിയ ഫണ്ട് ഓഫറുകള്‍ (എന്‍എഫ്ഒ) ജനുവരി 13 ന് തുടങ്ങി ജനുവരി 27 ന് അവസാനിക്കും. എന്‍എഫ്ഒ കാലയളവില്‍ നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ കുറഞ്ഞ  തുക 1000 രൂപയും സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ കുറഞ്ഞ തുക 100 രൂപയുമാണ്. 

ജനുവരി 5ന് തുടങ്ങിയ  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇടിഎഫിന്റെ എന്‍എഫ്ഒ ജനുവരി 19 വരെ ലഭ്യമാകും. 

English Summary : More Asset Mabagement Companies are Coming with Silver ETFs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com