ADVERTISEMENT

ലോകം തന്നെ ഗ്രീൻ എനർജിയിലേക്കു മാറുമ്പോൾ ഇന്ത്യയിലെ വ്യവസായ ഭീമന്മാരായ അദാനിക്കും റിലയൻസിനും അടങ്ങിയിരിക്കാൻ പറ്റില്ല. അദാനി ഗ്രൂപ്പിന് ഇപ്പോൾത്തന്നെ ലോകത്തെ ഏറ്റവും വലിയ സോളർ എനർജി ഉൽപാദകരിൽ പ്രമുഖ സ്ഥാനമാണുള്ളത്. ഗൗതം അദാനി ഗ്രൂപ്പ് റിന്യൂവബിൾ എനർജി രംഗത്തു ചുവടുറപ്പിക്കാൻവേണ്ടി രൂപീകരിച്ച ഉപകമ്പനിയാണ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL). 

അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (അനിൽ) ലക്ഷ്യമിടുന്നത് ഇക്കാര്യങ്ങളിലാണ്

adani

∙ ഗ്രീൻ ഹൈഡ്രജൻ പ്രോജക്ട്

∙ ലോ കാർബൺ ഇലക്ട്രിസിറ്റി ഉൽപാദനം

∙ വിൻഡ് ടർബൈൻ നിർമാണം

∙ സോളർ മോഡ്യൂൾ ഉൽപാദനം

∙ പുതുതലമുറ ബാറ്ററികളുടെ ഉൽപാദനം

ഈ നവീന ഊർജ രംഗത്തേക്കെത്താൻ അദാനി ഗ്രൂപ്പ് 7000 കോടി യുഎസ് ഡോളറാണ് മുതൽ മുടക്കുന്നത്. അടുത്ത പത്തു വർഷത്തെ ഗ്രീൻ എനർജി ഉൽപാദന പരിപാടികൾക്കാണ് ഈ തുക ചെലവഴിക്കുന്നത്. റിന്യൂവബിൾ എനർജി രംഗത്തേക്കുള്ള മാറ്റം നിലവിലെ മൂന്നു ശതമാനത്തിൽനിന്നു 2023 ആകുമ്പോൾ 30 ശതമാനവും 2030 ആകുമ്പോൾ 70 ശതമാനത്തിലും എത്തിക്കാനാണ് ഈ നീക്കം നടക്കുന്നത്. അദാനി ട്രാൻസ്മിഷൻ ലിമിറ്റഡും ശക്തമായ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. 

ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം റിന്യൂവബിൾ എനർജിയെ  ഫോസിൽ ഇന്ധനങ്ങൾക്കു പകരക്കാരനാകാനും ചെലവ് കുറഞ്ഞതും ലാഭകരമാക്കാനുമാണ്. 

ഗ്ലാസ്ഗോയിൽ നടന്ന ‘Cop26’ സമ്മേളനത്തിൽ 2070 ആകുമ്പോൾ ഇന്ത്യ സീറോ കാർബൺ എമിഷൻ തലത്തിലേക്കെത്തുമെന്നാണു പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതെല്ലാം നോൺ ഫോസിൽ ഇന്ധനത്തിലേക്കുള്ള വഴിമാറ്റത്തിനു ശക്തി പകരും. 

റിലയൻസ് ഗ്രൂപ്പ് 

mukesh-ambani-reliance

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് പ്രധാനമായും പെട്രോളിയം, ടെലികമ്യൂണിക്കേഷൻ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ, എനർജി രംഗത്തു വരുന്ന മാറ്റങ്ങൾ കാണാതിരിക്കാനും കഴിയില്ല. ഈ അവസരത്തിലാണ് റിലയൻസ് ഗ്രൂപ്പ് റിലയൻസ് ന്യൂ എനർജി സോളർ ലിമിറ്റഡുമായി (RNESL) കടന്നുവരുന്നത്. 60,000 കോടി രൂപയാണ് ഗ്രീൻ എനർജി രംഗത്ത് നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിലാണ് 5000 ഏക്കറിൽ‌ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 

റിന്യൂവബിൾ എനർജി രംഗത്തേക്കുള്ള ചുവടുമാറ്റത്തിനു വൻ സന്നാഹങ്ങളുമായാണ് റിലയൻസ് രംഗത്തു വരുന്നത്. ആർഇസി (REC) സോളറിനെ ഏറ്റെടുത്തത് അടുത്ത കാലത്താണ്. ബ്രിട്ടിഷ് ബാറ്ററി മേക്കറായ ഫെറാഡിയോൺ (Feradion Ltd), അംബ്രി (Ambri) എന്നിവരുമായി സഹകരണത്തിൽ ഏർപ്പെടുന്നുണ്ട്. 

ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ ഇന്ത്യയിൽ നിർമിക്കാനായി മറ്റൊരു നോർവീജിയൻ കമ്പനിയുമായും കരാറിലേർപ്പെടുന്നുണ്ട്. 

പുതിയതായി സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ‘4 ജിഗാ ഫാക്ടറി’കളിൽ സോളർ പിവി മൊഡ്യൂൾസ് ഇലക്ട്രോലൈസർ, ഫ്യൂവൽസെൽ, സ്റ്റോറേജ് ബാറ്ററികൾ എന്നിവയെല്ലാം ഉൽപാദിപ്പിക്കും. 

ഗ്രീൻ എനർജിയാണ് വരുംനാളുകളിൽ ലോകത്തിന്റെ എനർജി സോഴ്സ് എന്ന കണ്ടെത്തലാണ് ഈ കമ്പനികളെ വൈവിധ്യവൽക്കരണത്തിനു പ്രേരിപ്പിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ടാറ്റ പവറും ഒപ്പത്തിനൊപ്പമുണ്ട്.  നോൺഫോസിൽ ഇന്ധനത്തിലേക്കുള്ള വഴിമാറ്റത്തിനു ശക്തി പകരുന്നതാണീ നടപടികൾ. 

ലോകോത്തരവും നവീനവുമായ സാങ്കേതികവിദ്യകളുമായാണ് ഈ കമ്പനികളുടെയെല്ലാം വരവ്. 

ലേഖകൻ ഓഹരി വിപണി നിരീക്ഷകനാണ്

English Summary : Both Adani and Relaince are Entering into Renewable Energy Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com