ADVERTISEMENT

ഫെബ്രുവരി 13നു ശേഷം എൽഐസി പോളിസിയെടുത്തവർക്ക് ഐപിഒയിൽ പോളിസി ഉടമയുടെ ഇളവ് ലഭിക്കില്ല. ഇതിനു മുൻപ് പോളിസി എടുത്തവർക്കു മാത്രമേ പോളിസി ഉടമയ്ക്ക് ഒരു ഓഹരിയിന്മേൽ ലഭിക്കുന്ന 60 രൂപ ഇളവ് ലഭിക്കൂ. ഫെബ്രുവരി 28നു മുൻപ് പാൻ നമ്പറുമായി പോളിസി ബന്ധിപ്പിച്ചിട്ടുമുണ്ടായിരിക്കണം. ബാക്കിയുള്ളവർക്ക് സാധാരണ നിക്ഷേപകരായി അപേക്ഷിക്കാം. ഇവർക്ക് 45 രൂപയാണ് ഇളവ് 

ഓർമിക്കാൻ

∙ ജോയിന്റ് ലൈഫ് ഇൻഷുറൻസ് പോളിസിയാണെങ്കിൽ അതിലെ 2 പോളിസി ഉടമകൾക്കും ഐപിഒയിൽ പോളിസി ഉടമയുടെ ഇളവ് ലഭിക്കും.  

∙ ഗ്രൂപ്പ് പോളിസി ഒഴികെ എല്ലാത്തരം പോളിസി ഉടമകൾക്കും ഇളവ് ലഭിക്കും. ഐപിഒയുടെ സമയത്ത് ഇന്ത്യയിൽ താമസിക്കുന്നയാളായിരിക്കണം. എൽഐസി പോളിസിയുള്ള വിദേശ ഇന്ത്യക്കാർക്ക് (എൻആർഐ) പോളിസി ഉടമയെന്ന നിലയിൽ  അപേക്ഷിക്കാനാകില്ല.  

∙മൈനറായ കുട്ടിയുടെ 'പ്രപ്പോസർ'ക്കും പോളിസി ഉടമയായി അപേക്ഷിക്കാം. നോമിനികൾക്ക് ഇളവില്ല. പോളിസി ലാപ്സ് ആയാലും ഉടമയ്ക്ക് അപേക്ഷിക്കാം 

∙ ബിഡ് നൽകുമ്പോൾ സ്വന്തം യുപിഐ ഐഡി (പാനുമായി ബന്ധിപ്പിച്ച അക്കൗണ്ട്) തന്നെ ഉപയോഗിക്കണം 

∙ ജോയിന്റ് ഡീമാറ്റ് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നതിൽ അതിലയാൾ പ്രൈമറി ഹോൾഡറായിരിക്കണം

∙ നോൺ–ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റർ (എൻഐഐ) ക്വോട്ടയിൽ 2 ലക്ഷം രൂപയ്ക്ക് മുകളിലേക്കും അപേക്ഷ നൽകാം. എന്നാൽ അതിനൊപ്പം റീട്ടെയ്ൽ ബിഡ് നൽകാനാവില്ല. അതുപോലെ റീട്ടെയ‍്‍ൽ ബിഡിൽ അപേക്ഷിച്ചയാൾക്ക് എൻഐഐ ബിഡ് നൽകാനാവില്ല. എൻഐഐ ക്വോട്ടയിൽ ഡിസ്കൗണ്ട് ഉണ്ടാവില്ല 

∙ ചില ആപ്പുകളിൽ നിലവിൽ എൽഐസി ഐപിഒയുടെ പ്രീ–ഓപ്പൺ ബിഡ് അപേക്ഷ നൽകാൻ അവസരമൊക്കിയിട്ടുണ്ടെങ്കിലും ബിഡ് തുറക്കുന്ന മേയ് 4ന് മാത്രമേ അവ അപേക്ഷ എക്സ്ചേഞ്ചിലേക്ക് കൈമാറൂ 

ഓർക്കേണ്ട തീയതികൾ

∙ ഐപിഒ ബിഡ് തുടങ്ങുന്നത്: മേയ് 4  

∙ ബിഡ് അവസാനിക്കുന്നത്: മേയ് 9 

∙ അലോട്ട്മെന്റ് അന്തിമമാക്കൽ: മേയ് 12 

∙ ഓഹരി ലിസ്റ്റിങ്: മേയ് 17 

ബിഡിനുള്ള സമയം: അവസാന ദിവസമായ മേയ് 9 ഒഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബിഡ് നൽകാം. മേയ് 9ന് 3 വരെ മാത്രം

English Summary : Remmember These Things about LIC IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com