ADVERTISEMENT

 

 

നിക്ഷേപകരുടെ പോർട്ഫോളിയോയിലേക്കു ചേർത്തുവയ്ക്കാൻ പറ്റുന്ന ധാരാളം സ്റ്റോക്കുകൾ ഇപ്പോൾ ഓഹരി വിപണിയിൽ കുറഞ്ഞ വിലയിൽ ലഭ്യമാണ്.  ശരിയായ സമയത്ത് വളർച്ചാസാധ്യതയുള്ളവ കണ്ടെത്തി നിക്ഷേപം നടത്തണമെന്നു മാത്രം. നിലവിൽ ഐടി, ടെക്നോളജി സ്റ്റോക്കുകൾ താഴ്ന്ന് നിൽക്കുന്ന സമയമാണ്. കോവിഡ് 19 കാലത്ത് മിക്കവാറും സെക്ടറുകളെല്ലാം ഇടിവു നേരിട്ടിരുന്നപ്പോൾ ഐടി സെക്ടറായിരുന്നു അൽപമെങ്കിലും പ്രതീക്ഷ നൽകിയിരുന്നത്. കാരണം, വർക്ക് ഫ്രം ഹോം നടപ്പായതിനാൽ കാര്യമായ തൊഴിൽനഷ്ടം നേരിടേണ്ടി വന്നില്ല. 

കഴിഞ്ഞ കുറെ നാളുകളായി നിക്ഷേപകർക്ക് നല്ല റിട്ടേൺസ് നൽകിവന്ന മേഖലയാണ് പവർ സെക്ടർ. ഒരു സമയത്ത് തികച്ചും ഔട്ട് പെർഫോം ആയി നിന്നിരുന്ന മേഖലയിൽ ചില സ്റ്റോക്കുകളിലുണ്ടായ റാലിതന്നെ നിക്ഷേപകർക്കു ശ്രദ്ധേയമായ നേട്ടമാണു സമ്മാനിച്ചത്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ നിരന്തരമായി അപ്പർ സർക്യൂട്ടിലുള്ള ഓഹരിയാണ് അദാനി പവർ. ഇടയ്ക്കിടെ ചെറിയ തോതിലുള്ള പ്രോഫിറ്റ് ബുക്കിങ്ങും കാണാം. ഒരു മൾട്ടിബാഗർ എന്ന നിലയിലേക്കാണോ പോക്ക് എന്നു സംശയിച്ചുപോകാം, നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയെന്നും. ഡീലിസ്റ്റ് ചെയ്യാൻ പോകുന്ന കമ്പനിയെന്നും നേരത്തേ പറഞ്ഞിരുന്നു. ആ കാലങ്ങളൊക്കെ കഴിഞ്ഞ് കമ്പനി ശരിയായ ട്രാക്കിലാണെന്ന നിഗമനത്തിലാണിപ്പോൾ. അടുത്തിടെ ഏഴു ലക്ഷം കോടിയെന്ന മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ ലെവൽ മറികടന്ന ഓഹരിയാണിത്. ഈ വർഷം 200 ശതമാനത്തിലധികം നേട്ടം നിക്ഷേപകർക്കു നൽകിയിരുന്നു.  

വിപണി വിദഗ്ധന്മാരുടെ നിരീക്ഷണത്തിൽ എനർജി – പവർ സ്റ്റോക്കുകളെല്ലാം ഔട്ട് പെർഫോം മൂഡിലാണ്. കാരണം, ഇന്ത്യയിലെ മിക്ക പവർ ജനറേഷൻ കമ്പനികളും ഉൽപാദനത്തിന് കൽക്കരിയെയാണ് ആശ്രയിക്കുന്നത്. കൽക്കരിക്ഷാമം അത്ര രൂക്ഷമാണ്. കൽക്കരി സപ്ലൈയിൽ വന്ന കുറവ് തെർമൽ പവർ സ്റ്റേഷനുകളെ സാരമായി ബാധിച്ച മട്ടാണ്.സിഎൻജി, നാഫ്ത, ഡീസൽ എന്നിവയ്ക്കും കൈപൊള്ളുന്ന വിലയാണ്. 

കൽക്കരിയുടെ ബഫർ സ്റ്റോക്കുള്ള അദാനി പവറിനെപ്പോലുള്ളവ മുന്നേറാനുള്ള കാരണമിതാണ്. കൽക്കരി വിലയും ക്രമമായി ഉയരുകയാണ്. 

വില ഉയരാനുള്ള കാരണങ്ങൾ:

∙ ഉയർന്ന ഉൽപാദനം (പൂർണതോതിലുള്ള ഉൽപാദനം).

∙ കൽക്കരിയുടെ ബഫർ സ്റ്റോക്ക്.

∙ ആറോളം സബ്സിഡിയറി കമ്പനികളുടെ ലയനം.

∙ രാജസ്ഥാൻ ഉൾപ്പെടെയുള്ള പവർ ബോർഡുകളിൽനിന്നു കിട്ടാനുള്ള കുടിശികപണം കിട്ടിത്തുടങ്ങിയത് 2022 ൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പരിസ്ഥിതിസംബന്ധമായ നിബന്ധന നീട്ടുമെന്ന വാർത്ത.

∙ നിലവിലെ പവർ സപ്ലേ ഡിമാൻഡിലെ ഗ്യാപ്. 

∙ പരിസ്ഥിതി സൗഹൃദ ഉൽപാദനത്തിന് ജാപ്പനീസ് കമ്പനിയുമായുള്ള കരാർ. 

∙ കൽക്കരിപ്പാടങ്ങളുടെ ലഭ്യതയും തുറമുഖസൗകര്യവും.

അഖിലേന്ത്യാ പവർ എൻജിനീയേഴ്സ് നൽകുന്ന മുന്നറിയിപ്പ് കൽക്കരിക്ഷാമം മൂലം പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമാകുമെന്നാണ്. വടക്കേയിന്ത്യയിലും മറ്റും സമ്മർ സീസണിന്റെ ആരംഭത്തിൽത്തന്നെ ചൂടുയർന്നു നിൽക്കുന്നതും വൈദ്യുതി ഉപഭോഗംകൂടിവരുന്നതും നല്ല നിലയിൽ ഉൽപാദനം നടക്കുന്ന കമ്പനികൾക്കു ലാഭം ഉയരുവാനുള്ള സാധ്യതയാണ്. കൽക്കരിക്ഷാമം രൂക്ഷമായതിനാൽ കേന്ദ്രപൂളിൽനിന്നു കിട്ടുന്ന വൈദ്യുതിയിൽത്തന്നെ കുറവു നേരിട്ടുകൊണ്ടിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com