ADVERTISEMENT

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് ഉടമകൾക്ക് കെ.വൈ.സി പുതുക്കുന്നതിന് ഒരു അവസരം കൂടി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നൽകിയിരിക്കുകയാണിപ്പോൾ. വരുന്ന ജൂൺ 30ന് അവസാനിക്കുന്ന മൂന്നു മാസത്തിനുള്ളിൽ കെ വൈ സി പുതുക്കി അക്കൗണ്ട് ആക്റ്റീവ് ആക്കുക. അല്ലാത്ത പക്ഷം പ്രസ്തുത അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടും. 

ഡീമാറ്റ്, ട്രേഡിംങ് അക്കൗണ്ടുടമകൾ ഈ പറയുന്ന 6 കാര്യങ്ങളാണ് കെ.വൈ.സി പുതുക്കുന്നതിന് സമർപ്പിക്കേണ്ടത്.

(1) പേര്

(2) വിലാസം

(3) പാൻ

(4) മൊബൈൽ നമ്പർ

(5) ഇമെയിൽ വിലാസം

(6) വരുമാന പരിധി

പാൻ ആധാർ ബന്ധിപ്പിക്കലിന് ഇനി മുതൽ പിഴ 500 രൂപ

ഇക്കഴിഞ്ഞ മാർച്ച് 31 നകം പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഇനി അത് ചെയ്യണമെങ്കിൽ 500 രൂപ പിഴ നൽകണം. ജൂൺ 30 നു ശേഷം പിഴ 1000 രൂപയാകും.

English Summary : Update Your Demat Account with KYC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com