ADVERTISEMENT

ഇന്ത്യയിൽ സ്വർണ വ്യാപാരത്തിനായി പുതിയ എക്സ് ചേഞ്ച് വരുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് ഇത് നടപ്പിൽ വരുത്തുക..സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ സ്വർണത്തിന്റെ സ്പോട് എക്സ്ചേഞ്ച് വഴി കൂടുതൽ സുതാര്യതയും, കാര്യക്ഷമതയും ഈ മേഖലയിൽ  ഉറപ്പുവരുത്തുന്നതിന് സാധിക്കും. സെബിയുടെ മേല്‍നോട്ടത്തിലായിരിക്കും ഇത്  നടപ്പിൽ വരുത്തുക. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രിയായിരുന്നു  ഈ നിർദേശം ആദ്യമായി മുന്നോട്ടു വച്ചത്.

എങ്ങനെ ഇത് നിക്ഷേപത്തിനുള്ള പുതിയ അവസരമാകും?

സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് ഇ ടി എഫുകൾ , ഡിജിറ്റൽ ഗോൾഡ് എന്നിവയുമായായിരിക്കും ഗോൾഡ് എക്സ്ചേഞ്ച് മത്സരിക്കുക. എക്സ്ചേഞ്ച് വഴി വ്യാപാരം ചെയ്യപ്പെടുന്ന സ്വർണത്തിനെ  ഇലക്ട്രോണിക് ഗോൾഡ് രസീതുകൾ (ഇ ജി ആർ ) എന്നാണ് അറിയപെടുക. നമ്മുടെ കൈയ്യിലുള്ള സ്വർണം ഇലക്ട്രോണിക് ഗോൾഡ് രസീതുകൾ ആയി മാറ്റുവാൻ സാധിക്കും. ആദ്യം  ഭൗതിക സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിച്ചശേഷം അതിനെ ഇലക്ട്രോണിക് രസീതുകൾ ആയി മാറ്റും. ഗുണഭോക്താവിന്റെ ഡീമാറ്റ് അക്കൗണ്ടിലേക്കാണ് ഇവ ക്രെഡിറ്റ് ചെയ്യുന്നത്. എത്ര കാലം വേണമെങ്കിലും ഈ അവസ്ഥയിൽ സൂക്ഷിക്കാൻ സാധിക്കും. ഒരു സമയത്ത് ഇ ജി ആറുള്ള ഗുണഭോക്താവിന്‌ തിരിച്ചു സ്വർണം ഭൗതിക രൂപത്തിൽ  വേണമെങ്കിൽ രസീതുകൾ സമർപ്പിച്ചശേഷം നിലവറകളിലുള്ള  അവ കൈപ്പറ്റാം. കുറഞ്ഞത് 50 ഗ്രാം സ്വർണമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അവ ഇ ജി ആർ ആക്കി മാറ്റുവാൻ സാധിക്കുകയുള്ളൂ. ഇന്ത്യയിലെ  സ്വർണ വ്യാപാരികൾക്ക് ഇ ജി ആർ ഉപയോഗിക്കാൻ സാധിക്കും. ഇ ജി ആർ ഗുണഭോക്താവിന്‌ സ്വർണം പെട്ടെന്ന് വിറ്റ് പണമാക്കാനുള്ള അവസരമുണ്ട് എന്നതാണ് ഈ രൂപത്തിൽ സ്വർണം സൂക്ഷിച്ചാലുള്ള വലിയ ഒരു ഗുണം.

English Summary : Gold Exchange will Launching soon

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com