ADVERTISEMENT

സാങ്കേതിക കാരണങ്ങളാൽ എൽ ഐ സിയുടെ ഐ പി ഒ അപേക്ഷകളിൽ 10 ലക്ഷം എങ്കിലും നിരസിക്കപ്പെടാൻ സാധ്യത. ചെറുകിട നിക്ഷേപകരിൽ നിന്നും ലഭിച്ച 73 ലക്ഷത്തോളം അപേക്ഷകളിൽ 65 ലക്ഷത്തോളം അപേക്ഷകളെ പരിഗണിക്കാനാകൂ എന്ന്  അതുമായി ബന്ധപ്പെട്ട  വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എൽ ഐ സി യുടെ ലിസ്റ്റിങിന് മുൻപായി എത്ര അപേക്ഷകൾ മൊത്തം ലഭിച്ചുവെന്നും എത്രയെണ്ണം നിരസിച്ചുവെന്നുമുള്ള കണക്കുകൾ പുറത്തുവിടും. നിരസിച്ച അപേക്ഷകളുടെ പണം  നാളെ തിരിക  ലഭിക്കും.

ലിസ്റ്റിങ് എങ്ങനെയാകുമെന്ന ആശങ്ക

പോളിസി ഉടമകളും ചെറുകിട നിക്ഷേപകരുമാണ് എൽ ഐ സിയുടെ ഐ പി ഒ വിജയത്തിന് കാരണം. വൻകിട നിക്ഷേപകരിൽ നിന്നുള്ള തണുത്ത പ്രതികരണം എൽ ഐ സി യുടെ ലിസ്റ്റിങിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വിദേശ നിക്ഷേപകരും എൽ ഐ സിയുടെ ഐ പി ഒക്കെതിരെ മുഖം തിരിച്ചുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഓഹരി വിപണി ഉഷാറല്ലാത്തതിനാൽ  എക്സ്ചേഞ്ചുകളിൽ എൽഐസിയുടെ  ലിസ്റ്റിങ് എങ്ങനെയാകുമെന്ന ആശങ്കകളുണ്ട്. എൽ ഐ സി യുടെ ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ ഇപ്പോൾ തന്നെ ഇടിവും രേഖപ്പെടുത്തുന്നു. ലിസ്റ്റ് ചെയ്യുന്നതിന് മുൻപായി ഐ പി ഒയുടെ വിപണിയിലുണ്ടാകുന്ന ഡിമാൻഡിനെയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രേ മാർക്കറ്റ് പ്രീമിയം ഇനിയും ഇടിയുകയാണെങ്കിൽ ഐ പി ഓ വിലയേക്കാൾ കുറഞ്ഞ വിലക്കായിരിക്കും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുക. 

എൽ ഐ സി യുടെ ഓഹരി അലോട്ട്മെന്റ് മെയ് 12നും സ്റ്റോക്ക് എക്സ്ചഞ്ചുകളിലെ ലിസ്റ്റിങ് മെയ് 17 നും ആയിരിക്കും. ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ മെയ് 16ന്  എത്തും. 

സർക്കാർ 3.5 ശതമാനം ഓഹരികളാണ് ഐ പി ഓയിലൂടെ  വിൽക്കുന്നത്.ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ പി ഒ ആയ എൽ ഐ സി യുടെ ഐ പി ഒയിൽ  പങ്കെടുക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ എല്ലാം തന്നെ പല സൗകര്യങ്ങളും പുതിയതായി ഒരുക്കിയിരുന്നു. വളരെ നല്ല പ്രതികരണമായിരുന്നു നിക്ഷേപകരിൽനിന്നു എൽ ഐ സി യുടെ ഐ പി ഓയ്ക്ക് ലഭിച്ചത്. ഓഫർ 3 മടങ്ങോളം അധികം സബ്സ്ക്രൈബ് ചെയ്തു. ഐ പി ഒ യിൽ ഒരു ഓഹരിക്ക് 902-949 രൂപയാണ് പ്രൈസ് ബാൻഡ്. എൽ ഐ സിയുടെ പോളിസി ഉടമകൾക്കായി 10 ശതമാനം സംവരണവും ഏർപ്പെടുത്തിയിരുന്നു. നിങ്ങൾക്ക്  ഐ പി ഒ  അലോട്ട് ചെയ്തിട്ടുണ്ടോയെന്ന്  ബിഎസ്ഇ, എൻഎസ് ഇ വെബ്സൈറ്റുകളിൽ  നിന്ന്  അറിയാം.

∙www.bseindia.com സെറ്റിൽ പോയി എൽ ഐ സി ഐ പി ഒ എന്നത് എടുത്ത്  അപ്ലിക്കേഷൻ നമ്പർ അടിച്ചുകൊടുക്കുക 

∙പാൻ നമ്പർ കൊടുത്ത് ക്യാപ്ച്ച പൂരിപ്പിച്ച് സബ്മിറ്റ് ബട്ടൺ അമർത്തുക 

∙അലോട്ട് ചെയ്തിട്ടുണ്ടെങ്കിൽ വിവരം ലഭിക്കും.  

∙www.nseindia.com എന്ന സെറ്റിൽ  'ഇക്വിറ്റി' എന്നതിൽ പോയി എൽ ഐ സി ഐ പി ഒ   തിരഞ്ഞെടുത്ത്  

 അപ്ലിക്കേഷൻ നമ്പറും പാനും   കൊടുത്തും അലോട്ട്മെന്റ് ഉണ്ടോ എന്നറിയാം. 

English Summary : 10 Lakh LIC IPOs may be rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com