ADVERTISEMENT

എൽ ഐ സി യുടെ ലിസ്റ്റിങ് വില ഐ പി ഒ  വിലയേക്കാൾ കുറഞ്ഞു. 8 ശതമാനം ഡിസ്‌കൗണ്ടിലായിരുന്നു  ഇത് പ്രീ ഓപ്പൺ മാർക്കറ്റിൽ  ലിസ്റ്റ് ചെയ്തിരുന്നത്. 872 രൂപയായിരുന്നു പ്രീ ഓപ്പൺ മാർക്കറ്റ് വില. 902 രൂപയാണ് ഇപ്പോൾ എൽ ഐ സി ക്ക് മാർക്കറ്റ് വില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഓഹരി വിപണി ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. അതിനാൽ ഇന്ന് എൽ ഐ സി വില അത്രകണ്ട് താഴില്ലയിരിക്കാം. പക്ഷെ വരും ദിനങ്ങളിലെ കാര്യങ്ങൾ അത്ര പന്തിയാകാൻ വഴിയില്ല. സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ അപേക്ഷിച്ച് എൽ ഐ സി ക്കു തുടർന്നും നന്നായി കാര്യക്ഷമതയോടെ പ്രവർത്തിക്കാനാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിലെ എൽ ഐ സി ഓഹരി വില. ചരിത്രം പരിശോധിച്ചാൽ  കൊട്ടിഘോഷിച്ചു വന്ന പല ഐ പി ഒകളും 22 മുതൽ 96 ശതമാനം വരെ ഓഹരി വിലകളിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പേ ടിഎം, ജി ഐ സി റെ, റിലൈൻസ് പവർ, എസ് ബി ഐ കാർഡ് എന്നിവയെല്ലാം നിക്ഷേപകരുടെ സമ്പത്ത് ഒഴുക്കികളഞ്ഞവയായിരുന്നു. എന്നാൽ എൽഐസി പോലെ ഇത്രയും ആസ്തിയും വളർച്ചാ സാധ്യതയുമുള്ള കമ്പനി, മികച്ച വില എന്നി ഘടകങ്ങൾ പരിഗണിച്ചാൽ നിലവിലെ വിപണി പ്രതിസന്ധി മാറുന്നതോടെ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപത്തിനായി പരിഗണിക്കാം എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.  

English Summary: LIC IPO Listed in Sgare Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com